Connect with us

വാപ്പച്ചിയുടെ ഏതെങ്കിലും സിനിമയില്‍ ചുമ്മാ വന്ന് പോയ്ക്കോട്ടെ എന്ന് ചോദിച്ചിട്ടുണ്ട് ; അതിന് മറുപടിയും കൊടുത്തിട്ടുണ്ട് ; ദുല്‍ഖര്‍ പറയുന്നു

Malayalam

വാപ്പച്ചിയുടെ ഏതെങ്കിലും സിനിമയില്‍ ചുമ്മാ വന്ന് പോയ്ക്കോട്ടെ എന്ന് ചോദിച്ചിട്ടുണ്ട് ; അതിന് മറുപടിയും കൊടുത്തിട്ടുണ്ട് ; ദുല്‍ഖര്‍ പറയുന്നു

വാപ്പച്ചിയുടെ ഏതെങ്കിലും സിനിമയില്‍ ചുമ്മാ വന്ന് പോയ്ക്കോട്ടെ എന്ന് ചോദിച്ചിട്ടുണ്ട് ; അതിന് മറുപടിയും കൊടുത്തിട്ടുണ്ട് ; ദുല്‍ഖര്‍ പറയുന്നു

മലയാളികളുടെ അഭിമാന നടൻ മമ്മൂട്ടിയും ഒപ്പം യുവാക്കളുടെ ഹരമായ മകന്‍ ദുല്‍ഖര്‍ സല്‍മാനും ഒന്നിക്കുന്ന ഒരു സിനിമ, എല്ലാ ആരാധകരുടെയുടെയും വലിയ ആഗ്രഹമാണ്. അതിനായി ആരാധകർ കാത്തിരിക്കാൻ തുടങ്ങിയിട്ട് ഏറെ നാളുകളായി . എന്നാല്‍ ഇതുവരെ അത്തരത്തിലൊരു ഒരു വാര്‍ത്തയും പുറത്തുവന്നിട്ടില്ല.

അച്ഛനേയും മകനേയും എന്നാകും ഒരുമിച്ച് ഒരു സ്‌ക്രീനില്‍ എന്ന് കാണാന്‍ കഴിയുക എന്ന് ധാരാളം ചോദ്യങ്ങൾ ദുൽക്കറിന് ഇതിനോടകം തന്നെ നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ ഈ ചോദ്യങ്ങൾക്കൊക്കെ മറുപടിയുമായി എത്തുകയാണ് ദുല്‍ഖര്‍.

താനും അത്തരത്തിലൊരു സിനിമ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാല്‍ ഉടനൊന്നും അത് സംഭവിക്കില്ലെന്നുമാണ് ദുല്‍ഖര്‍ ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ‘ ഞാന്‍ ഇടയ്ക്ക് വാപ്പച്ചിയോട് പോയി ചോദിക്കാറുണ്ട്. വാപ്പച്ചിയുടെ ഏതെങ്കിലും ഒരു സിനിമയില്‍ ഞാന്‍ ചുമ്മാ ഒന്ന് വന്ന് പോയ്‌ക്കോട്ടെ എന്ന്’ ‘എനിക്ക് നിന്റെയൊന്നും സഹായം വേണ്ട’ എന്നായിരിക്കും വാപ്പച്ചിയുടെ മറുപടി, ദുല്‍ഖര്‍ പറയുന്നു.

എന്നെങ്കിലും ഒരു സിനിമ സംവിധാനം ചെയ്യുകയാണെങ്കില്‍ സ്വന്തം കഥയിലേ സിനിമ ചെയ്യൂവെന്ന് ദുല്‍ഖര്‍ പണ്ടൊരിക്കല്‍ പറഞ്ഞിരുന്നല്ലോ എന്ന ചോദ്യത്തിന് സംവിധാനമൊക്കെ ഉടനേ നടക്കുമോ എന്ന് തനിക്കറിയില്ലെന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി.

ഒരേ സമയം ഒരുപാട് കാര്യങ്ങള്‍ ഞാനിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. മലയാള സിനിമകളായാലും അന്യഭാഷാ സിനിമകളായാലും നിര്‍മാണമായാലും വിതരണമായാലുമൊക്കെ എല്ലാം ചെയ്യുമ്പോള്‍ ഭംഗിയായിരിക്കണമെന്ന ആഗ്രഹമുണ്ടെനിക്ക്. എപ്പോഴെങ്കിലും ഞാനും ഒരു സിനിമ സംവിധാനം ചെയ്‌തെന്നു വരാം, ദുല്‍ഖര്‍ പറയുന്നു.

എന്തെങ്കിലും എഴുതുന്ന ശീലം ഇപ്പോഴുമുണ്ടോ എന്ന ചോദ്യത്തിന് സോഷ്യല്‍ മീഡിയയില്‍ ചെയ്യുന്ന പോസ്റ്റുകള്‍ മാത്രമേ ഇപ്പോള്‍ എഴുതാറുള്ളൂ എന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി. അത് ഞാന്‍ സ്വന്തമായിട്ട് തന്നെ ചെയ്യുന്നതാണ്. മറ്റാരേയും ഞാനതിന് സമ്മതിക്കില്ല. എഴുതാന്‍ ഇഷ്ടമാണ്. ഒരു പേനയും കടലാസുമെടുത്ത് വെച്ച് മൂഢ് തോന്നുമ്പോള്‍ എഴുതുന്ന രീതിയൊന്നുമല്ല. എഴുതേണ്ട ആവശ്യം വരുമ്പോള്‍ ഞാന്‍ തന്നെ എഴുതും. എന്റെയാ എഴുത്തുകള്‍ കണ്ട് പലരും ചോദിക്കാറുണ്ട്’ എഴുതിക്കൂടെ’ എന്ന്, ദുല്‍ഖര്‍ പറയുന്നു.

about mammootty

Continue Reading
You may also like...

More in Malayalam

Trending

Recent

To Top