Connect with us

നിറം സിനിമപോലെ മണിക്കുട്ടൻ ഡിമ്പൽ പ്രണയം ! സൂര്യയെ കുറിച്ചുള്ള തിങ്കൾ ഭാലിന്റെ അഭിപ്രായം ; എല്ലാ ചോദ്യങ്ങൾക്കും മറുപടിയുമായി തിങ്കൾ ഭാലും മജ്‌സിയയും!

Malayalam

നിറം സിനിമപോലെ മണിക്കുട്ടൻ ഡിമ്പൽ പ്രണയം ! സൂര്യയെ കുറിച്ചുള്ള തിങ്കൾ ഭാലിന്റെ അഭിപ്രായം ; എല്ലാ ചോദ്യങ്ങൾക്കും മറുപടിയുമായി തിങ്കൾ ഭാലും മജ്‌സിയയും!

നിറം സിനിമപോലെ മണിക്കുട്ടൻ ഡിമ്പൽ പ്രണയം ! സൂര്യയെ കുറിച്ചുള്ള തിങ്കൾ ഭാലിന്റെ അഭിപ്രായം ; എല്ലാ ചോദ്യങ്ങൾക്കും മറുപടിയുമായി തിങ്കൾ ഭാലും മജ്‌സിയയും!

പൊളി ഫിറോസിന്റെയും സജ്നയുടെയും അപ്രതീക്ഷിത പടിയിറക്കത്തിന് ശേഷം പുതിയ കളികൾ തുടങ്ങിയിരിക്കുകയാണ് ബിഗ് ബോസ് വീട്ടിൽ. കഴിഞ്ഞ ദിവസം തുടക്കം തന്നെ തർക്കങ്ങളാണ് ബിഗ് ബോസ് ഷോയിൽ നടന്നത്. ഡിമ്പലും സൂര്യയും തമ്മിൽ വസ്ത്രധാരണത്തിന്റെ പേരിൽ തുടങ്ങിയ വഴക്ക് അവസാനം വലിയ സംസാരങ്ങളിലേക്ക് പോയി…

ഡിമ്പൽ സൂര്യയെ ഓവർ ആക്റ്റിങ് എന്ന് വിളിച്ചതോടെയാണ് വഴക്ക് എല്ലാവരും ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ എപ്പിസോഡ് കഴിഞ്ഞതിന് ശേഷം ബിഗ് ബോസിൽ നടന്ന കാര്യങ്ങളും മറ്റ് ബിഗ് ബോസിലെ പല രഹസ്യങ്ങളും സൗഹൃദ സംഭാഷണങ്ങളുമായി ഡിമ്പലിന്റെ സഹോദരിമാരായ തിങ്കളും നയനയും ഒപ്പം മജ്‌സിയയും ലൈവിൽ വന്ന് സംസാരിച്ചത് ചർച്ചയായിരിക്കുകയാണ്.

ഏറ്റവും കൂടുതൽ പ്രേക്ഷകർ ചോദിച്ച ചോദ്യം, മണിക്കുട്ടന്റെയും ഡിമ്പലിന്റെയും കാര്യമായിരുന്നു. മണിക്കുട്ടനും ഡിമ്പലും നല്ല ചേർച്ചയാണെന്നും അവർ പോലുമറിയാതെ അവരുടെ സൗഹൃദം പ്രണയമാകുമോ എന്നുമാണ് ഒരു ആരാധകൻ ചോദിച്ചത്.. ഒരു ചിരിയോടെയായിരുന്നു തിങ്കൽ ഇത് വായിച്ചത്. ഒപ്പം ചോദ്യത്തിന് രസകരമായ മറുപടിയും തിങ്കൾ പറഞ്ഞു.

ചോദ്യം കൊള്ളാം,… എല്ലാവരും ഇവിടെ നിറം സിനിമയുടെ കഥ എഴുതുവാണോ ? അവരെ വെറുതെ വിട്ടേക്ക്.. സൗഹൃദത്തെ അങ്ങനെ കാണാൻ പഠിക്കൂ.. എന്നാണ് തിങ്കൾ പറഞ്ഞത്.

