Malayalam
സിനിമാക്കാരുമായി ബന്ധത്തിന് കുറവില്ല, ആവശ്യങ്ങള്‍ക്ക് വിളിക്കാറുണ്ട്; പക്ഷെ ഇടയ്ക്ക് വിളിച്ചു വിശേഷം തിരക്കുന്നത് മോഹന്‍ലാൽ മാത്രമാണ്
സിനിമാക്കാരുമായി ബന്ധത്തിന് കുറവില്ല, ആവശ്യങ്ങള്‍ക്ക് വിളിക്കാറുണ്ട്; പക്ഷെ ഇടയ്ക്ക് വിളിച്ചു വിശേഷം തിരക്കുന്നത് മോഹന്‍ലാൽ മാത്രമാണ്
നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് രചന നിര്‍വഹിച്ച ബിച്ചു തിരുമല തന്റെ ഇപ്പോഴത്തെ ജീവിത നിമിഷങ്ങളെക്കുറിച്ച് ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു . സിനിമാക്കാരില്‍ തന്നെ ഇടയ്ക്ക് വിളിച്ചു വിശേഷം തിരക്കുന്നത് മോഹന്‍ലാല്‍ ആണെന്നും, ജഗതി ശ്രീകുമാറും തന്നെ വിളിക്കുമായിരുന്നുവെന്നും ബിച്ചു തിരുമല പറയുന്നു.
ബിച്ചു തിരുമലയുടെ വാക്കുകള്‍
‘യാത്ര ചെയ്തിട്ട് ഒന്നര വര്‍ഷമാകുന്നു. പ്രായമായില്ലേ, കോവിഡിനൊപ്പം ജീവിക്കുന്നുവെന്ന് പറയാം. ആശുപത്രിയിലേക്കോ, അമ്ബലത്തിലേക്കോ അല്ലാതെ ഇപ്പോള്‍ മറ്റു യാത്രകള്‍ ഒന്നുമില്ല. എല്ലാ കാര്യങ്ങളിലും സഹായമായി ഭാര്യ പ്രസന്നയും മകന് സുമനും ഒപ്പമുണ്ട്. ഭാര്യ വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് റിട്ടയര്‍ ചെയ്തു. മകന് സംഗീത സംവിധാനത്തിലാണ് താല്പര്യം. ‘മല്ലനും മാതേവനും’ എന്ന സിനിമയ്ക്ക് സംഗീതം നല്കി.
ഏതാനും തമിഴ് സിനിമകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. വീട്ടിലെ വിശ്രമവേളയില്‍ എഴുത്തിലും വായനയിലുമായി മുഴുകുന്നതാണ് എന്റെ പതിവ്. ധാരാളം പുസ്തകങ്ങള്‍ വായിക്കും. ആത്മീയ പുസ്തകങ്ങളാണ് ഇപ്പോള്‍ താല്പര്യം.
അവനവനിലേക്ക് തന്നെയുള്ള ഒരു അന്വേഷണം ഈ പുസ്തകങ്ങളിലുണ്ട്. എനിക്ക് ഇഷ്ടമുള്ള കാര്യമാണത്. സിനിമക്കാരില്‍ ഇടയ്ക്ക് വിളിച്ചു വിശേഷം തിരക്കുന്നത് മോഹന്‍ലാലാണ്. ജഗതിയും വിളിക്കുമായിരുന്നു.
ഇപ്പോള്‍ ജഗതിക്ക് വയ്യല്ലോ. സിനിമാക്കാരുമായി ബന്ധത്തിന് കുറവില്ല. ആവശ്യങ്ങള്‍ക്ക് വിളിക്കാറുണ്ട്. എപ്പോഴും വിളിക്കുന്ന ശീലം പണ്ടുമില്ല’.
