കഴിഞ്ഞ ദിവസമായിരുന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഗോപി സുന്ദർ സംഭാവന നൽകിയത്. സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. ഇത് ഒരിക്കലും ഒരു പ്രഹസനമല്ല എന്നും മറ്റുള്ളവർക്കു പ്രചോദനമാകാൻ വേണ്ടിയാണ് ഇക്കാര്യം പരസ്യമാക്കിയതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഇപ്പോൾ ഇതാ സംഭാവന ചെയ്തതിനെ കുറിച്ച് മനസ്സ് തുറന്ന് സംഗീത സംവിധായകൻ ഗോപി സുന്ദർ.
ഇക്കാര്യത്തിൽ വൈറലാകാൻ ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും ഈ സംഭാവന മറ്റുള്ളവർക്ക് ഒരു പ്രചോദനമാകട്ടെ എന്ന് മാത്രമേ കരുതിയിരുന്നുള്ളു എന്നും അദ്ദേഹം ഒരു മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
വൈറലാകാൻ ചെയ്തത് ഒന്നുമല്ല. വല്ലാത്ത പഹയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ടപ്പോൾ തോന്നിയ പ്രചോദനമാണ്. തള്ളയെ കൊന്നാലും രണ്ടഭിപ്രായം ഉള്ളവരാണ്. ഒരു മുൻകരുതൽ എന്ന നിലയ്ക്കാണ് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടത്. ആർക്കെങ്കിലും പ്രചോദനം ആകുന്നെങ്കിൽ ആകട്ടെ എന്നും കരുതി. ഗോപി സുന്ദർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമായിരുന്നു ഗോപി സുന്ദർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. . ഇത് ഷോ ഓഫ് അല്ലെന്നും സാധാരണക്കാർക്കുള്ള തന്റെ സഹായമാണെന്നും അദ്ദേഹം പറഞ്ഞു.
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...