ഇന്നലെ രണ്ടാമത്തെ കുത്തും കിട്ടി! ഒന്നാം കുത്ത് ഒന്നും അറിഞ്ഞില്ല… രണ്ടാം കുത്ത് കൊള്ളാം. മൊത്തം ഒരു ഇരുട്ടടിപോലെ; വാക്സിനേഷന് എടുത്ത അനുഭവത്തെക്കുറിച്ച് പ്രശസ്ത തിരക്കഥാകൃത്ത് രഘുനാഥ് പലേരി

ഇന്നലെ രണ്ടാമത്തെ കുത്തും കിട്ടി. ഒന്നാം കുത്ത് ഒന്നും അറിഞ്ഞില്ല. രണ്ടാം കുത്ത് കൊള്ളാം. മൊത്തം ഒരു ഇരുട്ടടിപോലെ. സുഖമുള്ളൊരു ക്ഷീണം. നേരിയ പനി. കുത്ത് വാങ്ങിച്ച കൈയ്യില്‍ നല്ല വേദന രാത്രി ഉറങ്ങാനേ പറ്റിയില്ല. പുറത്ത് നല്ല ഇടിയും മഴയും. മൊത്തം ഹരം. പുലര്‍ച്ചയാണ് ഉറങ്ങിയത്. രണ്ടാം കുത്ത് കഴിഞ്ഞതും എന്തോ കാരണത്താല്‍ എനിക്ക് ഒന്നാം കുത്ത് കഴിഞ്ഞു എന്നാണ് സന്ദേശം വന്നത്..! എനിക്കിപ്പോള്‍ ഒന്നാം കുത്തിന്റെ രണ്ട് സര്‍ട്ടിഫിക്കറ്റ് ഉണ്ട്…!! അത് സാരമില്ല. മൂന്നാം കുത്തിനും ഒരു ചാന്‍സ് ഉണ്ട്. മെയ് 20 ന്.. പ്രിയപ്പെട്ട പലരും കുത്ത് വാങ്ങാതെ പോയി. പലരും അസുഖം വന്ന് അങ്ങേയറ്റം വിഷമിച്ചു. ഓര്‍ക്കുമ്ബോള്‍ ചിലനേരം നെഞ്ചിടിക്കും. കുത്ത് ഒരുക്കി തന്നവരെയും അതിനൊപ്പം നിന്നവരെയും ആദരപൂര്‍വ്വം മനസ്സില്‍ വരക്കും. മരണത്തിനു മുന്പില് മരിക്കുന്നവരെ രക്ഷിച്ചുകൊണ്ട് മരിച്ചു വീഴുന്ന ഒരു വലിയ ജനസഞ്ചയം ഉണ്ട് ഏത് രാജ്യത്തും. അവര്‍ക്കു മുന്നില്‍ ആദരവോടെ വണങ്ങി നില്ക്കും ഏത് മരണവും. ജയ്ഹിന്ദ്. ………. ചിത്രത്തില്‍, എനിക്ക് രണ്ടാം കുത്ത് നല്കാന് ഒപ്പം വന്ന് പ്രതീക്ഷിക്കാതെ ഒന്നാം കത്ത് നേടിയ ശ്രീ സുബ്രഹ്മണ്യന്. ഒപ്പം കുത്ത് കിട്ടിയ മറ്റു കുട്ടികളും ചേറ്റുവ സ്ക്കൂളിലെ ഒരു ക്ലാസുമുറിയില്‍ വിശ്രമിക്കുന്നു.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....