Connect with us

ആദരാഞ്ജലികൾ നേർന്ന് സോഷ്യൽ മീഡിയ ! ഉറ്റ സുഹൃത്തിനൊപ്പം ആ മത്സരാർത്ഥിയും പുറത്തേക്ക്;അച്ഛന് ആദരാഞ്ജലികൾ!

Malayalam

ആദരാഞ്ജലികൾ നേർന്ന് സോഷ്യൽ മീഡിയ ! ഉറ്റ സുഹൃത്തിനൊപ്പം ആ മത്സരാർത്ഥിയും പുറത്തേക്ക്;അച്ഛന് ആദരാഞ്ജലികൾ!

ആദരാഞ്ജലികൾ നേർന്ന് സോഷ്യൽ മീഡിയ ! ഉറ്റ സുഹൃത്തിനൊപ്പം ആ മത്സരാർത്ഥിയും പുറത്തേക്ക്;അച്ഛന് ആദരാഞ്ജലികൾ!

ബിഗ് ബോസ് സീസൺ ത്രീ വൈകാരികമായ മറ്റൊരു നിമിഷത്തിനാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. ബിഗ് ബോസ് വീട്ടിനകത്തും സോഷ്യൽ മീഡിയയിലും ഏറെ ചർച്ചയായ ഡിമ്പൽ ഭാലിന്റെ അച്ഛൻ ഇന്നലെ മരിച്ചു.

അതിന്റെ ഭാഗമായിട്ട് സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ വേണ്ടി ഡിമ്പൽ ബിഗ് ബോസ് വീടിന്റെ പടിയിറങ്ങുന്നു എന്നാണ് അറിയുന്നത്. ഏകദേശം ഉച്ചയോടെ ഡിമ്പൽ പോകും എന്നാണ് അറിയാൻ കഴിയുന്നത്. ഡൽഹിയിൽ വച്ചായിരുന്നു മരണം .ഡിമ്പലിനെ ബിഗ് ബോസ് ഹൗസിൽ നിന്നും കൂട്ടിക്കൊണ്ടുവരാണ് ചെന്നൈയിലേക്ക് സുഹൃത്ത്തുക്കൾ പോയിട്ടുണ്ടെന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്.

ബിഗ് ബോസ് സീസൺ 3 യിലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളാണ് ഡിമ്പൽ ഭാൽ. ഹൗസിനുള്ളിലേക്ക് മുട്ടോളം മുടിയുള്ള ഫ്രീക്ക് പെണ്ണെന്നാണ് ഡിമ്പലിനെ എല്ലാവരും വിളിക്കുന്നത്.

ആദ്യ എപ്പിസോഡിൽ തന്നെ തന്റെ വ്യക്തിത്വം കൊണ്ട് ബിഗ്‌ബോസ് ക്യാമറ കണ്ണുകളെയും ആരാധകരെയും പരമാവധി സമയം തന്റെ നേരെ നിർത്താൻ ഡിമ്പലിന് സാധിച്ചു.തനിക്കു പറയാനുള്ളത് ആരോടാണെങ്കിലും എവിടെ വെച്ചാണെങ്കിലും മുഖത്ത് നോക്കി പറയാനുള്ള ധൈര്യം ഡിമ്പലിനുണ്ട്.

മറ്റുള്ളവരുടെ വസ്ത്രത്തെ കമൻ്റ് ചെയ്യരുതെന്ന മാസ് ഡയലോഗുമായി വന്ന ആ മിടുക്കി ഒരു ക്യാൻസർ സർവൈവർ കൂടിയാണ്. പന്ത്രണ്ടാമത്തെ വയസ്സിൽ നട്ടെല്ലിന് ക്യാൻസർ ബാധിച്ച് നട്ടെല്ല് അലിയുന്ന രോഗത്തെ അതിജീവിച്ചവളാണ് ഡിമ്പൽ. നട്ടെല്ലിൽ ശസ്ത്രക്രിയ ചെയ്ത പാട് ഡിമ്പൽ തന്നെ ചിത്രങ്ങളിലൂടെ പങ്കു വെച്ചിട്ടുണ്ട്.

കുട്ടികളുടെ സൈക്കോളജിസ്റ്റായി വർക്ക് ചെയുന്ന ഡിമ്പലിന്റെ ‘അമ്മ മലയാളിയും അച്ഛൻ ഉത്തർ പ്രദേശ് സ്വദേശിയുമാണ്. രണ്ട് സഹോദരിമാരുണ്ട് ഡിമ്പലിന്. ഒരാൾ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ തിങ്കൾ ഭാൽ. ബിഗ് ബോസിന് സമാനമായ സൂര്യ ടി വി പ്രോഗ്രാം മലയാളി ഹൗസിൽ മത്സരിച്ചാണ് തിങ്കൾ ശ്രദ്ധ നേടുന്നത്. മറ്റൊരാൾ നയന. അപ്പു എന്ന ഓമനപ്പേരിൽ ഡിമ്പൽ അപ്പുവിന്റെ കഥകളും ബിഗ് ബോസ് വീട്ടിൽ പങ്കുവച്ചിട്ടുണ്ട്.

ഇപ്പോൾ ബിഗ് ബോസ് വീട്ടിലെ ഡിമ്പലിന്റെ ഉറ്റ സുഹൃത്തുക്കളായ മജ്‌സിയയ്ക്കും മണികുട്ടനും പിന്നാലെ ഡിമ്പലും പടിയിറങ്ങുന്നതോടെ ശക്തമായ മറ്റൊരു മത്സരാർഥികൂടിയാണ് ബിഗ് ബോസ് വീടിന് നഷ്ടമാകാൻ പോകുന്നത്. ആരാധകരെയും ഏറെ വിഷമിപ്പിച്ചിരിക്കുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്, മണിക്കുട്ടന് പിന്നാലെ വിജയിക്കാൻ അർഹതയുള്ള മറ്റൊരു മത്സരാർഥികൂടി ബിഗ് ബോസ് വീടിന്റെ പടിയിറങ്ങുന്നതോടെ ആരാകും ഇനി മുന്നിലാകുക എന്നും സോഷ്യൽ മീഡിയ ചർച്ചകൾ ഉയരുന്നുണ്ട്.

about bigg boss

More in Malayalam

Trending

Recent

To Top