Connect with us

ജീവിതത്തിലെ മനോഹരമായൊരു മാജിക്കിനായുള്ള കാത്തിരിപ്പിലാണ്; ആ സൂചന പുറത്ത് വിട്ട് യുവകൃഷ്ണ; ആശംസകളുമായി ആരാധകർ

serial

ജീവിതത്തിലെ മനോഹരമായൊരു മാജിക്കിനായുള്ള കാത്തിരിപ്പിലാണ്; ആ സൂചന പുറത്ത് വിട്ട് യുവകൃഷ്ണ; ആശംസകളുമായി ആരാധകർ

ജീവിതത്തിലെ മനോഹരമായൊരു മാജിക്കിനായുള്ള കാത്തിരിപ്പിലാണ്; ആ സൂചന പുറത്ത് വിട്ട് യുവകൃഷ്ണ; ആശംസകളുമായി ആരാധകർ

യുവകൃഷ്ണയും മൃദുല വിജയിയും മിനിസ്ക്രീൻ പ്രേക്ഷകർക്ക് കൂടുതൽ പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. ഈ അടുത്തായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്.

വിവാഹ നിശ്ചയ ഫോട്ടോകളും വീഡിയോകളും ഇരുകൈയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. നടി രേഖ രതീഷിന്റെ ആലോചനയിലാണ് മൃദുല വിജയിയും യുവകൃഷ്ണയും തമ്മിലുള്ള വിവാഹം തീരുമാനിച്ചത്. വ്യക്തിപരമായി മൃദുലയും യുവയുമായി അടുപ്പമുള്ള താരമാണ് രേഖ. അങ്ങനെ വീട്ടുകാരുടെ സമ്മതപ്രകാരം പക്ക അറേഞ്ച്ഡ് ആയി വിവാഹിതരാന്‍ ഒരുങ്ങുകയാണ് താരജോഡികള്‍.

മോഡലിങ്ങില്‍ നിന്നുമാണ് യുവ അഭിനയ രംഗത്തേക്ക് എത്തിയത്. ഇതിനിടെ കുറച്ച് മാജിക്കും മെന്റലിസവുമൊക്കെ പഠിച്ചിട്ടുണ്ട്. ഒപ്പം സിക്‌സ് പാക്ക് ബോഡി അടക്കം സൗന്ദര്യ സംരംക്ഷണവും ഒരുപോലെ കൊണ്ട് പോവുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ യുവ തന്റെ കാര്യങ്ങള്‍ ആരാധകരുമായി പങ്കുവെച്ചത്.

കേരള യൂണിവേഴ്‌സിറ്റിയില്‍ എംബിഎ ചെയ്യുന്ന സമയത്താണ് മോഡലിങ്ങില്‍ ഒരു കൈ നോക്കുന്നത്. റാംപ് വാക്ക് ചെയ്യാനൊക്കെ ഇഷ്ടമായിരുന്നു. ഇന്റര്‍ കോളേജ് മോഡലിങ് മത്സരങ്ങളിലൊക്കെ സജീവമായി പങ്കെടുത്തിരുന്നു. കുറേ നാള്‍ ബംഗ്ലൂരുവില്‍ മോഡലിങ്ങ് രംഗത്ത് നിന്ന് ലഭിച്ച ബന്ധങ്ങളാണ് സീരിയലിലേക്ക് എത്താന്‍ കാരണമായത്. എംബിഎ കഴിഞ്ഞ് കുറച്ച് നാള്‍ മാജിക് പ്ലാനറ്റില്‍ റിലേഷന്‍ഷിപ് മാജേറായി ജോലി നോക്കി. അവിടെ വച്ചാണ് മാജിക് പഠിക്കുന്നത്. ഗോപി മുതുകാട് സാറിന്റെ ശിഷ്യത്വത്തില്‍.

