Malayalam
സംസാരിക്കാന്‍ പേടിയാണ്! അയാളുടെ ഉള്ളില്‍ ക്രിമിനലുണ്ട്, എന്റെ കയ്യിൽ ആ തെളിവുണ്ട് ഡെലിവറി കഴിഞ്ഞ സമയത്ത് നടന്നത്! ഇന്‍ഡസ്ട്രിയില്‍ ആരും അറിയരുതെന്ന് നിർബന്ധമായിരുന്നു
സംസാരിക്കാന്‍ പേടിയാണ്! അയാളുടെ ഉള്ളില്‍ ക്രിമിനലുണ്ട്, എന്റെ കയ്യിൽ ആ തെളിവുണ്ട് ഡെലിവറി കഴിഞ്ഞ സമയത്ത് നടന്നത്! ഇന്‍ഡസ്ട്രിയില്‍ ആരും അറിയരുതെന്ന് നിർബന്ധമായിരുന്നു
ടെലിവിഷൻ–സിനിമാ താരവും നർത്തകിയുമായ അമ്പിളി ദേവി സ്വന്തം പേജിൽ ‘മഴയെത്തും മുൻപെ’യിലെ ഒരു പാട്ടിന്റെ ഏതാനും വരികൾ ‘ജീവിതം’ എന്ന തലക്കെട്ടോടെ വീഡിയോ പങ്കുവെച്ചതോടെയാണ് ആദിത്യന്റെയും അമ്പിളിയുടെയും ദാമ്പത്യ ജീവിതത്തിൽ പൊരുത്തക്കേടുകളുണ്ടെന്ന് സോഷ്യൽ മീഡിയ പറഞ്ഞ് തുടങ്ങിയത്
ഇരുവരടെയും വിവാഹമോചനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രചരിച്ചതോടെ സത്യമെന്താണെന്ന് വെളിപ്പെടുത്തി അമ്പിളി എത്തിയത് മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.
ആദിത്യന് വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായി റിലേഷനിലാണെന്നും ഞാനുമായി വിവാഹമോചനം വേണമെന്ന് ആവശ്യപ്പെടുകയാണെന്നും നടി പറഞ്ഞത്
ഇപ്പോൾ ഇതാ ആദിത്യന് ജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് നടി അമ്പിളി ദേവി. ഒരു പ്രമുഖ മാധ്യമത്തിന് നടി നൽകിയ പ്രത്യേക അഭിമുഖത്തിലെ വെളിപ്പെടുത്തലുകളാണ് വൈറൽ ആകുന്നത്.
വിവാഹമോചനം ആരുമറിയാതെ നല്‍കണമെന്നും ഇല്ലെങ്കില്‍ പല തരത്തിലുള്ള ഭീഷണികളാണ് ഉയര്‍ത്തിയിരിക്കുന്നതെന്നും അമ്പിളി വെളിപ്പെടുത്തുന്നു. തന്റെ വീട്ടുകാരുമായി ആലോചിച്ചുറപ്പിച്ചാണ് വിവാഹം നടത്തിയതെങ്കിലും ഇപ്പോള്‍ എന്റെ കൂടെ ജീവിക്കാന്‍ താല്പര്യമില്ലെന്നാണ് അദ്ദേഹത്തിന്റെ തീരുമാനമെന്നും അമ്പിളി പറയുന്നു. എന്റെ ഭര്‍ത്താവിന്റെ ആവശ്യം ഞാന്‍ വിവാഹമോചനം കൊടുക്കണം എന്നതാണ്.
