Malayalam
മണിക്കുട്ടന് വിചാരിച്ചിരുന്നെങ്കില്‍ സൂര്യയെ മുന്നെ തന്നെ ഈസിയായി പിന്തിരിപ്പിക്കാന് പറ്റുമായിരുന്നു! ഇപ്പോള്‍ സൂര്യയോട് എന്തിനാണ് എല്ലാര്ക്കും ഇത്ര വെറി? കുറിപ്പ് വൈറലാകുന്നു
മണിക്കുട്ടന് വിചാരിച്ചിരുന്നെങ്കില്‍ സൂര്യയെ മുന്നെ തന്നെ ഈസിയായി പിന്തിരിപ്പിക്കാന് പറ്റുമായിരുന്നു! ഇപ്പോള്‍ സൂര്യയോട് എന്തിനാണ് എല്ലാര്ക്കും ഇത്ര വെറി? കുറിപ്പ് വൈറലാകുന്നു
കഴിഞ്ഞ ദിവസമായിരുന്നു ബിഗ് ബോസ്സ് ഹൗസിൽ നിന്നും മണികുട്ടന്റെ അപ്രതീക്ഷിത പിന്മാറ്റം. മണിക്കുട്ടന്റെ പിന്മാറ്റത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സൂര്യയ്ക്കെതിരെ വിമര്‍ശനം ശക്തമാവുകയാണ്
മണിക്കുട്ടനെ മാനസികമായ തളര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് സൂര്യയുടെ പ്രണയമാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. എന്നാൽ ഇപ്പോൾ ഇതാ അത്തരക്കാര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇരു കുറിപ്പ് . ബോസ് മലയാളം ഒഫീഷ്യല്‍ ഗ്രൂപ്പില്‍ ആദിത്യ ശങ്കര്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്
കുറിപ്പിന്റെ പൂർണ്ണ രൂപം
ഇവിടെ നടക്കുന്ന ചര്‍ച്ചകളില്‍ നിന്ന് മനസ്സിലാക്കാന്‍ പറ്റുന്നത്.
- പ്രേമം നിരസിച്ചാലും പിന്നെയും വിധേയ ആയി ജീവിക്കണം.
- ഇഷ്ടപെട്ട ആള് വീട്ടിന്ന് പോയാല്‍ പിന്നെ കഞ്ഞി ഒക്കെ കുടിച്ച് ജീവിക്കണം ചോക്ലേറ്റ് ഒന്നും കഴിക്കാന്‍ പാടില്ല.
- ഇഷ്ടപെട്ട ആള് പോയാല്‍ കരയാന്‍ പാടില്ല.
- താന്‍ പ്രേമിച്ച ആള് (വണ്‍ സൈഡ്) പോയത് തനിക്ക് വോട്ട് കുറക്കുമോ എന്നൊന്നും ചിന്തിക്കാന്‍ പാടില്ല.
- ഇതു ഒരു ഗെയിം ആണ് എന്നും അതിന്റെ ജയം ഒന്നും ഇനി ലക്ഷ്യം വെക്കരുത്.
- തന്റെ പ്രേമം ഡയറക്ട് റിജക്റ്റ് ചെയ്യാതെ മിക്സ്ഡ് പ്രതികരണം തരികയും തന്നെ പുറത്താക്കാന്‍ നോമിനേറ്റ് ചെയ്യുകയും ചെയ്ത ആളോട് വേറൊരാള് അതിനെ പറ്റി ചോദിക്കുന്നത് എതിര്‍ക്കണം.
- 33 വയസ്സു ഓക്കേ ഉള്ളവര്‍ പ്രേമം ആയി നടക്കരുത്. ഇത്ര മാത്രം എതിര്‍പ്പും, കുറ്റപ്പെടുത്തലുകളും , കൂട്ടമായി ചേര്‍ന്നു പുറത്താക്കാന്‍ ശ്രമിക്കലും നേരിടാന്‍ മാത്രം ഒരു തെറ്റും സൂര്യ ചെയ്തതായി തോന്നുന്നില്ല. ഒരാളെ സ്നേഹിച്ചു പോവുന്നത് ഇത്ര തെറ്റല്ല. അത്ര മാത്രം ഒഴിവാക്കലുകളും, കുറ്റപ്പെടുത്തലുകളും ആ കുട്ടി അവിടെ സഹിക്കുന്നുണ്ട്. മണിക്കുട്ടന് ഒരിക്കല്‍ പോലും ശക്തമായി സോറി എനിക്ക് സൂര്യയോട് അങ്ങനെ തോന്നുന്നില്ല എന്നു പറയുന്നില്ല.
എന്തെങ്കിലും നെഗറ്റീവ് ആയി പറഞ്ഞാല്‍ പിറ്റേന്ന് വേറെ ടാസ്കില് ഭാവിയില്‍ ഇഷ്ടം വന്നാലോ എന്നൊക്കെ പറഞ്ഞു വെക്കും. മണിക്കുട്ടന് വിചാരിച്ചിരുന്നെങ്കില്‍ സൂര്യയെ മുന്നെ തന്നെ ഈസിയായി പിന്തിരിപ്പിക്കാന് പറ്റുമായിരുന്നു. അതിനു ശ്രമിച്ചും കണ്ടില്ല. ഇപ്പോള്‍ സൂര്യയോട് എന്തിനാണ് എല്ലാര്ക്കും ഇത്ര വെറി?
കിടിലം പ്ലെയർ അല്ലായിരിക്കാം. എന്നാലും ഈ രീതിയില്‍ ഉള്ള വിമർശനങ്ങള്‍ സൂര്യക്ക് നേരെ ചെയ്യേണ്ട ആവശ്യം ഉണ്ടോ? പല പോസ്റ്റ് കളിലേയും കമന്റില്‍ വളരെ അധികം മോശം ആയി ആണ് സൂര്യയെയും കുടുംബത്തെയും വരെ പരാമര്‍ശിക്കുന്നത്. എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