ഇതേ ചോദ്യം മറ്റൊരാൾ ആവർത്തിച്ചപ്പോൾ.. മജ്‌സിയ ആയിരുന്നു മറുപടി പറഞ്ഞത്. അവർ നല്ല സുഹൃത്താക്കളാണ്. എന്നോടൊപ്പം മിണ്ടുന്നതിലും കൂടുതൽ ഡിമ്പൽ മണിക്കുട്ടനോട് സംസാരിക്കും. കൂടെ സിസ്റ്റേഴ്സ് മാത്രമായതുകൊണ്ടാവാം, അവൾക്ക് ഒരു സഹോദരന്റെ സ്നേഹമാണ് മണിക്കുട്ടനോട്. എന്നോടുള്ള ഉള്ള സൗഹൃദം ഞങ്ങൾ പരസ്പരം എല്ലാത്തിലും വ്യത്യസ്തമായത് കൊണ്ടാണെന്നും മജ്‌സിയ പറഞ്ഞു,

മണിക്കുട്ടൻ എല്ലാം ക്ഷമയോടെ കേൾക്കുന്ന നല്ലൊരു വ്യക്തിയാണെന്ന അഭിപ്രായവും തിങ്കൾ പറഞ്ഞു. അതുകൊണ്ടാണ് ഡിമ്പൽ സംസാരിക്കുന്നത്. കഴിഞ്ഞ എപ്പിസോഡിലെ സൂര്യയുടെ വഴക്കിനെ കുറിച്ചും കരച്ചിലിനെ കുറിചുമാണ് ഒരാൾ ചോദിച്ചത്. അതിനും തിങ്കളിന് മറുപടിയുണ്ടായിരുന്നു..

സൂര്യയുടെ കരച്ചിൽ കണ്ട് ചിരിയാണ് വന്നത് എന്നായിരുന്നു തിങ്കൾ പറഞ്ഞത്. ഭാഗ്യലക്ഷ്മിയുടെതായി പുറത്തുവന്ന ശബ്ദ സന്ദേശം സത്യമാണോ എന്നും ചോദ്യമുണ്ടായി.. എന്നാൽ അതിനെ കുറിച്ച് തിങ്കൾ അറിഞ്ഞിരുന്നില്ല. അപ്പോൾ മജ്‌സിയ തിങ്കളിന് ആ കാര്യം പറഞ്ഞുകൊടുക്കുന്നുണ്ടായിരുന്നു.

ഇപ്പോൾ ബിഗ് ബോസ് പുറത്താണ് നടക്കുന്നത്. ഒരു ഇന്റർവ്യൂവിൽ ഞാൻ പറഞ്ഞ കാര്യങ്ങൾക്ക് പ്രതികരണമായി എനിക്ക് ഭാഗ്യലക്ഷ്മി ചേച്ചി അയച്ച വോയിസ് മെസ്സേജ് ആണത്. അതെങ്ങനെ പുറത്തായി എന്നറിയില്ല. ചിലപ്പോൾ ഭാഗ്യലക്ഷ്മി ചേച്ചി തന്നെയാകും അത് ആർക്കെങ്കിലും അയച്ചത്. എന്നാണ് മജ്‌സിയ പറഞ്ഞത്. ആ ഫോൺ കാൾ ഇന്നലെ വീഡിയോ ആക്കി ചെയ്തിട്ടുണ്ട്. കാണാത്തവർ കാണുക…

പിന്നെയും ധാരാളം ചോദ്യങ്ങൾ ഉണ്ടായിരുന്നു.. അതിൽ ഇപ്പോഴും ആളുകൾ ബിഗ് ബോസ് ഷോയെ സംശയിക്കുന്നുണ്ട്. ഷോ സ്ക്രിപ്റ്റ് ആണോ എന്ന ചോദ്യം ധാരാളം ഉണ്ടായിരുന്നു. അതിന് രസകരമായ മറുപടിയാണ് തിങ്കൾ പറഞ്ഞത്. ആഫ്രിക്ക കണ്ടിട്ടില്ല എന്ന് പറഞ്ഞ് ആഫ്രിക്ക ഇല്ലെന്നു പറയുന്ന പോലെയാണ് ഈ ചോദ്യം.എന്നായിരുന്നു തിങ്കൾ പറഞ്ഞ മറുപടി.

about bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top