Malayalam
പോസിറ്റീവ് ക്യാരക്ടറിനോട് താല്പര്യമില്ല; ഗ്ലിസറിടാനും കരയാനും വയ്യ; അർച്ചന സുശീലൻ
പോസിറ്റീവ് ക്യാരക്ടറിനോട് താല്പര്യമില്ല; ഗ്ലിസറിടാനും കരയാനും വയ്യ; അർച്ചന സുശീലൻ
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് അര്‍ച്ചന സുശീലന്. എന്റെ മാനസപുത്രി എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ഗ്ലോറി ഒരിക്കലും മനസ്സിൽ നിന്നും മായില്ല.
നെഗറ്റീവ് വേഷത്തിലാണ് പൊതുവെ താരമെത്താറുള്ളത്. ഇപ്പോൾ ഇതാ പാടാത്ത പൈങ്കിളി സീരിയലിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം
സീരിയലിൽ സ്വപ്ന എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഇപ്പോ ദുഷ്ടത്തരം ചെയ്യാന്‍ കൂട്ടുണ്ട്. അനന്യയൊക്കെയുണ്ട്. പ്രേക്ഷകരുടെ ചീത്തവിളിയും പ്രാക്കുമൊക്കെ ഷെയര്‍ ചെയ്യാനാളുണ്ട്. പോസിറ്റീവ് ക്യാരക്ടറിനോട് വലിയ താല്പര്യമില്ല. ഗ്ലിസറിടാനും കരയാനുമൊന്നും വയ്യ. കോമഡി ചെയ്യാനിഷ്ടമാണെന്ന് അർച്ചന പറയുന്നു. അർച്ചനയുടെ അച്ഛൻ മലയാളിയും അമ്മ നേപ്പാളിയുമാണ്.
വീട്ടിൽ എല്ലാവരും സുഖമായിരിക്കുന്നു. കേരളത്തിൽ വന്ന് മലയാളമൊക്കെ പഠിക്കുകയായിരുന്നു. എന്റെ മലയാളത്തെക്കുറിച്ച് പറഞ്ഞ് പലരും കളിയാക്കാറുണ്ടായിരുന്നു. എന്നിട്ടും ഞാന്‍ നിര്‍ത്തിയിരുന്നില്ല. മാനസപുത്രിയിലെ മനോജേട്ടനൊക്കെയാണ് എന്നെ മലയാളം പഠിപ്പിച്ചത്. അവരെയൊക്കെ ശരിക്കും സമ്മതിക്കണം. മാസ്ക് ഒക്കെ ധരിച്ചാണ് ലൊക്കേഷനില്‍ നടക്കുന്നത്. നിരവധി തവണ കൈ കഴുകാറുണ്ട്. ജോലിയായതിനാല്‍ ഷൂട്ടിന് വരില്ലെന്ന് പറയാനാവില്ലല്ലോ, അല്ലാത്തപ്പോഴൊന്നും പുറത്ത് പോവാറില്ലെന്നും അര്‍ച്ചന പറയുന്നു.
