Malayalam
തിയേറ്ററുകള്‍ നിറയ്ക്കാന്‍ ‘നിഴല്‍’ എത്തുമ്പോള്‍, പുതിയ വീഡിയോ രംഗം പുറത്തിറക്കി അണിയറപ്രവര്‍ത്തകര്‍
തിയേറ്ററുകള്‍ നിറയ്ക്കാന്‍ ‘നിഴല്‍’ എത്തുമ്പോള്‍, പുതിയ വീഡിയോ രംഗം പുറത്തിറക്കി അണിയറപ്രവര്‍ത്തകര്‍
കുഞ്ചാക്കോ ബോബന്‍ നയന്‍താര എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തി തിയേറ്ററുകളില്‍ നിറഞ്ഞൊടുന്ന ചിത്രമാണ് നിഴല്‍. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിലെ പുതിയ വീഡിയോ രംഗം പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.കുഞ്ചാക്കോ ബോബനും സൈജു കുറുപ്പും വിഡിയോയിലുണ്ട്.
സിനിമയില്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജോണ്‍ ബേബി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്.
ചാക്കോച്ചന്റെ അഞ്ചാം പാതിര എന്ന ചിത്രത്തിനു ശേഷം താരം ചെയ്യുന്ന ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നാണ് നിഴലിലേത്. മാത്രമല്ല, ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിനു ശേഷം നയന്‍താര അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് നിഴല്‍.
ഹിറ്റ് സിനിമകളുടെ എഡിറ്ററും, മികച്ച എഡിറ്റര്‍ക്കുള്ള പുരസ്‌കാരങ്ങളും കരസ്ഥമാക്കിയ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴല്‍.
അപ്പു ഭട്ടതിരിരിയും അരുണ്‍ ലാലുമാണ് എഡിറ്റിംഗ്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവര്‍ നിര്‍മ്മാതാക്കള്‍.