Malayalam
ക്യാപ്റ്റനാകാന്‍ മണിക്കുട്ടന്‍ സജ്‌നയുടെ ഛര്‍ദില്‍ കോരി ; ആരോപണത്തിനെതിരെ പൊട്ടിത്തെറിച്ച് മണിക്കുട്ടന്‍!
ക്യാപ്റ്റനാകാന്‍ മണിക്കുട്ടന്‍ സജ്‌നയുടെ ഛര്‍ദില്‍ കോരി ; ആരോപണത്തിനെതിരെ പൊട്ടിത്തെറിച്ച് മണിക്കുട്ടന്‍!
ബിഗ് ബോസിലേക്ക് രണ്ടാം ആഴ്ച വൈൽഡ് കാർഡ് എൻട്രി വഴി എത്തിയ ദമ്പതികളാണ് ഫിറോസും സജ്നയും . വന്ന നാൾ തൊട്ട് മറ്റുള്ള എല്ലാ മത്സരാർത്ഥികളും ഫേക്ക് ആണെന്നും മുഖം മൂടി വലിച്ചൂരുമെന്നും പറഞ്ഞ് ബിഗ് ബോസ് വീട്ടിൽ തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇവർ.
എന്നാൽ, കഴിഞ്ഞ രണ്ടു ദിവസങ്ങളായി ബിഗ് ബോസ് മത്സരാര്‍തഥികളെല്ലാം ഒന്നിച്ചുചേർന്ന് ഫിറോസിനെയും സജ്‌നയെയും ഒറ്റപ്പെടുത്തുന്നതാണ് കണ്ടത്. . രമ്യയെ കുറിച്ച് ഫിറോസും സജ്‌നയും നടത്തിയ ആരോപണങ്ങളെ തുടര്‍ന്നായിരുന്നു സംഭവം. തന്റെ എന്തുകാര്യമാണ് നിങ്ങള്‍ക്ക് അറിയാമെന്ന് പറയുന്നതെന്നും ധൈര്യമുണ്ടെങ്കില്‍ തുറന്നു പറയണമെന്നും രമ്യ ഫിറോസിനോട് പറയുകയായിരുന്നു. എന്നാല്‍ ഫിറോസ് പറയാന്‍ കൂട്ടാക്കിയില്ല.
ഇതോട മറ്റ് മത്സരാര്‍ത്ഥികളും ഫിറോസിനെതിരെ തിരിയുകയായിരുന്നു. തനിക്കെതിരെ ഉയര്‍ത്തിയ ആരോപണത്തെ കുറിച്ച് സൂര്യയും പൊട്ടിത്തെറിച്ചു. എന്നാല്‍ രമ്യയെ കുറിച്ച് തനിക്കറിയാമെന്ന് പറഞ്ഞ കാര്യം വെളിപ്പെടുത്താന്‍ ഫിറോസ് കൂട്ടാക്കിയില്ല. ഏറെ നേരം ഈ തര്‍ക്കം നീണ്ടു. ഒടുവില്‍ ടാസ്‌ക്കില്‍ അവസാന സ്ഥാനമാണ് ഫിറോസിനും സജ്‌നയ്ക്കും ലഭിച്ചത്.
ടാസ്‌ക്കിനൊടുവില്‍ രാത്രി ഫിറോസിനും സജ്‌നയ്ക്കും അരികിലേക്ക് മണിക്കുട്ടന്‍ എത്തി. ക്യാപ്റ്റനായ റംസാനും ഒപ്പമുണ്ടായിരുന്നു. ഫിറോസിനോട് വാക്കുകള്‍ നിയന്ത്രിക്കണമെന്ന് പറയാനായിരുന്നു മണിക്കുട്ടന്‍ വന്നത്. വേറൊന്നുമില്ല ഒറ്റക്കാര്യമേ എനിക്ക് പറയാനുള്ളൂ, നിന്റെ മത്സരബുദ്ധിയെ ഞാന്‍ അഭിനന്ദിക്കുന്നു. പക്ഷെ ദയവ് ചെയത് ഒന്ന് നിയന്ത്രിക്കണം. ഉപദേശമായിട്ടൊന്നും കാണണ്ട. ജസ്റ്റ് പറയുകയാണ്. നിങ്ങള്‍ക്ക് നിങ്ങളുടെ അഭിപ്രായങ്ങളും നിലപാടുകളും പറയാം. അതിലൊന്നും കുഴപ്പമില്ല. അളിയാ നിന്റടുത്തുള്ള സ്‌നേഹം കൊണ്ട് പറയുകയാണ്. ഈ രണ്ട് കാര്യങ്ങള്‍ നീ ശ്രദ്ധിക്കണം”. മണിക്കുട്ടന്‍ പറഞ്ഞു.
