Connect with us

സങ്കീര്‍ണ്ണമായ ഘട്ടം! ഓര്‍മകള്‍ ബാക്കിയാക്കി വിട്ടു പോയി…. ഉള്ള് പിടഞ്ഞ് പ്രതീക്ഷ കണ്ടുനിൽക്കാനാവില്ലെന്ന് ആരാധകർ

serial

സങ്കീര്‍ണ്ണമായ ഘട്ടം! ഓര്‍മകള്‍ ബാക്കിയാക്കി വിട്ടു പോയി…. ഉള്ള് പിടഞ്ഞ് പ്രതീക്ഷ കണ്ടുനിൽക്കാനാവില്ലെന്ന് ആരാധകർ

സങ്കീര്‍ണ്ണമായ ഘട്ടം! ഓര്‍മകള്‍ ബാക്കിയാക്കി വിട്ടു പോയി…. ഉള്ള് പിടഞ്ഞ് പ്രതീക്ഷ കണ്ടുനിൽക്കാനാവില്ലെന്ന് ആരാധകർ

പ്രേക്ഷരുടെ പ്രിയ നടി പ്രതീക്ഷ പ്രദീപിന്റെ അമ്മയുടെ മരണം ഒരാഴ്ച മുൻപാണ് സംഭവിക്കുന്നത്. ക്യാൻസർ രോഗബാധിതയായി രണ്ടുവര്ഷക്കാലം ചികിത്സയിൽ ആയിരുന്ന ഗിരിജയാണ് ഏഴാം തീയതി മരണത്തിന് കീഴടങ്ങിയത്.

ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം സംഭവിച്ചതിന്റെ വേദനയിലാണ് പ്രതീക്ഷ. അമ്മയുടെ മരണത്തിന്റെ ആ വേദനയിൽ നിന്ന് നിന്ന് പ്രതീക്ഷയും കുടുംബവും ഇപ്പോഴും കരകയറിയിട്ടില്ല

അമ്മയുടെ അപ്രതീക്ഷിതമായ വേര്‍പാടുണ്ടാക്കിയ വേദനയിലാണ് താനെന്ന് സോഷ്യല്‍ മീഡിയയിലെഴുതിയ കുറിപ്പില്‍ പ്രതീക്ഷ പറയുകയാണ് ഏപ്രില്‍ ഏഴിനാണ് പ്രതീക്ഷയുടെ അമ്മ ഗിരിജ അന്തരിച്ചത്. രണ്ടുവര്‍ഷത്തോളമായി ക്യാന്‍സര്‍ രോഗ ബാധിതയായി ചികിത്സയിലായിരുന്നു. ജീവിതത്തിലെ ഏറ്റവും സങ്കീര്‍ണമായ സാഹചര്യത്തിലും സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമെല്ലാം ചേര്‍ന്ന് നല്‍കിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞും അഭിനയിച്ച് കൊണ്ടിരിക്കുന്ന സീരിയലുകളിലേക്ക് താന്‍ തിരികെ എത്തിയെന്നുമൊക്കെ നടി പറയുന്നു.

പ്രതീക്ഷ കുറിച്ചത് ഇങ്ങനെയായിരുന്നു

പ്രിയപ്പെട്ടവരെ, കുറച്ചു ദിവസങ്ങളായി നിങ്ങള്‍ എല്ലാവരോടും ഒരു കാര്യം അറിയിക്കണം എന്നു ഞാന്‍ കരുതിയിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ ഒരു ഘട്ടത്തിലൂടെയായിരുന്നു ഞാന്‍ കടന്നു പോയത്.

എന്റെ ഒത്തിരി സ്‌നേഹിക്കുന്ന അമ്മയെ ഞങ്ങള്‍ക്ക് കഴിഞ്ഞ ബുധനാഴ്ച (ഏപ്രില്‍ 7) ന് നഷ്ടപ്പെട്ടു. ഞങ്ങളുടെ കുടുംബത്തെ ഒന്നാകെ ദുഃഖത്തിലാഴ്ത്തി കൊണ്ട്, ഒരുപാട് നല്ല നല്ല പഴയ ഓര്‍മകള്‍ ബാക്കിയാക്കി കൊണ്ട് അമ്മ ഞങ്ങളെ എന്നെന്നേക്കുമായി ഞങ്ങളെ വിട്ടു പോയി.

