Connect with us

കത്തി കാട്ടി കൊല്ലുമെന്ന് പറഞ്ഞു, പുറത്തറിയരുത് എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി! ഞാൻ നാറിയതിനേക്കാൾ കൂടുതൽ നീ നാണംകെടുമെന്ന് പറഞ്ഞു; സിസിടിവി ദൃശ്യങ്ങളുമായി പുറത്ത് വിട്ട് അമ്പിളി ദേവി

Malayalam

കഴിഞ്ഞ ഒരാഴ്ചക്കാലമായി അമ്പിളി ദേവിയും ആദിത്യൻ എന്ന ഭർത്താവ് ജയനുമായുള്ള പ്രശ്നങ്ങൾ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും, തന്നോട് വിവാഹമോചനം ആവശ്യപ്പെടുന്നുവെന്നും, തനിക്ക് ഭീഷണിയുണ്ടെന്നും അമ്പിളി വ്യക്തമാക്കിയിരുന്നു.

ഇപ്പോൾ ഇതാ തന്റെ വീട്ടിലെത്തിയ ആദിത്യ ജയൻ ആയുധം കാട്ടി ഭീഷണിപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിട്ട് അമ്പിളി ദേവി. കഴിഞ്ഞ 23ന് വൈകിട്ടാണ് അമ്പിളി ദേവിയുടെ വീട്ടിലെത്തി ആദിത്യ ജയൻ കൊല്ലുമെന്ന് ഭീഷണി മുഴക്കിയത്.

‘ കത്തി കാട്ടി ഭീഷണിപ്പെടുത്തി. കുത്തും െവട്ടും കൊല്ലും എന്നൊക്കെ പറഞ്ഞു. അപ്പുവിനു വേണ്ടി വാങ്ങിക്കൊണ്ടുവന്ന വസ്ത്രവും വലിച്ചെറിഞ്ഞു. ഞാന്‍ പറഞ്ഞൊരു കാര്യമാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. ‘നിങ്ങള്‍ എന്നെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെങ്കിൽ, ആ ചെറുക്കന്റെ അണ്ണാക്കിൽ അത് ഞാൻ കുത്തിക്കേറ്റി കൊടുത്തിട്ടുണ്ട്.’ഇങ്ങനെ അയാൾ പറഞ്ഞത് എന്നിൽ വളരെ വിഷമമുണ്ടാക്കി.’–അമ്പിളി ദേവി പറഞ്ഞു.

‘ഭീഷണിപ്പെടുത്തിയ സമയത്തും ഒരു വസ്ത്രം വാങ്ങിക്കൊണ്ടുവന്നിരുന്നു. അപ്പോൾ ഞാൻ പറഞ്ഞു, ജയൻ ചേട്ടൻ ഇനി അപ്പുവിനു വേണ്ടി വാങ്ങി പൈസ കളയല്ലേ, ചെറിയ ആൾക്ക് എന്തെങ്കിലും വാങ്ങികൊടുത്തോളൂ. അപ്പുവിന് കൊടുക്കാൻ ഞാനുണ്ട്. പിന്നീട് അദ്ദേഹം ഒരുപാട് കാര്യങ്ങൾ സംസാരിച്ചു. അവസാനമാണ് ആ വസ്ത്രം എടുത്തെറിഞ്ഞത്. എന്തിനാണ് വലിച്ചെറിഞ്ഞതെന്ന് അറിയില്ല. അതിനുശേഷം പുറത്തേയ്ക്കു പോയി ഗേറ്റിൽ ചവിട്ടി. പോക്കറ്റിൽ നിന്നു കത്തിയെടുത്ത് വെട്ടും കുത്തും എല്ലാത്തിനെയും തീർത്തുകളയും എന്ന രീതിയിൽ സംസാരിച്ചു.’

ഇനി മേലാൽ ഇവിടെ വരില്ല എന്നൊക്കെ പറഞ്ഞാണ് പോകുന്നത്. അതിനു ശേഷം ഇത് പുറത്തറിയരുത് എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഞാൻ നാറിയതിനേക്കാൾ കൂടുതൽ നീ നാണംകെടും എന്നു പറഞ്ഞു.’–അമ്പിളി ദേവി പറഞ്ഞു.

More in Malayalam

Trending

Recent

To Top