Connect with us

എന്റെ അപ്പനേയോ, അമ്മയേയോ ചീത്ത പറഞ്ഞോ! അതെല്ലാം എനിക്ക് പുല്ലാണ്‌; മലയാളത്തിൽ പാടില്ലെന്ന് പറഞ്ഞിട്ടില്ല; വിജയ് യേശുദാസ് കളം മാറ്റുന്നു

Malayalam

എന്റെ അപ്പനേയോ, അമ്മയേയോ ചീത്ത പറഞ്ഞോ! അതെല്ലാം എനിക്ക് പുല്ലാണ്‌; മലയാളത്തിൽ പാടില്ലെന്ന് പറഞ്ഞിട്ടില്ല; വിജയ് യേശുദാസ് കളം മാറ്റുന്നു

എന്റെ അപ്പനേയോ, അമ്മയേയോ ചീത്ത പറഞ്ഞോ! അതെല്ലാം എനിക്ക് പുല്ലാണ്‌; മലയാളത്തിൽ പാടില്ലെന്ന് പറഞ്ഞിട്ടില്ല; വിജയ് യേശുദാസ് കളം മാറ്റുന്നു

വിജയ് യേശുദാസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം . മലയാള സിനിമയില്‍ ഇനി പാടില്ലെന്ന തീരുമാനം വിജയ് യേശുദാസ് പ്രഖ്യാപിച്ചതാണ് ചർച്ചയ്ക്ക് ആധാരം. അദ്ദേഹത്തിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. പലരും അദ്ദേഹത്തിനെതിരെ രൂക്ഷമായ രീതിയിലൂടെയാണ് പ്രതികരിച്ചത്. എന്നാൽ ഇപ്പോൾ ഇതാ വിവാദങ്ങളിൽ പ്രതികരിക്കുകയാണ് താരം. ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഞാൻ മലയാളത്തിൽ പാടില്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല. മലയാളത്തിൽ ചില തിരഞ്ഞെടുപ്പുകൾ നടത്തും എന്നു പറഞ്ഞിരുന്നു. ഒരു ഇന്റർവ്യൂ നടത്തിയവർ അത് എല്ലാവരും വായിക്കാൻ വേണ്ടി മലയാളത്തിൽ പാടില്ല എന്നൊരു തലക്കെട്ട് ഇട്ടിരുന്നു. ഇതിനേ തുടർന്ന് പല ഓൺലൈൻ മീഡിയകളും ഞാൻ മലയാളത്തിൽ ഇനി പാടില്ല എന്ന് എഴുതി.എന്നെ ഒരുപാട് വിമർശിച്ചു. എന്നെ ചീത്ത പറഞ്ഞോ എന്റെ അപ്പനേ ചീത്ത പറഞ്ഞോ, അമ്മയേ ചീത്ത പറഞ്ഞോ അതെല്ലാം എനിക്ക് പുല്ലാണ്‌. വിജയ് യേശുദാസ് തുറന്നടിക്കുന്നു.വിവാദങ്ങൾ വന്നപ്പോൾ അച്ചൻ പറഞ്ഞു..നീ എന്തിനാ പട്ടും കാര്യങ്ങളും ഒക്കെ നോക്കി ഇരുന്നാൽ മതിയായിരുന്നല്ലോ എന്ന്

താൻ മലയാളത്തിൽ പാടില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് വിജയ് യേശുദാസ് തന്നെ വ്യക്തമാക്കുന്നു. ഒരു അഭിമുഖത്തിൽ താൻ പറഞ്ഞകാര്യങ്ങളിൽ നിന്ന് ഒരു ഭാഗം മാത്രമെടുത്ത് പ്രചരിപ്പിക്കുകയാണ് ചെയ്തത്. ‘പാട്ട് നിർത്തുകയാണെന്നോ, മലയാളത്തിൽ പാടില്ലെന്നോ ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. സംഗീതജ്ഞർക്ക് അർഹിക്കുന്ന പരിഗണന വേണമെന്ന്മാത്രമാണ് പറഞ്ഞത്. ​ഗായിക ലോകത്തെ എല്ലാവർക്കും വേണ്ടിയായിരുന്നു അങ്ങനെ പറഞ്ഞതെന്നും വിജയ് പറയുന്നു. ഹിറ്റ് ഗാനങ്ങൾ പാടിയിട്ടുള്ള ഗായകർ ഉൾപ്പടെ പ്രായമാകുമ്പോൾ ഒരു സെക്യൂരിറ്റിയുടെ ജോലി ചെയ്യുകയാണ്, അല്ലെങ്കിൽ ഒരു കുടിലിൽ താമസിക്കുകയാണ്. ഇങ്ങനെ ഒരു അവസ്ഥ സംഗീതജ്ഞർക്ക് എന്തിന് വരണം എന്നുള്ളതാണ്. ഒരു ഗായകന് അല്ലെങ്കിൽ മ്യൂസിക് ഡയറക്ടർക്ക് എന്ത് കിട്ടുന്നു എന്ന് ഇൻഡസ്ട്രി ശ്രദ്ധിക്കണം. എല്ലാവർക്കും വേണ്ടിയാണ് ഞാൻ അർഹിക്കുന്ന പരിഗണന ലഭിക്കണമെന്ന് പറഞ്ഞത്. അത് മനസിലാക്കാൻ പറ്റുന്നവർ മനസിലാക്കട്ടെ.’

ഞാൻ പാട്ട് നിർത്തുകയാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല, മലയാളത്തിൽ പാടില്ലെന്നും പറഞ്ഞിട്ടില്ല. മലയാള ഗാനങ്ങൾ കുറച്ചുകൂടി സൂക്ഷിച്ച് തെരഞ്ഞെടുക്കും എന്നായിരുന്നു പറഞ്ഞത്. അർഹിക്കുന്ന പരിഗണനയാണ് ലഭിക്കേണ്ടത്. എനിക്ക് ചുമ്മാ കുറേ പൈസ വാരിത്തരൂ എന്ന് ഞാൻ പറയുന്നില്ല, ചെയ്യുന്നില്ല ജോലിക്ക് എനിക്ക് കറക്ട് ആയി തന്നാൽ മതി എന്നാണ് പറയുന്നതെന്നും വിജയ് വ്യക്തമാക്കുന്നു

More in Malayalam

Trending

Recent

To Top