Connect with us

ബിഗ് ബോസ് കുടുംബാംഗങ്ങൾക്കൊപ്പം വിഷു ആഘോഷമാക്കാൻ ലാലേട്ടൻ!

Malayalam

ബിഗ് ബോസ് കുടുംബാംഗങ്ങൾക്കൊപ്പം വിഷു ആഘോഷമാക്കാൻ ലാലേട്ടൻ!

ബിഗ് ബോസ് കുടുംബാംഗങ്ങൾക്കൊപ്പം വിഷു ആഘോഷമാക്കാൻ ലാലേട്ടൻ!

ബിഗ് ബോസ് മലയാളം മൂന്നാം പതിപ്പ് 58 ദിനങ്ങളിലേക്ക് കടക്കുമ്പോൾ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും വിഷുവും മത്സരാർത്ഥികളെ തേടിയെത്തിയിട്ടുണ്ട്. അതോടൊപ്പം ചൂടേറിയ മത്സരങ്ങളും ബിഗ് ബോസ് വീട്ടിൽ നടക്കുന്നുണ്ട്.

പതിവിൽ നിന്നും വ്യത്യസ്തമായി വീക്കെൻഡ് എപ്പിസോഡുകൾ ഇല്ലായിരുന്നു എങ്കിലും വിഷു ദിന പ്രത്യേക എപ്പിസോഡുകൾ ഉണ്ടായിരിക്കും എന്ന് ബിഗ് ബോസ് കഴിഞ്ഞ എപ്പിസോഡിൽ തന്നെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിഷു ദിനത്തിൽ മോഹൻലാൽ പങ്കെടുക്കുന്ന സ്പെഷ്യൽ എപ്പിസോഡിന്റെ പ്രമോ ചാനൽ പുറത്തുവിട്ടത്.

മലയാളക്കര നിറസ്വപ്നങ്ങളുമായി പുതുപുലരിയിലേക്ക് കണികണ്ടുണരുന്ന മറ്റൊരു വിഷു വന്നെത്തിയിരിക്കുകയാണ്. പുറത്ത്‌ ആഘോഷത്തിന്റെ ലാത്തിരി, പൂത്തിരി തെളിയുമ്പോൾ അൻപതുദിനങ്ങൾ പിന്നിട്ടു മുന്നേറുന്ന ബിഗ് ബോസ് വീട്ടിൽ ആകട്ടെ, മത്സര അവശേത്തിന്റെ മത്താപ്പൂ വെട്ടം നിറയുകയായി. ശുഭപ്രതീക്ഷകൾക്കൊപ്പം മുന്നേറുന്ന ബിഗ് ബോസ് കുടുംബത്തിനൊപ്പം വിഷു ആഘോഷത്തിൽ പങ്കു ചേരാൻ ഞാനും ഉണ്ടാകും’, എന്ന് മോഹൻലാൽ പറയുന്ന വീഡിയോ ആണ് ഇപ്പോൾ പ്രോമോയായി പുറത്തുവിട്ടിരിക്കുന്നത്.

എട്ടാം ആഴ്ചയിൽ എവിക്ഷനില്ലാത്തതിനാൽ തന്നെ ഏഴാം ആഴ്ചയിലെ നോമിനേഷനിൽ ഉൾപ്പെട്ടവരാണ് എട്ടാം ആഴ്ചയിലും നോമിനേഷനിലുള്ളത്. സജ്‌ന- ഫിറോസ്, അഡോണി, സായി വിഷ്ണു, ഋതു മന്ത്ര, സന്ധ്യ മനോജ് എന്നിവരാണ് കഴിഞ്ഞ നോമിനേഷനിൽ ഉൾപ്പെട്ടത് .

ഒൻപതാം ആഴ്ചാവസാനം നടക്കുന്ന എവിക്ഷനിൽ ഇവരിൽ നിന്ന് രണ്ട് പേർ പുറത്ത് പോകുമെന്നാണ് സോഷ്യൽമീഡിയ പ്രവചനം. എന്നാൽ വിഷുപ്രമാണിച്ചു ആരെയും പുറത്താക്കില്ല എന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.

about bigg boss

More in Malayalam

Trending

Recent

To Top