Malayalam
ട്രെന്‍ഡിംഗില്‍ അർജ്യൂ പിന്നിൽ! അർജ്യൂനെ കടത്തിവെട്ടി ആ ലൈവ് പ്രസവം! ഇതൊന്ന് കാണേണ്ടത് തന്നെ !
ട്രെന്‍ഡിംഗില്‍ അർജ്യൂ പിന്നിൽ! അർജ്യൂനെ കടത്തിവെട്ടി ആ ലൈവ് പ്രസവം! ഇതൊന്ന് കാണേണ്ടത് തന്നെ !
കഴിഞ്ഞ ഒരു വർഷമായി യൂട്യൂബ് ട്രെൻഡിങ്ങിൽ മലയാളികളുടെ ഏറെ പ്രിയപ്പെട്ട താരമാണ് അർജ്യൂ. ലോക്ക് ഡൌൺ കാലം മുതൽ എല്ലാവരും സ്ഥിരം കാണുന്ന ചാനലാണ് അർജ്യൂന്റെത്. ടിക് ടോക് റോസ്റ്റിങ് ആയിരുന്നു അർജ്യൂനെ പെട്ടന്ന് തന്നെ ട്രെൻഡിങിൽ എത്തിച്ചത്.
അർജ്യൂ ഒരു വീഡിയോ ഇട്ടാൽ രണ്ട് മൂന്ന് ദിവസത്തേക്ക് അത് ട്രെൻഡിങ്ങിൽ ടോപ്പിൽ തന്നെ കാണും. എന്നാൽ ഈ തവണ അത് പേർളിയുടെ ‘നില’ തട്ടിയെടുത്തിരിക്കുകയാണ് . ഇന്നലെ ആയിരുന്നു അർജ്യൂ തന്റെ ചാനലിന്റെ ഒന്നാം വാർഷികം ആഘോഷിച്ച് യുട്യൂബിൽ വീഡിയോ അപ്‌ലോഡ് ചെയ്തത്. നിമിഷങ്ങൾക്കകം അത് ട്രെൻഡിങ്ങിലും എത്തി. ഏറ്റവും മുകളിൽ ഒന്നാം സ്ഥാനത്ത്. പക്ഷെ ഇന്ന് രാവിലെ കഥ മാറി. പേർളിയുടെ കുഞ്ഞുവാവ നില ആ ഒന്നാം സ്ഥാനത്തിൽ കടന്നുകൂടി.
രാവിലെയാണ് പേർളി തന്റെ കുഞ്ഞിന്റെ ജനന നിമിഷങ്ങൾ അടങ്ങിയ അര മണിക്കൂർ വീഡിയോ യുട്യൂബിൽ പങ്കുവെച്ചത്. പ്രസവത്തിനായി ആശുപത്രിയിലേക്ക് പോവുന്നതു മുതൽ മകളുമായി തിരികെ വീട്ടിലേക്ക് മടങ്ങുന്നതു വരെയുള്ള സംഭവങ്ങൾ ഒരു വീഡിയോയാക്കിയാണ് പേർളി തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ചത്. “ഞങ്ങളൊരു കുഞ്ഞാവയെ മേടിച്ചിട്ട് വരാം,” എന്ന് പറഞ്ഞാണ് പേളിയുടെ ആശുപത്രിയിലേക്കുള്ള യാത്ര തുടങ്ങുന്നത്. ശ്രീനിഷാണ് വീഡിയോ പകർത്തിയത്. ആശുപത്രിയിലെ ഡോക്ടർമാരെയും നഴ്സുമാരെയുമെല്ലാം പരിചയപ്പെടുത്തുന്ന വീഡിയോ നിമിഷ നേരം കൊണ്ട് ഒന്നാമതും എത്തി.
ഇതോടെ അർജ്യൂവിന്റെ വീഡിയോ രണ്ടാമതായി ഉടൻ തന്നെ അർജ്യൂ ആരധകരുടെ കമ്മന്റുമെത്തി. ”നില വന്നപ്പോൾ ട്രെൻഡിങ് 1 ട്രെൻഡിങ് 2 ആയി, ഒരു കുഞ്ഞുവാവ കാരണമല്ലേ ക്ഷെമിച്ചു കളയൂ” എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. അർജ്യൂവിന്റെ ചാനലിന്റെ ഒന്നാം വാർഷിക ആഘോഷത്തിൽ നിരവധി പേരാണ് കമ്ന്റുകളുമായി എത്തുന്നത്. പേർളിയുടെ വിഡിയോക്കും നിരവധി ആരാധകർ കമന്റ് ചെയ്യുന്നുണ്ട്.
ഇക്കഴിഞ്ഞ മാർച്ച് 20 നാണ് പേളി മാണിക്കും ശ്രിനീഷ് അരവിന്ദിനും പെൺകുഞ്ഞ് ജനിച്ചത്. ജിവിതത്തിലെ ഓരോ ചെറിയ വിശേഷങ്ങളും സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കുന്ന താരമാണ് പേളി മാണി. കുഞ്ഞ് ജനിച്ചപ്പോഴുള്ള ചിത്രവും പേളി ആരാധകർക്കായി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.
ബിഗ് ബോസ് മലയാളം ആദ്യ സീസണിലായിരുന്നു പേളിയും ശ്രീനീഷും പരിചയപ്പെടുന്നതും അടുക്കുന്നതും. ബിഗ് ബോസിൽ മൊട്ടിട്ട പ്രണയം പ്രേക്ഷകരും ആവേശത്തോടെ ആയിരുന്നു സ്വീകരിച്ചിരുന്നത്. 100 ദിവസം ഒന്നിച്ചു താമസിക്കുന്ന പരിപാടിയിൽ ഇരുവരും ഫൈനൽ റൗണ്ട് വരെ എത്തിയിരുന്നു.
ഷോ കഴിഞ്ഞാൽ ഇവർ ഇരു വഴി പിരിയുമോ എന്ന് സംശയിച്ചവർക്കു മുന്നിൽ പൊതുപരിപാടികളിലും സുഹൃത്തുക്കളുടെ ഒപ്പവും ഒന്നിച്ച് പ്രത്യക്ഷപ്പെട്ട് പേർളിയും ശ്രീനിഷും ഊഹാപോഹങ്ങളെ പടിക്കു പുറത്താക്കുകയായിരുന്നു.
പിന്നാലെ വിവാഹിതരായ താരങ്ങൾ പേർളിയുടെ യൂട്യൂബ് ചാനലിൽ ഇവരുടെ ആദ്യ വെബ് സീരീസ് ആയ പേർളിഷ് പുറത്തിറക്കി. ശരത് ഡേവിസ് സംവിധാനം ചെയ്ത പേർലിഷിനു ജെസിൻ ജോർജ് സംഗീതം നിർവ്വഹിച്ചു. ക്ലിന്റ് സോമൻ ക്യാമറയും, എഡിറ്ററും ചലച്ചിത്ര സംവിധായകനുമായ അജയ് ദേവലോക എഡിറ്റിംഗും കൈകാര്യം ചെയ്തു.
ഗർഭിണിയായിരുന്ന സമയത്ത് പേർളി മാണിയുടെ ഇഷ്ടങ്ങളും ഭക്ഷണ പ്രിയങ്ങളും മലയാളികൾക്ക് പരിചിതമായിരുന്നു. വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെയും യു ട്യൂബ് ചാനലിലൂടെയും അവർ പങ്കുവെച്ചിരുന്നു.
about arjyou