Connect with us

മൃദുലയ്ക്ക് ആദ്യമായി വാങ്ങികൊടുത്തത് അതായിരുന്നു; തിരിച്ച് ടീഷര്‍ട്ട് തന്നു, ആദ്യമായി ഉമ്മ വെച്ചത് അന്നായിരുന്നു!!

serial

മൃദുലയ്ക്ക് ആദ്യമായി വാങ്ങികൊടുത്തത് അതായിരുന്നു; തിരിച്ച് ടീഷര്‍ട്ട് തന്നു, ആദ്യമായി ഉമ്മ വെച്ചത് അന്നായിരുന്നു!!

മൃദുലയ്ക്ക് ആദ്യമായി വാങ്ങികൊടുത്തത് അതായിരുന്നു; തിരിച്ച് ടീഷര്‍ട്ട് തന്നു, ആദ്യമായി ഉമ്മ വെച്ചത് അന്നായിരുന്നു!!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട്ട താരങ്ങളാണ് മൃദുല വിജയും യുവ കൃഷ്ണയും. രണ്ടുപേരുടെയും വിവാഹത്തിനായി കാത്തിരിക്കുകയാണ് മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍.

കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയം. യൂട്യൂബ് വീഡിയോയിലൂടെ തങ്ങള്‍ ഒന്നാകുവാന്‍ പോകുന്ന കാര്യം ഫാന്‍സിനെ അറിയിച്ചത് മുതല്‍ സ്റ്റാര്‍ മാജിക് ഷോയില്‍ ഒന്നിച്ചെത്തിതുമെല്ലാം ആരാധകര്‍ ആഘോഷമാക്കിയിരുന്നു.

താനാണ് ആദ്യം ഇഷ്ടമാണെന്ന് പറഞ്ഞതെന്ന് യുവ. ഓൺലൈൻ മാധ്യമത്തിന് നൽകിയ നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു യുവ വിശേഷങ്ങള്‍ പങ്കുവെച്ചത്. താന്‍ ഡയറി മില്‍ക്കാണ് മൃദുലയ്ക്ക് ആദ്യമായി വാങ്ങിച്ച് കൊടുത്തത്. ടീഷര്‍ട്ടാണ് മൃദുല തന്നത്. അതിട്ടാണ് സ്റ്റാര്‍ മാജിക്കിലേക്ക് പോയത്.

മൃദുലയെ ഇഷ്ടമാണെന്നും വിവാഹം ചെയ്ത് തരാമോയെന്ന് അച്ഛനോടും അമ്മയോടും ചോദിച്ചിരുന്നു. മൃദുലയായിരുന്നു അവരോട് സംസാരിക്കാനായി പറഞ്ഞത്. എങ്ങനെ പറയണമെന്ന കാര്യമോര്‍ത്ത് ടെന്‍ഷനുണ്ടായിരുന്നു.

അച്ഛനും അമ്മയും പ്രതികരിക്കുന്നതിന് മുന്‍പ് ഇറങ്ങിയിരുന്നു. കുഞ്ഞൂട്ടനെന്നാണ് സ്‌നേഹം കൂടുമ്പോള്‍ മൃദുലയെ വിളിക്കുന്നത്. ഉണ്ണ്യേട്ടനെന്നാണ് മൃദുല വിളിക്കാറുള്ളത്. രണ്ടാളും നല്ല കൂളായിട്ടുള്ള പേഴ്‌സണാലിറ്റിയാണ്. ചെറിയ സൗന്ദര്യ പിണക്കങ്ങള്‍ മാത്രമേയുണ്ടാവാറുള്ളൂ. വഴക്കടിക്കാറില്ല. ആദ്യം അങ്ങോട്ട് സോറി പറയുന്നത് ഞാനാണെന്ന് യുവ പറയുന്നു.

നേരില്‍ കാണാനാണ് കുറച്ച് കൂടെ ഭംഗിയെന്ന് ഒരുപാട് പേര്‍ പറഞ്ഞിട്ടുണ്ട്. സീരിയല്‍ മേഖലയിലായതിനാല്‍ ആരാധികമാരാണ് കൂടുതലുള്ളത്. അങ്ങനെയധികം മെസ്സേജ് അയയ്ക്കുന്നവരില്ല. വിവാഹത്തിന് മുന്‍പ് കല്യാണം കഴിക്കുമോയെന്ന് ചോദിച്ച് മെസ്സേജ് വരാറുണ്ടായിരുന്നു. ഇപ്പോള്‍ അങ്ങനത്തെ ശല്യങ്ങളൊന്നുമില്ല. എന്‍ഗേജ്‌മെന്റിന് മുന്‍പാണ് മൃദുലയെ ആദ്യമായി ഉമ്മ വെച്ചതെന്നും യുവ കൃഷ്ണ പറയുന്നു.

എന്ത് പ്രശ്‌നങ്ങളുണ്ടായാലും രാത്രിക്ക് മുന്‍പ് അത് തീര്‍ത്ത് കെട്ടിപ്പിടിച്ച് വേണം കിടക്കാനെന്നുള്ള നിയമം വെച്ചിട്ടുണ്ട് ഞങ്ങള്‍. ഫോണിലൂടെ അങ്ങനെ പഞ്ചാരയടിക്കാന്‍ താല്‍പര്യമില്ലെന്ന് യുവ പറയുന്നു. മൃദുലയ്ക്ക് മുന്‍പ് വണ്‍സൈഡ് ക്രഷുണ്ടായിരുന്നു. ബാംഗ്ലൂരിലുണ്ടായിരുന്ന സമയത്തായിരുന്നു അത്. വീട്ടില്‍ സമ്മതിക്കുകയാണെങ്കില്‍ മാത്രമേ വിവാഹം നടക്കൂയെന്ന് പറഞ്ഞിരുന്നു. വീട്ടുകാര്‍ വലിയ താല്‍പര്യം കാണിച്ചിരുന്നില്ല. അങ്ങനെയാണ് അത് പോയത്.

പൊസ്സസീവാകാനുള്ള സന്ദര്‍ഭം ഇതുവരെ കിട്ടിയിട്ടില്ല. മനു പ്രതാപ് അമ്മാസ് ബോയിയാണ്, ശരിക്കുമുള്ള ജീവിതത്തില്‍ അമ്മ പറയുന്നതൊന്നും അധികം കേട്ടിട്ടില്ല. അമ്മ വീട്ടിലുണ്ടെങ്കില്‍ കൃത്യസമയത്ത് ഭക്ഷണം കഴിക്കും. അല്ലെങ്കില്‍ വിശക്കുന്ന സമയത്ത് മാത്രമേ കഴിക്കൂ. ഇങ്ങനെ കളിച്ച് നടക്കാതെ സെക്യൂയേര്‍ഡായ ജോലി വേണ്ടേ, പിഎസ് സി പരീക്ഷയോ, ബാങ്ക് ടെസ്‌റ്റോ നോക്കിക്കൂടേയെന്നൊക്കെ അമ്മ പറയാറുണ്ട്. സീരിയലിലൂടെയാണ് കൂടുതല്‍ ഫെയിം കിട്ടിയത്. സ്റ്റാര്‍ മാജിക്കില്‍ വന്നപ്പോഴും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.

More in serial

Trending

Recent

To Top