അവിടെ വച്ചാണ് മെന്റലിസവും പരിചയിക്കുന്നത്. ഇല്യൂഷനിസ്റ്റ് ആയി രണ്ടര വര്‍ഷത്തോളം അവിടെ തന്നെ പെര്‍ഫോം ചെയ്തു. ആരാകണമെന്ന് ചോദിച്ചാല്‍ ഒരു പെര്‍ഫോമര്‍ ആകണമെന്നായിരുന്നു എന്റെ മനസില്‍. മോഡലിങ്, മാജിക്, മെന്റലിസം, ഇതിലെല്ലാം പെര്‍ഫോമന്‍സിന് സ്‌കോപ് ഉണ്ട്. പക്ഷേ ഏത് സ്വീകരിക്കണം എന്ന ആശയക്കുഴപ്പത്തില്‍ നിന്നപ്പോഴാണ് സീരിയലിലേക്കൊരു ക്ഷണം വരുന്നത്. ആദ്യമൊക്കെ വിമര്‍ശനങ്ങളും നെഗറ്റീവ് കമന്റുകളും കേട്ട് പേടിച്ചിട്ടുണ്ട്. ഇപ്പോള്‍ അഭിനയം ആസ്വദിച്ച് തുടങ്ങി. മൃദുല വിജയിയുമായുള്ള വിവാഹം വൈകാതെ ഉണ്ടാകുമെന്നും യുവ പറഞ്ഞു

എന്നിലെ നടന്‍ ഇവോള്‍വ് ചെയ്ത് വരുന്നത് അനുസരിച്ച് ആളുകള്‍ ഇഷ്ടപ്പെട്ട് തുടങ്ങി. ഇപ്പോള്‍ ധാരാളം പേര്‍, പ്രത്യേകിച്ച് സ്ത്രീ പ്രേക്ഷകര്‍ നല്ലത് പറയാറുണ്ട്. പൊതുവേ വളരെ ഹാപ്പിയായ നല്ല എനര്‍ജറ്റിക്കായി നില്‍ക്കാന്‍ ആഗ്രഹമുള്ള ഒരാളാണ് ഞാന്‍. ചുറ്റുമുള്ളവരിലേക്ക് ആ എനര്‍ജി പ്രസരിപ്പിക്കാനും ശ്രമിക്കാറുണ്ട്. അനാവശ്യമായി ടെന്‍ഷന്‍ അടിക്കുന്ന പ്രകൃതമല്ല. ചെറിയ സ്‌ട്രെസ് ഒക്കെ വന്നാല്‍ തന്നെ സ്വയം പരിഹരിക്കാറാണ് പതിവ്. അടുത്ത സുഹൃത്തുക്കളുടെ പ്രശ്‌നങ്ങളൊക്കെ വന്നാല്‍ എന്നോട് ഷെയര്‍ ചെയ്യാറുണ്ട്. എനിക്ക് പറ്റുന്ന രീതിയിലുള്ള നിര്‍ദ്ദേശങ്ങളും കൊടുക്കാറുണ്ട്.

ഷോ ബിസിനസില്‍ നില്‍ക്കുമ്പോള്‍ സൗന്ദര്യ കാര്യത്തില്‍ ശ്രദ്ധ വേണം. ഞാന്‍ ക്രീമുകള്‍ ഉപയോഗിക്കുകയോ പാര്‍ലറില്‍ പോവുകയോ ചെയ്യാറില്ല. പക്ഷേ അധികം വെയില് കൊള്ളാതെയും ടാന്‍ ഉണ്ടാകാതെയും ശ്രദ്ധിക്കും. അലോവെര ജെല്‍ പോലെ സ്വാഭാവികമായ ചര്‍മ്മ സംരംക്ഷണ മാര്‍ഗങ്ങള്‍ വല്ലപ്പോഴും ഉപയോഗിക്കാറുണ്ട്. നന്നായി വെള്ളം കുടിക്കാനും ശ്രദ്ധിക്കും. ലുക് ചേഞ്ചിലും മേക് ഓവറിലുമൊക്കെ താല്‍പര്യമുണ്ട്. താടിയിലും മീശയിലുമാണ് ഏറ്റവുമധികം പരീക്ഷണം നടത്താറുള്ളത്. ശ്രദ്ധിച്ചാലറിയാം, മഞ്ഞില്‍ വിരിഞ്ഞ പൂവില്‍ തന്നെ കുറേയധികം സ്റ്റൈലുകള്‍ ചെയ്തിട്ടുണ്ട്. ജീവിതത്തിലെ മനോഹരമായൊരു മാജിക്കിനായുള്ള കാത്തിരിപ്പിലാണ് താരം.

Continue Reading
You may also like...

More in serial

Trending

Recent

To Top