Connect with us

സിനിമയെ വെല്ലുന്ന ജീവിത കഥ ; കലാ ജീവിതത്തിൽ പൊരുതി ജയിച്ചവൾക്ക് പിഴച്ചത് എവിടെ ? അമ്പിളി ദേവിയുടെ പ്രണയം തകർത്ത ജീവിതം!

Malayalam

സിനിമയെ വെല്ലുന്ന ജീവിത കഥ ; കലാ ജീവിതത്തിൽ പൊരുതി ജയിച്ചവൾക്ക് പിഴച്ചത് എവിടെ ? അമ്പിളി ദേവിയുടെ പ്രണയം തകർത്ത ജീവിതം!

സിനിമയെ വെല്ലുന്ന ജീവിത കഥ ; കലാ ജീവിതത്തിൽ പൊരുതി ജയിച്ചവൾക്ക് പിഴച്ചത് എവിടെ ? അമ്പിളി ദേവിയുടെ പ്രണയം തകർത്ത ജീവിതം!

കവി ഭാവന വർണ്ണിക്കും പോലെ പാട്ടുപാവാട അണിഞ്ഞ് ചുരുണ്ട കാർകൂന്തലും വിടർന്ന കണ്ണുകളും തുടുത്ത അധരങ്ങളും ഒപ്പം നെറ്റിയിൽ ചന്ദനക്കുറിയുമിട്ട് കലോത്സവ വേദികളിൽ കൈയ്യടികൾ വാരിക്കൂട്ടിയ നിഷ്ക്കളങ്കമായ ചിരിയോടുകൂടിയ ഒരു പെൺകുട്ടി. കോഴിക്കോടുന്ന് സ്വർണ്ണക്കപ്പുമായി കലാതിലകപ്പട്ടം നേടി കൊല്ലത്തേക്ക് വണ്ടികയറിയ അമ്പിളി ദേവി. അന്ന്, ഇപ്പോഴത്തെ മികച്ച നടിയും മലയാളികളുടെ എല്ലാമായ നവ്യാ നായർ വരെ പൊട്ടിക്കരഞ്ഞിട്ടുണ്ട് അമ്പിളി ദേവിയുടെ ആ കലാതിലകപ്പട്ടത്തിനു മുന്നിൽ.

ഒരുപാട് ഉയരങ്ങൾ കീഴക്കൻ തുടങ്ങിയ അമ്പിളി ദേവിയുടെ ജീവിതം, പ്രണയം കൊണ്ട് തോറ്റുപോയവളുടെ കഥ… മിനിസ്‌ക്രീനിൽ കണ്ണീർ നയികയായി ആരാധകരുടെ ഹൃദയം തൊട്ട അമ്പിളി ദേവിയെ ജീവിതത്തിൽ കണ്ണീരോടെ കാണേണ്ടി വരുമെന്ന് ആരാധകരും കരുതിയിട്ടുണ്ടാകില്ല.

ബാലചന്ദ്രൻ പിള്ളയുടെയും മഹേശ്വരിയമ്മയുടെയും ഇളയ മകളായി 1985 സെപ്റ്റെംബർ 2 ന് കൊല്ലം കൊറ്റക്കുളങ്ങരയിൽ ജനിച്ചു. മൂത്ത സഹോദരി അഞ്ജലി ദേവി. ഗവെർന്മെന്റ് വൊക്കേഷണൽ ഹൈയർ സെക്കണ്ടറി സ്‌കൂളിൽ നിന്നും ശേഷം ഗോവർണ്മെന്റ് ഹൈയർ സെക്കണ്ടറി സ്‌കൂൾ ചാവറയിലുമായി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അമ്പിളി ദേവി പിന്നീട് കൊല്ലം ഫാത്തിമ മാതാ കോളേജിൽ ബാച്ചിലർ ഓഫ് ആർട്സിൽ നിന്നും ബിരുദം നേടി.

