കൊവിഡ് രണ്ടാം തരംഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി രംഗത്തുവന്നിരിക്കുകയാണ് ബോളിവുഡ് നടനും സ്റ്റാൻഡപ്പ് കൊമേഡിയനുമായ വീർദാസ്. നിരവധിപേർ തന്റെ ടൈംലൈനിൽ വന്നു സഹായം ചോദിക്കുന്നുണ്ടെന്നും പലരും അവരെ സഹായിക്കുന്നുണ്ടെന്നും നടൻ പറയുന്നു. ഈ സർക്കാറിനെ നിങ്ങൾ അർഹിക്കുന്നുണ്ടോ എന്നത് നോക്കേണ്ട അവർ നിങ്ങളെ അർഹിക്കുന്നില്ല എന്നാണ് വീർദാസ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
“എന്റെ ടൈംലൈൻ ജനങ്ങളുടെ സഹായാഭ്യർഥന കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പലരും അവർക്ക് വേണ്ടുന്ന സഹായം നൽകുന്നുമുണ്ട്. ഈ സർക്കാരിനെ നിങ്ങൾ അർഹിക്കുന്നുണ്ടോ എന്നത് മറന്നേക്കൂ, ഇവർ നിങ്ങളെ അർഹിക്കുന്നില്ല” . വീർദാസ് പറയുന്നു.
നടൻ സിദ്ധാർഥ് ഉൾപ്പടെ നിരവധിപേർ സർക്കാരിനെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ‘ഒരു നാൾ നിങ്ങൾ അധികാരത്തിൽ നിന്ന് പുറത്താക്കപെടും. അന്ന് മാത്രമേ രാജ്യം വാക്സിനേറ്റഡ് ആവുകയുള്ളൂ. ഞങ്ങൾ ഇവിടെ തന്നയുണ്ടാകും.. ഈ ട്വീറ്റിനെക്കുറിച്ച് ഓർമപ്പെടുത്താനെങ്കിലും’ സിദ്ധാര്‍ഥ് പറഞ്ഞു.
ബിജെപി ബംഗാളിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്. വെസ്റ്റ് ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ എല്ലാവര്ക്കും സൗജന്യമായി വാക്സിന് നല്‍കും എന്നാണ് ബിജെപി ബംഗാളിന്റെ പോസ്റ്റ്.
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജിലേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്മയെക്കുറിച്ച്...
പ്രശസ്ത നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും നാലംഗ സംഘം ആക്രമിച്ചതായി പരാതി. കണ്ണൂർ തൃച്ചംബരത്ത് ഇന്നലെ രാത്രിയോടെയാണ് സംഭവം. സന്തോഷിന്റെ...