Connect with us

നിഴൽ വിജകരമായി രണ്ടാം വാരത്തിലേക്ക്!

Malayalam

നിഴൽ വിജകരമായി രണ്ടാം വാരത്തിലേക്ക്!

നിഴൽ വിജകരമായി രണ്ടാം വാരത്തിലേക്ക്!

ഒരുപാട് നിഗൂഢതകളോടെ കൊറോണയ്ക്ക് ശേഷം തിയറ്ററിലേക്കെത്തിയ സിനിമയായിരുന്നു നിഴൽ. സിനിമ റിലീസ് ചെയ്യും മുന്നേ തന്നെ മലയാളികൾ നിഴലിനെ ചർച്ചയാക്കിയിരുന്നു. കുഞ്ചാക്കോ ബോബനും നയൻതാരയും ഒപ്പത്തിനൊപ്പം നിൽക്കുന്ന താരങ്ങളായതുകൊണ്ട് തന്നെ ഇവരിൽ ആരാണ് നിഴൽ എന്നായിരിക്കുന്നു ആരാധകർക്കറിയേണ്ടത്.

ആകാംഷകൾ ഒന്നും തന്നെ തെറ്റിക്കാതെ വിജയകരമായി രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ് ഇപ്പോൾ നിഴൽ. ആദ്യ ആഴ്ച തന്നെ വലിയ ഹിറ്റായി മാറിയ ചിത്രം രണ്ടാം ആഴ്ചയിലേക്ക് കടക്കുന്നതും ഏറെ പ്രതീക്ഷയോടെയാണ്. സിനിമയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത് ചിത്രത്തിൻറെ സംവിധാനം തന്നെയാണ്. ഒപ്പം നയൻതാരയുടെ അഭിനയവും മികച്ച പ്രതികരണം നേടിയിട്ടുണ്ട്.

ഇതിനൊപ്പം, എമിറാത്തി ബോയ് ഐസിൻ എന്ന സൂപ്പർ കിഡ് കൂടി ചിത്രത്തിന്റെ ഭാഗമായതോടെ പ്രേക്ഷകരുടെ ആകാംഷ വീണ്ടും ഉയർന്നു. അപ്പോൾ നിഴൽ ആരാണ്? എന്ന ചോദ്യം ഐസിനിലേക്കും എത്തി. അതോടൊപ്പം ചാക്കോച്ചന്റെ മുഖത്തെ മാസ്കും ഒരുപാട് വ്യത്യസ്തതകൾ സൂക്ഷിക്കുന്ന സിനിമയാണെന്ന് ബോധ്യപ്പെടുത്തി.

ദീപക് ഡി മേനോൻ ഛായാഗ്രഹണവും സൂരജ് എസ് കുറുപ്പ് സംഗീത സംവിധാനവും ചെയ്യുന്ന ചിത്രത്തിൽ സ്റ്റെഫി സേവ്യറാണ് വസ്ത്രാലങ്കാരം. സംവിധായകനൊപ്പം അരുൺലാൽ എസ്പിയും ചേർന്ന് എഡിറ്റിംഗ് നിർവ്വഹിക്കുന്നു. സൗണ്ട് ഡിസൈനിംഗ് – അഭിഷേക് എസ് ഭട്ടതിരി, ടൈറ്റിൽ ഡിസൈൻ – നാരായണ ഭട്ടതിരി, റോണക്സ് സേവ്യർ – മേക്കപ്പ്. ഡിക്‌സൺ പൊഡുത്താസ് – പ്രൊഡക്ഷൻ കൺട്രോളർ, ഉമേഷ് രാധാകൃഷ്ണൻ – ചീഫ് അസോസിയേറ്റ് ഡയറക്ടർ.

ജിനു വി നാഥ്, കുഞ്ഞുണ്ണി സിഐ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ആൻറോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെൻറ്പോൾ മൂവീസ് എന്നിവയുടെ ബാനറുകളിൽ ആൻറോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, സംവിധായകൻ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

About nizhal movie

More in Malayalam

Trending

Recent

To Top