എനിക്ക് എന്നും പിന്തുണയും, ശക്തിയും, ജീവിതത്തിന്റെ വഴിക്കാട്ടിയുമെല്ലാം അമ്മയായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു നഷ്ടമായി ഇത് നില നില്‍ക്കും. അവര്‍ ഒരു മനോഹരിയായ സ്‌നേഹനിധിയുമായ അമ്മയായിരുന്നു. ജീവിതകാലം മുഴുവന്‍ അവര്‍ ഞങ്ങള്‍ക്ക് വേണ്ടിയായിരുന്നു ജീവിച്ചത്. ഹൃദയഭേദകമായിരുന്ന ഈ ദിവസങ്ങളില്‍ നിരവധി എല്ലാവരും ഒപ്പം ഉണ്ടായിരുന്നു. സന്ദേശങ്ങളിലൂടെ സാന്നിധ്യമായും എന്റെ സുഹൃത്തുക്കളും ബന്ധുക്കളും ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സും എല്ലാവരും ഒപ്പം തന്നെ ഉണ്ടായിരുന്നു.

എന്റെ എല്ലാ സുഹൃത്തുക്കളും എല്ലായിപ്പോഴും തന്നെ അവരുടെ പിന്തുണ അറിയിച്ചിരുന്നു. മുന്നോട്ട് പോകുന്നത് എങ്ങനെയാണെന്ന് എനിക്ക് അറിയില്ല. പക്ഷേ എനിക്കതിന് സാധിക്കുമെന്നാണ് കരുതുന്നത്. ഞാന്‍ ദുഃഖത്തിലാഴ്ന്നു പോയ ദിനങ്ങളില്‍, എന്നെ പിന്തുണച്ച ഓരോരുത്തരോടും നന്ദി പറയാന്‍ ഈ അവസരം ഞാനെടുക്കുകയാണ്.

ഇന്ന് രാവിലെ ഞാന്‍ വീണ്ടും വര്‍ക്കിലേക്ക് മടങ്ങി എത്തി. ഏഷ്യാനെറ്റിന്റെ ഒപ്പം മൗനരാഗം സീരിയലില്‍ ചേര്‍ന്നു, വരും ദിവസങ്ങളില്‍ സീ കേരളത്തിലെ നീയും ഞാനും പരമ്പരയില്‍ വീണ്ടും ചേരും. നിങ്ങളുടെ എല്ലാ പിന്തുണയും സ്‌നേഹവും കരുതലും ഉപയോഗിച്ച് ഞാന്‍ ഇപ്പോള്‍ എന്റെ അമ്മയുടെ സ്വപ്നം നിറവേറ്റാനുള്ള യാത്രയിലാണ്. എല്ലാവരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. എന്നുമാണ് സോഷ്യല്‍ മീഡിയ പേജിലെഴുതിയ കുറിപ്പിലൂടെ പ്രതീക്ഷ പറയുന്നത്. കഴിഞ്ഞ ദിവസം അമ്മയ്‌ക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയും നടി പങ്കുവെച്ചിരുന്നു.

പ്രതീക്ഷ ബിഗ് സ്ക്രീനിലേക്ക് ‘വാതിൽ’ എന്ന ചിത്രത്തിലൂടെ റീ എൻട്രി നടത്താൻ പോകുമ്പോഴാണ് അമ്മയുടെ വിയോഗവർത്ത പുറത്തുവരുന്നത്. പല അഭിമുഖങ്ങളിലും പ്രതീക്ഷ അമ്മയെ കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. അച്ഛനും അമ്മയും ചേട്ടനും അടങ്ങുന്നതാണ് പ്രതീക്ഷയുടെ കുടുംബം. അച്ഛൻ പ്രദീപ്. ജേഷ്ഠൻ പ്രണവ് എൻജിനീയറാണ്.

അമ്മയെന്ന സീരിയലിലെ മീനാക്ഷി എന്ന വില്ലത്തി കഥാപാത്രം ചെയ്തുകൊണ്ടാണ് പ്രതീക്ഷ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. താരോത്സവ പരിപാടിയിൽ പങ്കെടുക്കാൻ എത്തവേ സീരിയൽ താരം സാജൻ സൂര്യയെ പരിചയപ്പെട്ടതാണ് പ്രതീക്ഷയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി മാറിയത്. അങ്ങിനെയാണ് അഭിനയത്തിലേക്കുള്ള പ്രതീക്ഷയുടെ വാതിൽ തുറന്നുകിട്ടുന്നത്. പ്ലസ്‌ടുവിന് പഠിക്കുമ്പോഴാണ് മീനാക്ഷി എന്ന വില്ലത്തിയായി അമ്മ സീരിയലിൽ അഭിനയിക്കാൻ എത്തുന്നത്. അമ്മസീരിയലിലെ വില്ലത്തിക്കുശേഷം പ്രണയം, ചാവറയച്ചൻ, ആത്മസഖി, കസ്തൂരിമാൻ സീരിയലുകളിലും പ്രതീക്ഷ അഭിനയിച്ചിട്ടുണ്ട്. പഠനത്തോടൊപ്പമാണ് സീരിയൽ അഭിനയവും പ്രതീക്ഷ മുൻപോട്ട് കൊണ്ടുപോയത്.

More in serial

Trending

Recent

To Top