വളരെ ചെറുപ്പം മുതൽ തന്നെ കലാജീവിതം തുടങ്ങിയ അമ്പിളി ദേവി ഒന്നാം ക്‌ളാസ് മുതൽ തന്നെ കലോത്സവ വേദികളിൽ നിറസാന്നിധ്യമായിരുന്നു. വെറും സാധാരണ ജീവിതത്തിലൂടെ കടന്നുപോയിക്കൊണ്ടിരുന്ന ഒരു സാധാരണക്കാരി.. എന്നാൽ പോലും മകളുടെ കലാ വാസനയെ പ്രോത്സാഹിക്കാൻ ആ മാതാപിതാക്കൾ മറന്നില്ല.

ഒരിക്കൽ തന്റെ അച്ഛനൊപ്പം ചേച്ചിയായ അഞ്ജലി പങ്കെടുത്ത കലോത്സവത്തിന്റെ ക്യസേറ്റ് വാങ്ങാൻ പോയതാണ് അമ്പിളി ദേവി. എന്നൊരാൾ വഴിയിൽ വച്ച് ചോദിച്ച അഭിനയിക്കാൻ ആഗ്രഹമുണ്ടോ എന്ന ചോദ്യമാണ് മലയാളികൾക്ക് അമ്പിളി ദേവി നിന്ന നായികയെ നബീടിത്തന്നത്.

കുട്ടികൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള സതീഷ് അനന്തപുരിയുടെ സീരിയലായിരുന്നു അത്. അപ്പോൾ തന്നെ ഉണ്ടെന്ന മറുപടിയായിരുന്നു അമ്പിളിയും അച്ഛനും പറഞ്ഞത്. അങ്ങനെ താഴ്വരപക്ഷികൾ എന്ന പരമ്പരയിൽ ബാലതാരമായി അമ്പിളി ദേവി കുടുംബപ്രേക്ഷകരിലേക്കെത്തി. അതും പതിനൊന്നാം വയസ്സിൽ. പിന്നീട് അമ്പിളി പതിമൂന്നാം വയസ്സുമുതൽ സീരിയലിൽ സജീവമായി.

ഇതിനിടയിൽ പത്താം ക്‌ളാസിൽ പഠിക്കുമ്പോൾ 2001 ൽ കലാതിലകപ്പട്ടം കരസ്ഥമാക്കുന്നത്. അതൊരു ചെറിയ ബഹുമതിയായി ഒതുങ്ങിയില്ല. അമ്പിളി ദേവിയെ ആദ്യമായി വലിയ പ്രശസ്തിയിലേക്ക് എത്തിച്ച അവസരം തന്നെയായിരുന്നു അത്. നവ്യാ നായരോട് ഇഞ്ചോടിഞ്ചു പൊരുതി നേടിയ കലാതിലക പട്ടമായിരുന്നു അത്.

പിന്നീട് തുറന്ന ആകാശമായിരുന്നു അമ്പിളി ദേവിക്ക് മുന്നിലുണ്ടായിരുന്നത്. ഉയരങ്ങൾ കീഴടക്കാനുള്ള ചിറകുമായി അമ്പിളി പറന്നുതുടങ്ങിയത് മുൻനിര സിനിമാ സീരിയൽ താരങ്ങൾക്കിടയിലേക്കായിരുന്നു. 2000 ൽ കുഞ്ചോക്കോ ബോബൻ കാവ്യാമാധവൻ താരജോഡികളായി എത്തിയ സഹയാത്രികയ്ക്ക് സ്നേഹപൂർവ്വം എന്നതായിരുന്നു അമ്പിളി ദേവിയുടെ അരങ്ങേറ്റ ചിത്രം.പിന്നീട് സിനിമയിൽ നല്ല അവസരങ്ങൾ വന്നുതുടങ്ങി. മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും എന്ന സിനിമയിൽ അമ്പിളി ചെയ്‌ത വേഷം വളരെയധികം ആഴത്തിൽ പ്രേക്ഷക മനസ്സിൽ കയറിക്കൂടി.

