Connect with us

‘അണ്ടേ സുന്ദരാനികി’യില്‍ നസ്രിയയ്‌ക്കൊപ്പം ഒരു മലയാളി നടി കൂടി; സോഷ്യല്‍ മീഡിയയില്‍ വിവരങ്ങള്‍ പങ്കുവെച്ച് താരം

Malayalam

കഴിഞ്ഞ ദിവസമാണ് ‘അണ്ടേ സുന്ദരാനികി’ എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗിനായി നസ്രിയ ഫഹദിനൊപ്പം ഹൈദരാബാദില്‍ എത്തിയത്. നാനി നായകനാകുന്ന ചിത്രത്തില്‍ നായികയാണ് നസ്രിയ. താരത്തിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്.

അണ്ടേ സുന്ദരാനികിയിലൂടെ മറ്റൊരു മലയാളി താരവും തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. അമ്പിളി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ തന്‍വി റാം ആണ് നസ്രിയക്കൊപ്പം തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നത്.

ചിത്രത്തില്‍ അഭിനയിക്കുന്ന സന്തോഷം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. ”എന്തോ വലിയ കാര്യം സംഭവിക്കുന്നു.. ആദ്യ തെലുങ്ക് സിനിമ ചെയ്യുന്നതിന്റെ ആകാംക്ഷയില്‍” എന്നാണ് ഷൂട്ടിംഗ് ആരംഭിച്ച വിവരം പങ്കുവച്ച് തന്‍വി കുറിച്ചിരിക്കുന്നത്.

വിവേക് അത്രെയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നദിയ മൊയ്തുവും ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അമ്പിളിയില്‍ സൗബിന്‍ ഷാഹിറിന്റെ നായികയായെത്തിയ തന്‍വി കപ്പേള, ജോണ്‍ ലൂതര്‍ എന്നീ സിനിമകളിലും വേഷമിട്ടിട്ടുണ്ട്.

More in Malayalam

Trending