ഏത് രണ്ട് കാര്യങ്ങള്‍ എന്ന് ഫിറോസ് ചോദിച്ചു. സൂര്യയുടെ കാര്യം പറഞ്ഞതും രമ്യയുടെ കാര്യവും എന്ന് മണിക്കുട്ടന്‍ വ്യക്തമാക്കി.എന്നാല്‍ സൂര്യയുടെ കാര്യം തെളിഞ്ഞു കഴിഞ്ഞു. സൂര്യ തന്നെ പറഞ്ഞു കഴിഞ്ഞുവെന്നുമായിരുന്നു ഫിറോസും സജ്‌നയും പറഞ്ഞത്. ഒരു തെളിയിപ്പിക്കലുമില്ലെന്ന് പറഞ്ഞ് മണിക്കുട്ടന്‍ അവിടെ നിന്നും പോകാന്‍ ശ്രമിച്ചതും സജ്‌നയും ഫിറോസും പിന്നാലെ കൂടി. സൂര്യയുടെ കാര്യം വ്യക്തമായെന്ന് ഇരുവരും ആവര്‍ത്തിച്ചു. അതായിരുന്നോ നീ പറയാന്‍ വന്നത്. ഇക്ക പറയരുത്, ഒരു പെണ്‍കുട്ടിയുടെ ഭാവിയെ ബാധിക്കുമെന്ന് സജ്‌ന പറഞ്ഞത് അതായിരുന്നുവോ എന്ന് മണിക്കുട്ടന്‍ പറഞ്ഞു.
സൂര്യ എന്താണെന്ന് വ്യക്തമാക്കി തരാമെന്നാണ് പറഞ്ഞതെന്നായിരുന്ന സജ്‌നയുടെ മറുപടി. പിന്നാലെ വാക്ക് പോര് മുറുകി. ഇതോടെ മണിക്കുട്ടന്റെ നിയന്ത്രണം വിട്ടു. നീ ഇനി കൂടുതല്‍ എന്തെങ്കിലും പറഞ്ഞാല്‍ അപ്പോള്‍ കാണിച്ചു തരാം. ഇനി ഇവിടെയുള്ള പെണ്ണുങ്ങളെ പറ്റി സംസാരിച്ചാല്‍ ഫിറോസെ അപ്പോള്‍ കാണിച്ചു തരാം എന്ന് മണിക്കുട്ടന്‍ താക്കീത് നല്‍കി. നീ സൂത്രപ്പണിയല്ലേ എടുക്കുന്നത്. പതിമൂന്ന് പേരേയും പിടിച്ചോണ്ടല്ലേ നീ നിക്കുന്നതെന്ന് ഫിറോസ് തിരിച്ചടിച്ചു.
ഞാനിവിടെ ഒറ്റയ്ക്കാടാ നില്‍ക്കുന്നത്. ഒറ്റയ്ക്കാടാ മണിക്കുട്ടന്‍ നില്‍ക്കുന്നത്. ഈ വാതില്‍ കടന്നു വന്നതും ഇവിടെ ഇങ്ങനെ നില്‍ക്കുന്നതും മണിക്കുട്ടന്‍ ഒറ്റയ്ക്ക് തന്നെയാ. ഞാന്‍ ഒറ്റയ്ക്ക് നിന്നാടാ സംസാരിക്കുന്നത്. നിനക്ക് അതിനുള്ള ചങ്കൂറ്റം ഇല്ല. പാവം പിടിച്ച പെണ്ണുങ്ങളെ ബ്ലാക്ക് മെയില്‍ ചെയ്യാനേ നിനക്കറിയൂ എന്ന് മണിക്കുട്ടന്‍ പറഞ്ഞു. കൂട്ടത്തോടെയെ നിനക്ക് പറ്റു. നീ സൂത്രക്കാരന്‍ ആണെന്നായിരുന്നു ഫിറോസിന്റെ പ്രതികരണം. സൂത്രക്കാരന്‍ നീയാടാ. നിനക്ക് ഇവിടെ നിക്കണമെങ്കില്‍ പാവം പെണ്ണുങ്ങളെ ബ്ലാക്ക്‌മെയില്‍ ചെയ്യണം, ഓരോരുത്തരുടേയും മാസ്‌ക് അഴിക്കണം എന്ന് മണിക്കുട്ടനും തരിച്ചടിച്ചു.
