Malayalam
നാത്തൂന് ജന്മദിനാശംസകൾ നേർന്ന് നസ്രിയ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ !
നാത്തൂന് ജന്മദിനാശംസകൾ നേർന്ന് നസ്രിയ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ !
മലയാളകൾക്ക് ഏറെ പ്രിയങ്കരിയായ നായികയാണ് നസ്രിയ നാസിം. ബാലതാരമായി എത്തിയ നസ്‌റിയയ്ക്ക് ഇന്നും അതെ നിഷ്‍കളങ്കത്വം തുളുമ്പുന്ന ചിരിയാണ്. കരിയറിൽ തിളങ്ങി നൽക്കുന്ന സമയത്താണ് നസ്രിയ ഫഹദ് ഫാസിലിനെ വിവാഹം കഴിച്ച് സിനിമയിൽ നിന്നും ഇടവേളയെടുക്കുന്നത്.
പിന്നീട് അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെ നസ്രിയ തിരിച്ചുവരവ് നടത്തി. എന്നാൽ സോഷ്യൽ മീഡിയയിൽ നസ്രിയ എപ്പോഴും സജീവമാണ്. ഇന്ന് ഫഹദിന്റെ സഹോദരി അഹ്മദയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് നസ്രിയ പങ്കുവച്ച ചിത്രമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
ഫഹദ് ഫാസിൽ നസ്രിയ താരജോഡികൾക്ക് നിരവധി ആരാധകരാണുള്ളത് . സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നസ്രിയ ഇടയ്ക്കിടെ തങ്ങളുടെ കുടുംബവിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ, ഫഹദിനൊപ്പമുള്ള ഏതാനും സെൽഫികളും നസ്രിയ പങ്കുവച്ചിരുന്നു. അതിന് ആരാധകർ നൽകിയിരിക്കുന്ന കമന്റുകൾ രസകരമായിരുന്നു.
സെൽഫിയിൽ നസ്രിയയ്ക്ക് പിറകിൽ കുസൃതിചിരിയോടെ മറഞ്ഞിരിക്കുന്ന ഫഹദിന്റെ കണ്ണുകളും കാണാം. “ജോജി പിന്നിലുണ്ട്, സൂക്ഷിക്കുക,” എന്നാണ് നസ്രിയയോട് ആരാധകർ പറയുന്നത്. സോഷ്യൽ മീഡിയയിൽ ഉടനീളം ഫഹദിന്റെ ‘ജോജി’ ചർച്ചയാവുമ്പോഴാണ് ആരാധകരുടെ ഈ കമന്റ്.
ഫഹദിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ‘ജോജി’ മികച്ച പ്രതികരണം നേടി ആമസോൺ പ്രൈമിൽ സ്ട്രീമിങ് തുടരുകയാണ്. ഷേക്സ്പിയറിന്റെ മാക്ബത്തിനെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം നിർമ്മിച്ചിരിക്കുന്നതും ഫഹദും ശ്യാം പുഷ്കരനും ദിലീഷ് പോത്തനും ചേർന്നാണ്.
about nasriya nazim