അമ്പിളി ദേവി എന്ന അഭിനയത്രിയെ സിനിമാ ലോകം അംഗീകരിച്ച സിനിമ തന്നെയായിരുന്നു അത്. ചിത്രത്തിലെ പ്രകടനത്തിന് നാഷണൽ ഫിലിം അക്കാദമിയുടെ
അവാർഡും അമ്പിളിക്ക് ലഭിച്ചിരുന്നു. പിന്നീട് ഹരിഹരൻ പിള്ള ഹാപ്പിയയാണ് , തുടങ്ങിയ ചില ചിത്രങ്ങളിൽ സഹ നായികാവേഷം . 2005 ൽ കല്യാണക്കുറിമാനം എന്ന ചിത്രത്തിൻറെ പരാജയം അമ്പിളി എന്ന അഭിനയത്രിക്ക് ചെറിയ മങ്ങൽ വരുത്തി.

ഭാഗ്യ നിർഭാഗ്യങ്ങളുടെ കളരിയാണ് സിനിമ എന്ന് പറയുന്നത് എത്ര ശരിയാണ് . ഇത്രയേറെ കഴിവുണ്ടായിട്ടും വെറും അഞ്ചു സിനിമയിൽ ഒതുങ്ങിപ്പോയ ജീവിതമായി അമ്പിളിയുടേത് .എന്നാൽ, തോറ്റ് പിന്മാറാൻ അമ്പിളി നിന്നില്ല. സീരിയൽ മേഖലയിൽ സജീവമായിത്തന്നെ തുടർന്ന്. നാൽപ്പതിലധികം സീരിയലുകളിലൂടെയാണ് അമ്പിളി കടന്നുപോയത്.

അതോടെ കുടുംബ പ്രേക്ഷകർക്ക് മകളും മരുമകളും സഹോദരിയുമൊക്കെയായി അമ്പിളി എന്ന നായികമാറി. ചെയ്ത വേഷങ്ങളത്രയും തന്മയത്തത്തോടെ അഭിനയിച്ചു ഫലിപ്പിക്കാൻ അമ്പിളിക്ക് സാധിച്ചു. തുടർന്ന്, 2005 ൽ മികച്ച ടെലിവിഷൻ നടിക്കുള്ള കേരള സംസ്ഥാന അവാർഡും അമ്പിളി നേടി. സീരിയൽ നടി മാത്രമായി ഒതുങ്ങാൻ അപ്പോഴും അമ്പിളി തയ്യാറായില്ല. ഈശ്വരനിൽ നിന്നും നേരിട്ടുകിട്ടിയ നൃത്തം എന്ന കലയെയും അമ്പിളി കൂടെ കൊണ്ടുപോയി.

ഭരതനാട്യം മോഹിനിയാട്ടം കുച്ചിപ്പുടി, നാടോടി നൃത്തമെന്നിവയിലും അമ്പിളി തിളങ്ങി. ഭരതനാട്യത്തിൽ എം എ നേടിയ വ്യക്തി. കൊല്ലം ചവറയിൽ നൃത്തോധയ എന്ന നൃത്ത വിദ്യാലയവും നടത്തുന്നുണ്ട്. കലാജീവിതത്തിൽ തോറ്റുകൊടുക്കാതെ പൊരുതി മുന്നേറിയ അമ്പിളി വ്യക്തി ജീവിതത്തിൽ തോറ്റുപോയെന്നു പറയേണ്ടി വരും. പ്രണയവും ചില തിരഞ്ഞെടുക്കലും അമ്പിളിയെ തോൽപ്പിച്ചു കളഞ്ഞിരിക്കുന്നു.

