Connect with us

സൗഹൃദത്തിന്റെ ഓര്‍മ്മകളിലേയ്ക്ക് സിത്താര കൃഷ്ണകുമാര്‍, സോഷ്യല്‍ മീഡിയില്‍ വൈറലായി ചിത്രങ്ങള്‍

Malayalam

സൗഹൃദത്തിന്റെ ഓര്‍മ്മകളിലേയ്ക്ക് സിത്താര കൃഷ്ണകുമാര്‍, സോഷ്യല്‍ മീഡിയില്‍ വൈറലായി ചിത്രങ്ങള്‍

സൗഹൃദത്തിന്റെ ഓര്‍മ്മകളിലേയ്ക്ക് സിത്താര കൃഷ്ണകുമാര്‍, സോഷ്യല്‍ മീഡിയില്‍ വൈറലായി ചിത്രങ്ങള്‍

ഒരുപിടി മനോഹര ഗാനങ്ങള്‍ മലയാള സിനിമാ ലോകത്തിന് സമ്മാനിച്ച ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ സിത്താര തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. മകള്‍ക്കൊു്ുവും ഗാനം ആലപിച്ച് സിത്താര എത്താറുണ്ട്.

ഇപ്പോഴിതാ സുഹൃത്തുക്കള്‍ക്ക് ഒപ്പമുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിരിക്കുകയാണ് സിത്താര. ഇതിനൊപ്പം ഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്.

‘ഇതില്‍ ഒരാളെ ഞാന്‍ പരിചയപ്പെട്ടിട്ട് ഏതാണ്ട് 30 വര്‍ഷങ്ങള്‍ ആവുന്നു (എല്‍കെജി ക്ലാസ്മേറ്റ്), പിന്നെ 25 വര്‍ഷങ്ങള്‍ ആയ ഒരാള്‍, അങ്ങനെ 17 ആണ് ഏറ്റവും ചുരുങ്ങിയ പരിചയകണക്ക്! പോലീസുകാരനും, കോളേജ് മാഷും, സ്‌കൂള്‍ ടീച്ചറും, കേക്ക് ഷോപ്പ് ഓണറും, പാട്ടുകാരനും, സൗണ്ട് എഞ്ചിനീയറും ഒക്കെ ഉണ്ട് ഈ കൂട്ടത്തില്‍. ഇനിയും മൂന്നാലെണ്ണം വേറെയും.

ഞങ്ങള്‍ ഒരുമിച്ച് പഠിച്ചിട്ടുണ്ട്, പാടിയിട്ടുണ്ട്, ഡാന്‍സ് കളിച്ചിട്ടുണ്ട്, നോമ്പെടുത്തിട്ടുണ്ട്, ജാഥ വിളിച്ചിട്ടുണ്ട്, പാര്‍ട്ടി പേരും പറഞ്ഞ് പച്ചക്ക് ഉന്തും തള്ളും ഇടിയും കൂടിയിട്ടുണ്ട്. അതേ വൈകുന്നേരം ചായക്ക് കൂടിയിട്ടുണ്ട്. ഒരക്ഷരം മിണ്ടാതെതന്നെ വര്‍ഷങ്ങളുടെ ഇടവേളകളില്‍ ഞങ്ങള്‍ കാണും. നിര്‍ത്തിയടത്തു നിന്ന് പറഞ്ഞ് തുടങ്ങും.

ജിത്തുവിന്റെ വീട്ടിലെ കറുമൂസകൂട്ടാന്‍ മുതല്‍ എന്റെ സ്ഥിരം മുങ്ങല്‍ വരെ സകലതും എടുത്ത് പെറുക്കി പറയും. ഇനി ഒരു പത്തുകൊല്ലം കഴിഞ്ഞ് കണ്ടാലും ഇന്ന് നിര്‍ത്തിയിടത്തുനിന്ന് തുടങ്ങും. NB അരുണേ കല്യാണം കഴിക്കണേടാ, ഇല്ലെങ്കി ഞങ്ങള്ക്ക് നീയൊരു ബാധ്യത ആയാലോ’. എന്നും സിത്താര കുറിച്ചു

Continue Reading
You may also like...

More in Malayalam

Trending

Recent

To Top