ഇനി മേലാല്‍ ബ്ലാക്ക്‌മെയില്‍ നടത്തിയാല്‍ മണിക്കുട്ടന്‍ ഈ പടി കടന്ന് പോകേണ്ടി വന്നാലും ഫിറോസെ നീ അറിഞ്ഞിരിക്കും എന്ന് മണിക്കുട്ടന്‍ താക്കീത് നല്‍കി. മണിക്കുട്ടന്‍ 60 ദിവസം ഒളിച്ചിരുന്നുവെന്നായിരുന്നു ഫിറോസ് പറഞ്ഞത്. എനിക്ക് വ്യക്തതയുണ്ട്. മണിക്കുട്ടന്‍ ഒളിച്ചിരിക്കുകയില്ലെടാ എന്ന് നടന്‍ തിരിച്ചു പറ്ഞ്ഞു. നിന്റെ മാസ്‌ക് അഴിഞ്ഞു വീണെടാ എന്ന് ഫിറോസ് പറഞ്ഞപ്പോള്‍ അഴിഞ്ഞു വീണത് നിന്റെ മാസ്‌കാണെടാ. നിനക്ക് മാത്രമേ കുടുംബമുള്ളുവോ അവര്‍ക്കൊന്നും ഇല്ലേ എന്നായിരുന്നു മണിക്കുട്ടന്റെ മറുപടി.
അന്ന് സജ്‌ന ഛര്‍ദ്ദിച്ചപ്പോള്‍ അത് ഇരുന്ന് വാരിയത് സെന്റിമെന്‍സ് പിടിക്കാനല്ലേ എന്ന് ഫിറോസ് ചോദിച്ചു. ആ അവിടെയാണ് നിന്റെ ചിന്ത. സ്വന്തം ഭാര്യ ഛര്‍ദ്ദിച്ചപ്പോള്‍ നോക്കിയിട്ടില്ല. ഛര്‍ദ്ദിലല്ല മനസിലുള്ളതാടാ മാറ്റേണ്ടത്. ഛര്‍ദില്‍ കൈ കഴുകിയാല്‍ മാറും. മനസിലുള്ളത് മായില്ലെന്ന് വളരെ ദേഷ്യത്തോടെ മണിക്കുട്ടന്‍ പറഞ്ഞു..
അതേസമയം,നീയത് ക്യാപ്റ്റനാകാന്‍ ചെയ്തതാണെന്ന് ഫിറോസ് ആവര്‍ത്തിച്ചു. എന്നാല്‍ അത് നിന്റെ ഗെയിം പ്ലാന്‍. നീയത് പറയും പക്ഷെ അവളത് പറയില്ലല്ലോ എന്നായിരുന്നു മണിക്കുട്ടന്‍ നല്‍കിയ മറുപടി. വാക്കുകള്‍ ഉച്ചത്തിലായതോടെ കിടിലം ഫിറോസ്, അനൂപ്, രമ്യ, അഡോണി, റംസാന്‍ എന്നിവര്‍ ചേര്‍ന്ന് മണിക്കുട്ടനെ പിന്തിരിപ്പിക്കുകയായിരുന്നു.
ബിഗ് ബോസ് സീസൺ ത്രീ അവസാനഘട്ടിലേക്ക് കുതിക്കുകയാണ്. സീസൺ പാതി പിന്നിട്ടപ്പോഴേക്കും മത്സരാർത്ഥികൾ സൗഹൃദത്തം പോലും മറന്നാണ് മത്സരിക്കുന്നത്. ആരാകും ഒന്നാമതെത്തുക എന്നാണ് ബിഗ് ബോസ് ആരാധകരും ഉറ്റുനോക്കുന്നത്.
about bigg boss
