Connect with us

കാലം മാറി, കോലം മാറി, ഞങ്ങളുമൊന്നു മാറി; സോഷ്യൽ മീഡിയ ഏറ്റെടുത്ത ആ വൈറൽ പാട്ട്; പാട്ടെഴുതാൻ ഇത്രയും സമയം മതിയോ?; വൈറൽ പാട്ടിനെ കുറിച്ച് എഴുത്തുകാരി

Malayalam

കാലം മാറി, കോലം മാറി, ഞങ്ങളുമൊന്നു മാറി; സോഷ്യൽ മീഡിയ ഏറ്റെടുത്ത ആ വൈറൽ പാട്ട്; പാട്ടെഴുതാൻ ഇത്രയും സമയം മതിയോ?; വൈറൽ പാട്ടിനെ കുറിച്ച് എഴുത്തുകാരി

കാലം മാറി, കോലം മാറി, ഞങ്ങളുമൊന്നു മാറി; സോഷ്യൽ മീഡിയ ഏറ്റെടുത്ത ആ വൈറൽ പാട്ട്; പാട്ടെഴുതാൻ ഇത്രയും സമയം മതിയോ?; വൈറൽ പാട്ടിനെ കുറിച്ച് എഴുത്തുകാരി

ലോക്ക് ഡൌൺ പല അന്തർമുഖരായ കലാകാരന്മാരെയും വെളിച്ചത്തു കൊണ്ടുവരാൻ കാരണമായിരുന്നു. ഈ കാലയളവിൽ നിരവധി പാട്ടുകളും ചിത്രങ്ങളും മറ്റ് പല ആർട്ടുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു. ചുരുക്കത്തിൽ മുഖം മറച്ചു നടക്കേണ്ടി വന്നെങ്കിലും മുഖപുസ്തകമായ ഫേസ്ബുക്കിൽ പല മുഖാവരണങ്ങളും മാറി.

അത്തരത്തിൽ ഹിറ്റായ ഒരു ഗായികയാണ് ആര്യ ദയാൽ. ആര്യ പാടിയ കാലം മാറി, കോലം മാറി, ഞങ്ങളുമൊന്നു മാറി….,” എന്ന പാട്ടാണ് ഇപ്പോൾ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുത്. ആര്യ ദയാൽ പാടി അഭിനയിച്ച ഈ പാട്ട് സ്ത്രീ എങ്ങനെയാവണം എന്ന സമൂഹത്തിന്റെ ചിന്താഗതികളെയും വേർതിരിവുകളെയും പൊളിച്ചെഴുതുകയാണ്.

ഗാനരചയിതാവും കവയിത്രിയുമായ ശശികല മേനോനാണ് ഈ വരികൾ എഴുതിയിരിക്കുന്നത്. പാട്ടിനു പിന്നിലെ വിശേഷങ്ങൾ ഒരു അഭിമുഖത്തിലൂടെ പങ്കു വയ്ക്കുകയാണ് ശശികല. വെറും 20 മിനിറ്റ് കൊണ്ട് തന്റെ മനസ്സിൽ സ്വാഭാവികമായി വന്ന വരികളാണ് അവയെന്നാണ് ശശികല പറയുന്നത്.

വനിതശിശുക്ഷേമ വകുപ്പിനു വേണ്ടി ഇത്തരമൊരു പാട്ടൊരുക്കാമോ എന്ന് ആര്യയോട് അവർ ആവശ്യപ്പെട്ടപ്പോൾ വരികൾ എഴുതാമോ എന്ന് ചോദിച്ച് ആര്യ എന്റെയടുത്തെത്തി. ആര്യ എന്റെ മകളുടെ കൂട്ടുകാരിയാണ്. വ്യക്തി സ്വാതന്ത്രമാണ് പാട്ടിന്റെ വിഷയമെന്നും എല്ലാത്തിനോടും അരുത് പറയുന്ന ഒരു കാലഘട്ടത്തിനെതിരെയുള്ള പാട്ടാവണമെന്നും ആര്യ പറഞ്ഞു. ആര്യയുടെ ആ വാചകത്തിൽ നിന്നും ഒരു 20 മിനിറ്റ് കൊണ്ട് ഞാനാ പാട്ടെഴുതി തീർത്തു,” പാട്ടു പിറന്ന വഴികളെ കുറിച്ച് ശശികല പറയുന്നു .

