Malayalam
വ്യാജ വാര്‍ത്തകള്‍ക്ക് പിന്നാലെ പുതിയ സിനിമയുടെ ഡബ്ബിങ്ങിനായി മണിയന്‍പിള്ള രാജു സ്റ്റുഡിയോയില്‍
വ്യാജ വാര്‍ത്തകള്‍ക്ക് പിന്നാലെ പുതിയ സിനിമയുടെ ഡബ്ബിങ്ങിനായി മണിയന്‍പിള്ള രാജു സ്റ്റുഡിയോയില്‍
വ്യാജ വാര്‍ത്തകള്‍ക്ക് പിന്നാലെ പുതിയ സിനിമയുടെ ഡബ്ബിങ്ങിനായി നടന്‍ മണിയന്‍പിള്ള രാജു സ്റ്റുഡിയോയില്‍. പുതിയ ചിത്രം ‘സുഡോകു’വിനുവേണ്ടിയാണ് താരം ഡബ്ബ് ചെയ്യാനെത്തിയത്.
കോവിഡിനൊപ്പം ന്യൂമോണിയയും ബാധിച്ച് പതിനെട്ട് ദിവസത്തോളം ആശുപത്രിയിൽ കഴിയേണ്ടി വന്ന രാജു, ആ പ്രതിസന്ധിഘട്ടത്തെ തരണം ചെയ്തെത്തിയത് മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു.
എന്നാൽ ഈ വാർത്തകൾ വളച്ചൊടിച്ച് അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് ചില ഇല്ലാക്കഥകളും പ്രചരിക്കാൻ തുടങ്ങിയിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം അദ്ദേഹത്തെ മകൻ പ്രതികരണവുമായി എത്തിയിരുന്നു
‘എന്‍റെ അച്ഛനെക്കുറിച്ചുള്ള വ്യാജവാർത്തകൾ പ്രസിദ്ധീകരിക്കുന്നത് ദയവായി നിർത്തണമെന്ന് എല്ലാവരോടും അഭ്യർഥിക്കുകയാണ്. രണ്ടാഴ്ച മുമ്പ് തന്നെ അദ്ദേഹം രോഗമുക്തനായി. ഇപ്പോൾ ഇപ്പോൾ വീട്ടിൽ സുഖമായിരിക്കുന്നുവെന്നായിരുന്നു നിരഞ്ജൻ കുറിച്ചത്
മാര്‍ച്ച് 25 ന് കോവിഡ് നെഗറ്റീവ് ആയി മാറുകയും ചെയ്‌തിരുന്നു . ഡോക്‌ടര്‍മാര്‍ വിശ്രമം എടുക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും അദ്ദേഹം അസംബ്ലി തെരഞ്ഞെടുപ്പിന് വോട്ട് രേഖപ്പെടുത്താന്‍ എത്തിയിരുന്നു.
