Malayalam
‘കാലങ്ങള്‍ കഴിയുമ്പോള്‍ ഇതെല്ലാം മനോഹരമായ ഓര്‍മ്മകളാകും’; ശാലു മേനോനോട് ചോദ്യങ്ങളുമായി സോഷ്യല്‍ മീഡിയ
‘കാലങ്ങള്‍ കഴിയുമ്പോള്‍ ഇതെല്ലാം മനോഹരമായ ഓര്‍മ്മകളാകും’; ശാലു മേനോനോട് ചോദ്യങ്ങളുമായി സോഷ്യല്‍ മീഡിയ
മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും നര്‍ത്തകിയായും അഭിനേത്രിയായും സുപരിചിതയാണ് ശാലു മേനോന്‍.
അഭിനയത്തില്‍ സജീവമായി നിന്ന താരം ഇടയ്ക്ക് ഇടവേള എടുത്ത്ു എങ്കിലും കറുത്തമുത്തിലെ കന്യ എന്ന വേഷത്തിലൂടെ ഗംഭീര മടങ്ങിവരവാണ് കാഴ്ചവെച്ചത്. മഞ്ഞില്‍ വിരിഞ്ഞ് പൂവ് എന്ന സീരിയലിലും ശക്തമായ കഥാപാത്രത്തെയാണ് ശാലും അവതരിപ്പിച്ചത്.
സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് ശാലു മേനോന്‍. പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് കഴിഞ്ഞ ദിവസം ശാലു മേനോന്‍ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്.
‘ജീവിത്തിലെ എല്ലാ മനോഹരമായ നിമിഷങ്ങളും ഇതുപോലെ ഒപ്പിയെടുത്ത് സൂക്ഷിക്കണം, കാലങ്ങള്‍ കഴിയുമ്പോള്‍ ഇതെല്ലാം മനോഹരമായ ഓര്‍മ്മകളാകും’ എന്ന ക്യാപ്ഷനോടെയാണ് ശാലു മേനോന്‍ ചിത്രങ്ങള്‍ പങ്കുവച്ചത്.
സ്റ്റൈലിഷ് ബ്ലൗസോടുകൂടിയ ആകാശനീല കളര്‍ കള്‍്ര കോമ്പിനേഷനില്‍ മനോഹരിയായാണ് ചിത്രത്തില്‍ ശാലു ഉള്ളത്. കഴുത്തിലുള്ള ചിത്ര ശലഭത്തിന്റെ ടാറ്റു വ്യക്തമായി കാണാം. ഈ ടാറ്റു ഒറിജിനല്‍ ആണോ എന്നാണ് ആരാധകര്‍ ശാലുവിനോട് ചോദിക്കുന്നത്.
നര്‍ത്തികയായ ശാലു ഇപ്പോള്‍ നിരവധി നൃത്ത വിദ്യാലയങ്ങള്‍ നടത്തി വരികയാണ്. യൂട്യൂബിലും ശാലു സജീവമാണ്. താരത്തിന്റെ ഡാന്‍സ് വീഡിയോകള്‍ വളരെയധികം ശ്രദ്ധിക്കപ്പെടാറുണ്ട്.