എല്ലാ സ്ത്രീകൾക്കും മനസ്സിലാവുന്ന വിഷയമാണ് പാട്ടിലൂടെ പറയുന്നതെന്നും ശശികല കൂട്ടിച്ചേർത്തു. “ഞാനും ഒരു ഒമ്പതാം ക്ലാസ്സുവരെ മുത്തശ്ശനും മുത്തശ്ശിയ്ക്കുമൊപ്പം ഒരു കുഗ്രാമത്തിലാണ് പഠിച്ചത്. അരുതുകൾ മാത്രമായിരുന്നു അന്ന് ജീവിതത്തിൽ. ‘തൊട്ടതിനൊക്കെയും അശ്രീകരം ചൊല്ലി ചിട്ട പഠിപ്പിച്ച മുത്തശ്ശനെ കുറിച്ചു’ ഞാൻ മുൻപും എഴുതിയിട്ടുണ്ട്. ആ കാലത്ത് എനിക്കൊരുപാട് പറയാനുണ്ടായിരുന്നു, സ്വപ്നങ്ങളുമുണ്ടായിരുന്നു, എന്നാൽ മിണ്ടാൻ പറ്റില്ലായിരുന്നു. പക്ഷേ ഇപ്പോൾ കാലം മാറിയില്ലേ?”

ദേവരാജൻ മാസ്റ്റർ, രവീന്ദ്രൻമാഷ്, രാഘവൻ മാഷ്, അർജുനൻ മാഷ് എന്നിവർക്കൊപ്പം സിനിമാഗാനങ്ങളും നാടകഗാനങ്ങളുമൊക്കെ എഴുതി ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. പക്ഷേ കല്യാണത്തോടെ എനിക്ക് വിട്ടുനിൽക്കേണ്ടി വന്നു,​എന്റെ കൂടെ വരാനൊന്നും ആരുമില്ലായിരുന്നു. എനിക്ക് ഒരു 20 വർഷം ഗ്യാപ് എടുക്കേണ്ടി വന്നു.”

” ഈ പാട്ടിൽ ഞാനെഴുതുന്നുണ്ട്, “മോഹങ്ങൾ ആയിരമുണ്ടേ, പാറിപറക്കാൻ ചിറകുമുണ്ടേ…” എന്ന്. പക്ഷേ എനിക്ക് ആ ചിറകുകൾ ഒതുക്കേണ്ടി വന്നിട്ടുണ്ട്. ഒരുപക്ഷേ അതുകൊണ്ടു ഒക്കെയാവാം ആ കുട്ടി എന്നോട് പറഞ്ഞത് എന്താണെന്ന് എനിക്ക് കൃത്യമായി മനസ്സിലായതും ഒട്ടുമേ ആലോചിക്കാതെ എഴുതാൻ കഴിഞ്ഞതും. വരികൾ ഞാനെഴുതി കൊടുത്തു, ആര്യയും വർക്കിയും കൂടിയാണ് അത് ഭംഗിയാക്കിയത്”.

“എന്തു ധരിക്കണം, എങ്ങനെ നടക്കണം എന്നത് സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യമാണ്. പട്ടും പൊന്നുമല്ല സ്ത്രീകളെ പൊതിയേണ്ടത്, സ്ത്രീകളെ സ്ത്രീകളായി കണ്ടാൽ മതി,” എന്നും പാട്ടിലൂടെ ശശികല പറയുമ്പോൾ ഇപ്പോഴത്തെ പെൺകുട്ടികൾക്കൊപ്പം നിൽക്കാൻ കഴിഞ്ഞതിന്റെ സന്തോഷം നിറയുന്നുണ്ട് ആ വാക്കുകളിൽ. പഠിച്ച് സ്വന്തം കാലിൽ നിൽക്കേണ്ട ആവശ്യകതയെ കുറിച്ച് പെൺകുട്ടികളെ ഓർമിപ്പിക്കുന്ന വരികൾ കൂടിയാണ് ശശികലയുടേത്.

2021 ലും ഇത്തരം വരികൾ എഴുതേണ്ടി വരുന്നത് ഈ സമൂഹത്തിന്റെ കുഴപ്പം തന്നെയാണ്. എന്നാൽ, ഇന്നും ഈ സമൂഹത്തിന് ഈ വരികളുടെ ആവശ്യമുണ്ട്. കാരണം… ഏത് പ്രായത്തിൽ വിവാഹം ചെയ്യണമെന്നുപോലും തീരുമാനിക്കാൻ യോഗമില്ലാത്ത പെൺകുട്ടികളുടെ സമൂഹമാണിത്. എന്ത് നിയമം നടപ്പാക്കിയാലും സംസ്കാരത്തിന്റെയും വിശ്വാസിന്റെയും പേരിൽ പെൺകുട്ടികളെ മാത്രം അനുസരിപ്പിക്കാൻ അധികാരമെടുത്ത സമൂഹത്തിലൂടെയാണ് നമ്മൾ ഇന്നും കടന്നുപോകുന്നത്.

about arya dayal

More in Malayalam

Trending

Recent

To Top