ഇന്ന് തന്റെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് പറഞ്ഞുകൊണ്ട്… പ്രണയം കൊണ്ടു താൻ ചതിക്കപ്പെടുകയെണെന്ന് വെളിപ്പെടുത്തിക്കൊണ്ട് ഇപ്പോൾ അമ്പിളി ദേവി ആരാധകർക്ക് മുന്നിലെത്തിയത് വരെയാണ് ആ താളം തെറ്റിയ ജീവിതം എത്തിനിൽക്കുന്നത്.

2008ൽ ഏഷ്യനെറ്റിൽ ആരംഭിച്ച സ്നേഹത്തൂവൽ എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ടിരിക്കെ അതിലെ ക്യാമറാ മാൻ ആയിരുന്ന ലോവൽ അമ്പിളിയെ വിവാഹം ചെയ്തു. 2009 മാർച്ച് 27 നായിരുന്നു ആ വിവാഹം . എന്നാൽ എട്ടു വർഷം നീണ്ട ദാമ്പത്യത്തിന് പിന്നീട് തിരസ്സീല വീണു, ആ ബന്ധത്തിൽ അമ്പിളിക്ക് ഒരു മകനുണ്ടായിരുന്നു.

എന്നാൽ അവിടെയും പ്രതീക്ഷയുടെ തിരസ്സീല വീണില്ല. പണ്ടുമുതൽ പ്രണയമാണെന്നും പറഞ്ഞ് സീരിയൽ നടനും ജയന്റെ ബന്ധുവും കൂടിയായ ആദിത്യൻ ജയൻ പ്രണയം കൊണ്ട് അമ്പിളിയുടെ കൈപിടിച്ചു. ഏറെ വിവാദമായൊരു വിവാഹമായിരുന്നു അത്. ആദിത്യനെ വിവാഹം ചെയ്യുന്നതിൽ നിന്നും പലരും അമ്പിളിയെ വിലക്കി. എന്നാൽ, പ്രണയം പിടിപെട്ട അമ്പിളി ഒന്നും കേൾക്കാൻ കൂട്ടാക്കിയില്ല.

അന്ന് മാധ്യമങ്ങളിൽ നിരവധി വാർത്തകൾ വന്നിരുന്നു. ആദിത്യന്റെ നാലാം വിവാഹമാണ് ഇതെന്നും വാർത്തകളുണ്ടായിരുന്നു. സൈബർ അറ്റാക്ക് മാത്രമായി ആദിത്യൻ അതിനെയെല്ലാം ലഘൂകരിച്ചു. വിവാഹശേഷം നിരവധി ചാനൽ ചർച്ചകളിൽ ഇരുവരും ഒന്നിച്ചു പങ്കെടുത്തിരുന്നു. അന്നെല്ലാം അവരുടെ സന്തോഷങ്ങളായിരുന്നു ആരാധകർ ചർച്ചയാക്കിയത്. അന്ന് അമ്പിളിയുടെ ആദ്യ ഭർത്താവിനെ കുറിച്ചും അനവധി ആരോപണങ്ങൾ ഉണ്ടായി.. അങ്ങനെ രണ്ടു വർഷം കടന്നുപോയി .. എന്നാൽ ഇന്ന് പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടുള്ള വാർത്തകളാണ് ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നത്.

ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് പറഞ്ഞു വിലപിക്കുന്ന രണ്ടു പറക്കമുറ്റാത്ത കുഞ്ഞുങ്ങളുടെ ‘അമ്മ… ഒരു 35 വയസ്സുകാരി. ആ നിഷ്ക്കളങ്കമായ ചിരി ആരാധകരിൽ മായാതെ നിൽക്കുമ്പോഴും പൊട്ടിക്കരഞ്ഞുകൊണ്ടുള്ള താരത്തിന്റെ വെളിപ്പെടുത്തലുകൾക്ക് മുന്നിൽ ഒരു വലിയ ചോദ്യ ചിഹ്നം അവശേഷിക്കുകയാണ്.

about ambili devi life story

Continue Reading
You may also like...

More in Malayalam

Trending

Recent

To Top