ആരും അറിയാതെ മ്യൂച്വല്‍ ആയി കൊടുക്കണമെന്നൊക്കെയാണ് ആദിത്യന് പറയുന്നത്. ഞാന്‍ പറ്റില്ലെന്ന് പറഞ്ഞു. എനിക്ക് അതിന്റെ ആവശ്യവുമില്ല. ഇക്കാര്യം പറഞ്ഞപ്പോള്‍ ആദിത്യന് എന്റെ കൂടെ ഇനി ജീവിക്കാന്‍ പറ്റില്ലെന്ന് തീര്‍ത്ത് പറഞ്ഞു. ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് ഇങ്ങനെ ആദിത്യന് പെരുമാറുന്നതെന്ന് മനസിലാകുന്നില്ല. ഒത്ത് തീര്‍പ്പിന് കുറേ ശ്രമിച്ചിരുന്നു. എന്നാല്‍ ആള്‍ക്ക് ഇപ്പോള്‍ ആ സ്ത്രീയെ മതിയെന്നാണ് പറയുന്നത്
അവര്‍ക്ക് സ്വസ്ഥമായി ജീവിക്കാന്‍ ഞാന്‍ വിവാഹമോചനം കൊടുക്കണം. അവരുടെ ഇടയിലേക്ക് വരരുത് എന്നൊക്കെയാണ് അവരുടെ ആവശ്യം. ഇങ്ങനെയും സ്ത്രീകളുണ്ടോ നമ്മുടെ നാട്ടില്‍ എന്നാണ് ഞാന്‍ ചിന്തിച്ച് പോകുന്നത്. ഭാര്യയും മക്കളും ഉള്ള ആളാണെന്ന് അറിഞ്ഞിട്ടും ഭാര്യ കരഞ്ഞ് പറഞ്ഞിട്ടും അതൊന്നും ചിന്തിക്കാതെ ഇത്രയും മോശം രീതിയില്‍ ജീവിക്കുന്ന സ്ത്രീയോട് എന്ത് പറയാനാണ്. അവര്‍ക്കും ഭര്‍ത്താവും മകനും ഉള്ളതാണ്. ആ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് അവര്‍. ഞാനും വിവാഹമോചനം കൊടുക്കണം എന്നതാണ് അവരുടെ ആവശ്യം.
സത്യം പറഞ്ഞാല്‍ എനിക്ക് നല്ല ഭയമുണ്ട്. ഇവര്‍ ആരെങ്കിലും എന്നെ അപായപ്പെടുത്തുമോ എന്നുള്ള പേടി എനിക്കുണ്ട്. ഞാന്‍ ഇത് ഓപ്പണ്‍ ആയി പറയുന്നതില്‍ അവര്‍ക്ക് പ്രശ്നമുണ്ട്. ഇക്കാര്യം ഇന്‍ഡസ്ട്രിയില്‍ ആരും അറിയരുതെന്നൊക്കെ അവര്‍ക്ക് നിര്‍ബന്ധവുമുണ്ട്.
അറിഞ്ഞാല്‍ എന്നെ കൊല്ലുമെന്നാക്കെയാണ് ഭീഷണി. പ്രായമായ മാതാപിതാക്കള്‍ക്ക് പലതും സംഭവിക്കുമെന്നും എന്നെ ശരിയാക്കി കളയും എന്ന രീതിയില്‍ പല ഭീഷണികളുമുണ്ട്. കഴിഞ്ഞ രണ്ട് മാസമായി ഞാന്‍ വല്ലാത്ത മാനസികാവസ്ഥയിലാണ്. എന്നെ നാറ്റിക്കും. സൈബര്‍ അക്രമണം നടത്തും. ചവറയില്‍ ജീവിക്കാന്‍ പറ്റില്ല. എന്നിങ്ങനെയുള്ള ഭീഷണിയാണ്.
എനിക്കിപ്പോള്‍ സംസാരിക്കാന്‍ തന്നെ പേടിയാണ്. അയാളുടെ ഉള്ളില്‍ ഒരു ക്രിമിനലുണ്ട്. അതിനെ പുറത്ത് എടുപ്പിക്കരുതെന്ന് പുള്ളി പറഞ്ഞിട്ടുണ്ട്. ആള്‍ക്ക് പൊലീസില്‍ ഒരുപാട് ബന്ധങ്ങളുണ്ടെന്നും എന്തുണ്ടായലും അതില്‍ നിന്നൊക്കെ ഊരിപോകാന്‍ പറ്റുമെന്നുമൊക്കെയാണ് എന്നോട് പറയുന്നത്. ഇതിന്റെയെല്ലാം തെളിവുകള്‍ എന്റെ കൈയിലുണ്ട്. അയാള്‍ക്ക് ഇതൊന്നും നിഷേധിക്കാന്‍ പറ്റില്ല. എന്റെ കൈയില്‍ തെളിവുകളുണ്ട്. ഞാന്‍ ക്ഷമിക്കാന്‍ തയ്യാറുമായിരുന്നു.
