Malayalam
നടൻ വീര സാഥിദാർ അന്തരിച്ചു
നടൻ വീര സാഥിദാർ അന്തരിച്ചു
Published on
ദേശിയ പുരസ്‌കാരം നേടിയ ചിത്രം കോർട്ടിലൂടെ ശ്രദ്ധേയനായ നടൻ വീര സാഥിദാർ അന്തരിച്ചു.കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയായിരുന്നു മരണം. എട്ടു ദിവസത്തോളമായി കൊവിഡ് മൂലം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
നാരായൺ കാംബ്ലെ എന്ന ഗായകനെതിരെയുള്ള കേസ് വിസ്താരത്തിലൂടെ ഇന്ത്യൻ നിയമ വ്യവസ്ഥയെ കുറിച്ചാണ് ചിത്രം പറയുന്നത്. നാരായൺ കാംബ്ലെ അഭിനയിച്ചത് വീര സാഥിദാറായിരുന്നു. ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനത്തിന് വളരെ മികച്ച നിരൂപക പ്രശംസയാണ് ലഭിക്കുകയുണ്ടായത്.
2014ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു കോർട്ട്. ആ വർഷത്തെ മികച്ച സിനിമയ്ക്കുള്ള ദേശിയ പുരസ്‌കാരം നേടിയ ചിത്രം ഓസ്കാർ നാമനിർദേശവും ചെയ്യപ്പെട്ടിരുന്നു. വെനീസ് ഫിലിം ഫെസ്റ്റിവൽ, സിംഗപ്പൂർ ഫിലിം ഫെസ്റ്റിവൽ തുടങ്ങിൽ ചലച്ചിത്രമേളകളിലും ചിത്രം പുരസ്‌കാരങ്ങൾ വാരികൂട്ടിയിരുന്നു.
About veera sadhidar
Continue Reading
You may also like...
Related Topics:veera sadhidar
