Malayalam
മുഖംമൂടി അഴിഞ്ഞു വീഴുമോയെന്നുള്ള ഭയം! ആ മത്സരാർത്ഥിയെ നിങ്ങള്‍ക്ക് മനസിലായിക്കോളും ഫിറോസും സജ്നയും ലൈവില്‍; വൈല്‍ഡ് കാര്‍ഡ് എന്‍ട്രി; ആ ഉത്തരം ഞെട്ടിച്ചു
മുഖംമൂടി അഴിഞ്ഞു വീഴുമോയെന്നുള്ള ഭയം! ആ മത്സരാർത്ഥിയെ നിങ്ങള്‍ക്ക് മനസിലായിക്കോളും ഫിറോസും സജ്നയും ലൈവില്‍; വൈല്‍ഡ് കാര്‍ഡ് എന്‍ട്രി; ആ ഉത്തരം ഞെട്ടിച്ചു
അവതാരകനായും നടനായും ശ്രദ്ധ നേടിയ താരമായിരുന്നു ഫിറോസ് ഖാൻ. പ്രാങ്ക് ഷോകളിലൂടെയാണ് താരമായി മാറിയ ഫിറോസ് പിന്നീട് ബിഗ് ബോസ് മലയാളം സീസണ് 3യിൽ മത്സരാർത്ഥികളായി എത്തിയതോടെ വിവാദ താരമായി മാറുകയായിരുന്നു
ബിഗ് ബോസ്സിൽ എത്തിയ ആദ്യ ദിവസം മുതൽ അവസാന ദിവസം വരെ ബിഗ് ബോസ് വീട്ടില്‍ സ്ഥിരമായി പ്രശ്നങ്ങളുണ്ടാക്കുന്നവരും പ്രശ്നങ്ങളുടെ ഒരുഭാഗത്തുള്ളവരുമായി നിറഞ്ഞു നിന്നിരുന്നു ഫിറോസും സജ്നയും. മത്സരാര്‍ത്ഥികളില്‍ മിക്കവരുമായി ഫിറോസും സജ്നയും വഴക്കിട്ടിട്ടുണ്ട്. മറ്റുള്ളവരെല്ലാം മുഖംമൂടിയണിഞ്ഞാണ് നില്‍ക്കുന്നതെന്നും അവരുടെ യഥാര്‍ത്ഥ മുഖം പുറത്ത് കൊണ്ടു വരുമെന്നുമായിരുന്നു ഫിറോസിന്റെ വാദം.
ഒടുവില്‍ മത്സരാര്‍ത്ഥികളെ മോശം പദപ്രയോഗങ്ങള്‍ നടത്തിയതും നിയമലംഘനം നടത്തുകയും ചെയ്തുവെന്ന കാരണത്താലാണ് ഫിറോസ് സജ്നയെ പുറത്താക്കുന്നത്. സൂര്യ, രമ്യ എന്നിവര്‍ക്കെതിരെ ഫിറോസ് നടത്തിയ കടുത്ത ആരോപണങ്ങള്‍ മത്സരാര്‍ത്ഥികളെല്ലാം ചേര്‍ന്ന് ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് ഇരുവരേയും പുറത്താക്കാന്‍ ബിഗ് ബോസ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിക്കുന്നത്.
ഇപ്പോഴിതാ ബിഗ് ബോസ് വീടിന് പുറത്തു വന്നതിന് ശേഷമുള്ള ഫിറോസിന്റേയും സജ്നയുടേയും ലൈവ് വൈറലാവുകയാണ്.
ആദ്യം തന്നെ തങ്ങള്‍ക്ക് നല്കിയ സ്നേഹത്തിനും പിന്തുണയ്ക്കും ഇരുവരും നന്ദി പറയുകയാണ്. നായക് നഹി കല്‍നായക് ഹൂ മേം എന്ന പാട്ടു പാടിയാണ് ഫിറോസ് എത്തുന്നത്. കൂടെ സജ്നയുമുണ്ട്. ഇനിയൊരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയ്ക്ക് തയ്യാറാകുമോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ഫിറോസ് നല്കിയ ഉത്തരം. നല്ലൊരു എതിരാളിയുണ്ടെങ്കില്‍ നോക്കാമായിരുന്നുവെന്നും ഫിറോസ് പറയുന്നുണ്ട്. പുറത്തായതില്‍ സങ്കടപ്പെടണ്ട, അവിടെ നമുക്ക് പറ്റിയ എതിരാളികളൊന്നുമില്ലെന്നും ഫിറോസ് പറയുന്നു.
ഇറങ്ങാന്‍ നേരം സംസാരിക്കാന്‍ അവസരം തരാത്തതിനെ കുറിച്ച് എല്ലാവരും പറയുന്നുണ്ടെന്നും ഫിറോസ് പറഞ്ഞു. അതേസമയം ബാലാമണിയെ ഇനി മനസിലാക്കിക്കോളുമെന്നും ഫിറോസ് അഭിപ്രായപ്പെട്ടു. സൂര്യയെയാണ് ബിഗ് ബോസ് താരങ്ങളും ആരാധകരും ബാലമണിയെന്ന് വിളിക്കുന്നത്. നേരത്തേ ബിഗ് ബോസ് വീട്ടില്‍ സൂര്യ ഫേക്കാണെന്നും പുറത്തുള്ള സൂര്യ ഇങ്ങനെ അല്ലെന്നും ഫിറോസ് ആരോപിച്ചിരുന്നു. സൂര്യയുടെ വസ്ത്രധാരണ രീതിയേയും ഫിറോസ് ചോദ്യം ചെയ്തിരുന്നു. ഇതും കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
ബിഗ് ബോസ് വീട്ടിലെ പതിനൊന്ന് പേരും തങ്ങളെ പേടിച്ചിരുന്നുവെന്നും അതിന്റെ കാരണം അവര്‍ മുഖംമൂടി അണിഞ്ഞിരുന്നുവെന്നും അത് അഴിഞ്ഞു വീഴുമോ എന്ന പേടിയായിരുന്നുവെന്നും ഫിറോസ് പറയുന്നു. ബിഗ് ബോസില്‍ നിന്നും ലഭിച്ച പണം ഉപയോഗിച്ച് പുതിയ വീട് വെക്കാന്‍ പ്ലാനുണ്ട്. ആ വീടിന് ഡിഎഫ്കെ ആര്‍മി എന്നു തന്നെ പേരിടുമെന്നും എല്ലാവര്ക്കും ഏത് സമയത്തും വരാമെന്നും ഫിറോസ് പറയുന്നു. പുറത്തുള്ള പിന്തുണയെ കുറിച്ച് അറിയാമായിരുന്നുവെങ്കില്‍ തനിക്ക് അകത്ത് അത് കുറച്ചൂടെ ആത്മവിശ്വാസം നല്‍കുമായിരുന്നുവെന്നും ഫിറോസ് പറയുന്നു.