പക്ഷേ എന്നെ വേണ്ടാന്ന് പറയുമ്പോള്‍ എനിക്ക് ആളെ നിര്‍ബന്ധിച്ച് കൂടെ താമസിപ്പിക്കാന്‍ പറ്റില്ലല്ലോ. എന്നെ പറ്റിക്കരുത് എന്ന് മാത്രമേ ഞാന്‍ ആവശ്യപ്പെടുന്നുള്ളു. ഒരു തകര്‍ച്ചയെ അതിജീവിച്ച് വന്നതാണ് ഞാന്‍. വീണ്ടും ഒരു തകര്‍ച്ച എനിക്ക് പറ്റില്ല. ഡ്രസ് മാറുന്നത് പോലെ കല്യാണം കഴിക്കാന്‍ എനിക്ക് പറ്റില്ല. മടുക്കുമ്പോള്‍ കളയാന്‍ പറ്റുന്നതല്ലല്ലോ വിവാഹം. കുടുംബ ബന്ധങ്ങള്‍ക്ക് മൂല്യം നല്കുന്ന ആളാണ് ഞാന്‍. ആള് ചെയ്യുന്നത് പോലെ എനിക്ക് പറ്റില്ലല്ലോ എന്നും അമ്പിളി ദേവി പറയുന്നു.
തന്റെ ഡെലിവറി കഴിഞ്ഞ സമയത്തൊക്കെ ആദിത്യൻ തൃശൂരായിരുന്നു. തന്റെ അടുത്തേക്ക് വരുന്നത് തന്നെ കുറവായിരുന്നു. താൻ ഇക്കാര്യം അദ്ദേഹത്തോട് ചോദിക്കുമ്പോൾ അവിടെ ബിസിനസാണ് എന്ന് പറഞ്ഞിരുന്നതായും അമ്പിളി വെളിപ്പെടുത്തി.
‘ഞാനെന്റെ മകനെ ഗർഭിണി ആയിരിക്കുന്ന കാലയളവു തൊട്ട് ഇദ്ദേഹം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി റിലേഷനിലാണ്. 13 വയസുള്ള ഒരു മകന്റെ അമ്മ കൂടിയാണ് ആ സ്ത്രീ’, എന്നും അഭിമുഖത്തിൽ അമ്പിളി വെളിപ്പെടുത്തി. ആ സ്ത്രീ ഗർഭിണിയാണെന്ന് ചിലർ പറഞ്ഞെങ്കിലും താനത് വിശ്വസിച്ചില്ല തന്റെ ഭർത്താവിനെ വിശ്വാസമായിരുന്നതായും അമ്പിളി പറയുന്നു. എന്നാല്‍ ഈയടുത്ത കാലത്ത് പലരും തന്നെ വിളിച്ച് കണ്‍ഗ്രാറ്റ്സ് വീണ്ടും പ്രെഗ്നന്റ് ആയല്ലേ എന്ന് പറഞ്ഞു. ആദിത്യന്റെ ഫെയ്സ്ബുക്ക് കവര്‍ ഫോട്ടോ ഒരു സ്കാനിങ് ചിത്രമാണെന്ന് അവര്‍ പറഞ്ഞാണ് അറിയുന്നത്. വേറെ അക്കൗണ്ടില്‍ നിന്നും നോക്കിയപ്പോള്‍ അത് സത്യമാണെന്ന് തെളിഞ്ഞു.
ആ പെണ്‍കുട്ടിയുടെ പ്രൊഫൈലും ഈ സ്കാനിങ് ചിത്രമാണ്. ആ ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോള്‍, ഇത് രഹസ്യ ബന്ധമല്ല, തൃശൂര്‍ എല്ലാവര്ക്കും അറിയാം എന്നാണ് ആദിത്യന് പറഞ്ഞത്.
ഒരു തകർച്ചയെ അതിജീവിച്ചു വന്ന തനിക്ക് വീണ്ടും ഒരു തകർച്ച പറ്റില്ലെന്നും അഭിമുഖത്തിൽ അമ്പിളി പറഞ്ഞു. മാത്രമല്ല ഡ്രസ് മാറുന്ന പോലെ കല്ല്യാണം കഴിക്കാൻ തനിക്ക് കഴിയില്ല. മടുക്കുമ്പോൾ കളയാൻ പറ്റുന്നതല്ലല്ലോ വിവാഹം, അദ്ദേഹം ചെയ്യുന്നത് പോലെ ചെയ്യാൻ തനിക്ക് പറ്റില്ല, ബന്ധങ്ങൾക്ക് മൂല്യം നൽകുന്നുണ്ട് എന്നും നടി വ്യക്തമാക്കി.
