Connect with us

ചീരുവിനെ പോലെയൊരു ആൺകുഞ്ഞ്! മേഘ്‌നാരാജ് അമ്മയായി

Malayalam

ചീരുവിനെ പോലെയൊരു ആൺകുഞ്ഞ്! മേഘ്‌നാരാജ് അമ്മയായി

ചീരുവിനെ പോലെയൊരു ആൺകുഞ്ഞ്! മേഘ്‌നാരാജ് അമ്മയായി

കടിഞ്ഞൂല്‍ കണ്‍മണിയെ വരവേറ്റ് നടി മേഘ്ന രാജ്. മേഘ്ന രാജിന് ആൺ കുഞ്ഞു പിറന്നു. വ്യാഴാഴ്ച രാവിലെ ബെം​ഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ജ്യേഷ്‌ഠന്റെയും ചേട്ടത്തിയമ്മയുടെയും കുഞ്ഞിനെ കൈകളിലേന്തിയ അനുജന്‍ ധ്രുവിന്റെ ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. സഹോദരന്റെ കുഞ്ഞിനായി പത്ത് ലക്ഷം രൂപ വിലമതിക്കുന്ന വെള്ളിത്തൊട്ടില്‍ വാങ്ങി കാത്തിരിക്കുകയായിരുന്നു ധ്രുവ്.

കഴിഞ്ഞ ദിവസമായിരുന്നു മേഘ്നയുടെ പ്രിയതമന്റെ ജന്മദിനം . ചിരഞ്ജീവി സർജയുടെ 36ാം ജന്മദിനത്തോടനുബന്ധിച്ച് പിറന്നാള്‍ ദിനത്തില്‍ മേഘ്‌ന തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ സന്ദേശം പങ്ക് വെച്ചിരുന്നു. എന്റെ ലോകമേ, നിനക്ക് പിറന്നാള്‍ ആശംസകള്‍. എന്നും എപ്പോഴും നിന്നെ സ്‌നേഹിച്ചുകൊണ്ടിരിക്കുന്നു…’ – ഇതാണ് ഭര്‍ത്താവിന് വേണ്ടി മേഘ്‌നയുടെ ആശംസ. നിറഞ്ഞുചിരിക്കുന്ന ചിരഞ്ജീവിയുടെ ചിത്രവും ആശംസയ്‌ക്കൊപ്പം ചേര്‍ത്തിരിക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മേഘ്‌നയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ആശംസകളുമായും സാന്ത്വനിപ്പിക്കുന്ന വാക്കുകളുമായും നിരവധി ആരാധകരാണ് കുറിപ്പിന് താഴെ എത്തിയത്

ഇക്കഴിഞ്ഞ ജൂൺ ഏഴിന് ഹൃദയാഘാതത്തെ തുടർന്ന് മേഘ്നയുടെ ഭർത്താവും നടനുമായ ചിരഞ്ജീവി സർജ അന്തരിച്ചു. കുഞ്ഞാനായുള്ള കാത്തിരിപ്പിനിടെയായിരുന്നു ചിരഞ്ജീവിയുടെ അകാല വിയോ​ഗം. ചിരഞ്ജീവിയുടെ മാതാപിതാക്കൾക്കൊപ്പമാണ് മേഘ്ന ഇപ്പോൾ താമസിക്കുന്നത്. ചിരഞ്ജീവി മരിക്കുമ്പോള്‍ മേഘ്‌ന നാല് മാസം ഗര്‍ഭിണിയായിരുന്നു എന്നതും ദുഖത്തിന്റെ ആക്കം വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ആരാധകരുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയുമെല്ലാം വലിയ പിന്തുണയാണ് സങ്കടകരമായ സാഹചര്യത്തില്‍ മേഘ്‌നയക്കും കുടുംബത്തിനും താങ്ങായത്. ഇതിനിടെ ചിരഞ്ജീവിയുടെ അസാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ ചിത്രം കൂടി ചേര്‍ത്തുകൊണ്ടുള്ള മേഘ്‌ന രാജിന്റെ ‘ബേബി ഷവര്‍’ ഫോട്ടോകളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

കുറച്ച് ദിവസങ്ങൾക്ക് മുൻപ് മേഘ്നയ്ക്ക് സർപ്രൈസൊരുക്കി ചിരഞ്ജീവിയുടെ സഹോദരൻ ധ്രുവ ബേബി ഷവർ പാർട്ടിയും സംഘടിപ്പിച്ചിരുന്നു.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും വൈറലായി മാറി. പ്രിയ ചിരുവിന്റെ അഭാവം ജീവിതത്തിലെ ഏറ്റവും വിശേഷപ്പെട്ട ദിനത്തിൽ ഉണ്ടാവാതിരിക്കാൻ അദ്ദേഹത്തിന്റെ ജീവൻ തുടിക്കുന്ന വലിയ കട്ടൗട്ടും വേദിയിൽ സ്ഥാപിച്ചു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top