Malayalam
എപ്പിസോഡ് 61 ;സൂര്യയും ഡിമ്പലും നേർക്കുനേർ! ഓവർ ആക്റ്റിങ്ങ് ഡിമ്പലോ സൂര്യയോ ? വഴക്കിനെ മുതലാക്കാൻ ഇവരും!
എപ്പിസോഡ് 61 ;സൂര്യയും ഡിമ്പലും നേർക്കുനേർ! ഓവർ ആക്റ്റിങ്ങ് ഡിമ്പലോ സൂര്യയോ ? വഴക്കിനെ മുതലാക്കാൻ ഇവരും!
ആരാടാ പറഞ്ഞത് പൊളി ഫിറോസ് പോയാൽ ബിഗ് ബോസ് വീട് ശോകമൂകമാകുമെന്ന്. കാണടാ തമ്മിൽ തല്ല് കാണടാ.. അതും അടിപൊളി തല്ല്…തല്ല് മാത്രമല്ല നല്ല അടിപൊളി പെർഫോമൻസും ഒക്കെയുണ്ടായിരുന്നു. പിന്നെ എന്നാലും ഞാൻ ആ പൊളി ഫിറോസിനെ ഒന്ന് സ്മരിച്ചു. മിസ് ചെയ്തു…
അപ്പോൾ നമുക്ക് അകമൊത്തത്തിലൊന്ന് അനലൈസ് ചെയ്യാം. എപ്പിസോഡ് 61 , അറുപതാം ദിവസം. തുടക്കം തന്നെ ഡിമ്പൽ ഒരു സംശയം തീർക്കാനിറങ്ങിയിരിക്കുകയാണ്. മലയാളം ഡിമ്പലിന് അത്ര വശമില്ല എന്ന ഒരു ബോധത്തോടെ വേണം നമ്മൾ ഇത് കാണാൻ…
അങ്ങനെ അങ്ങനെ ഡിമ്പൽ എന്ന മലയാളമറിയാത്ത കുട്ടി. മലയാളം ഭാഷാധ്യാപകനായ കിടിലം ഫിറോസിന്റെ അടുത്തേക്ക് ഒരു സംശയം ചോദിക്കാനെത്തുന്നു. സംശയം വേറൊന്നുമല്ല.
സൂര്യയെ പൊളി ഫിറോസ് അന്ന് വസ്ത്രധാരത്തിൽ ഫേക്ക് എന്ന് പറഞ്ഞിരുന്നല്ലോ.. അതാണ്…. അപ്പോൾ സൂര്യ പറഞ്ഞത് ഇതൊരു കുടുംബപ്രേക്ഷകർ കാണുന്ന ഷോ ആണ് . അതുകൊണ്ട് മാന്യമായ വസ്ത്രം ധരിക്കുന്നു എന്നാണ്..
പൂർണ്ണമായ റിവ്യൂ കേൾക്കാൻ വീഡിയോ കാണുക !
about bigg boss season three full review