Malayalam
എപ്പിസോഡ് 65 ; മണിക്കുട്ടന്റെ പ്രതികരണം! മണിക്കുട്ടൻ സൂര്യ ലവ് അവസാനിച്ചു? കിടിലൻ പരീക്ഷിക്കുന്നത് ഡിഎഫ് കെ കളി!
എപ്പിസോഡ് 65 ; മണിക്കുട്ടന്റെ പ്രതികരണം! മണിക്കുട്ടൻ സൂര്യ ലവ് അവസാനിച്ചു? കിടിലൻ പരീക്ഷിക്കുന്നത് ഡിഎഫ് കെ കളി!
കഴിഞ്ഞ സീസണൊക്കെ അറിയപ്പെട്ടത് ഒരു ലവ് സ്റ്റോറി കൊണ്ടെങ്കിലും ആണ്. എന്നാൽ ഈ സീസൺ അതായത് ബിഗ് ബോസ് സീസൺ ത്രീ ലവ് സ്ട്രാറ്റജിയുടെ പേരിലാകും അറിയപ്പെടുക. അത്രയ്ക്ക് ഉണ്ട്… കാളി അല്ല കളി തന്നെ എപ്പിസോഡ് 65 , 64 ആം ദിവസമാണ് കഴിഞ്ഞിരുന്നത്.
ഇന്നത്തെ ഹൈലൈറ്റ് സൂര്യയുടെ പ്രണയവും മണിക്കുട്ടന്റെ ഡയലോഗും തന്നെയാണ്. ഇത്ര നാൾ വേണ്ടി വന്നു മണിക്കുട്ടൻ ഒന്ന് പ്രതികരിക്കാൻ.. അതിന് പോലും കിടിലമാണ് സ്പേസ് ഉണ്ടാക്കിയത്. കിടിലം കൂട്ടത്തിലെ സിംഹം തന്നെയാണ്. ഒരു മൂലയിൽ വെറുതെ ചുരുണ്ടു കൂടിക്കിടന്നാൽ മതി . ഇരകൾ തേടി ചെല്ലും സിംഹത്തിനടുത്തേക്ക്..
ഇവിടെ ഏറ്റവും കൂടുതൽ ഇപ്പോൾ കോർണർ ചെയ്യപ്പെടാൻ പോകുന്നത് മണിക്കുട്ടനാണ്. കാരണം കിടിലം ഫിറോസ് രണ്ട് വള്ളത്തിൽ ഒന്നിച്ചു കാൽ വച്ച് നിന്നോളും.. അത് ഇവിടെ ഒരു കുറ്റമല്ല.. അതും ഗെയിം തന്നയാണ്. പക്ഷെ മണിക്കുട്ടൻ തുടക്കം മുതൽ ഒറ്റക്ക് തന്നെയാണ് പയറ്റിയിട്ടുള്ളത്. പിന്നെ ഒന്നും കൂടി.. ഇനി യഥാർത്ഥ യുദ്ധം കിടിലം ഫിറോസും മണിക്കുട്ടനും തന്നെയാണ്.
പൂർണ്ണമായ റിവ്യൂ കേൾക്കാൻ വീഡിയോ കാണുക !
about bigg boss season three episode full review