Connect with us

ഫിറോസിന് നെഗറ്റീവ്…. ഒക്കെ ഉണ്ട് പക്ഷെ പുള്ളിയില്‍ മാത്രം കാണാന്‍ പറ്റിയ ഒരു പോസിറ്റീവ് സൈഡ് ഉണ്ട്; അതുകൊണ്ട് ഒക്കെത്തന്നെയാണ് പൊളി ഫിറോസ് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാകുന്നത്? കുറിപ്പ് വൈറൽ

Malayalam

ഫിറോസിന് നെഗറ്റീവ്…. ഒക്കെ ഉണ്ട് പക്ഷെ പുള്ളിയില്‍ മാത്രം കാണാന്‍ പറ്റിയ ഒരു പോസിറ്റീവ് സൈഡ് ഉണ്ട്; അതുകൊണ്ട് ഒക്കെത്തന്നെയാണ് പൊളി ഫിറോസ് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാകുന്നത്? കുറിപ്പ് വൈറൽ

ഫിറോസിന് നെഗറ്റീവ്…. ഒക്കെ ഉണ്ട് പക്ഷെ പുള്ളിയില്‍ മാത്രം കാണാന്‍ പറ്റിയ ഒരു പോസിറ്റീവ് സൈഡ് ഉണ്ട്; അതുകൊണ്ട് ഒക്കെത്തന്നെയാണ് പൊളി ഫിറോസ് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാകുന്നത്? കുറിപ്പ് വൈറൽ

വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയ മത്സരാർത്ഥിയാണ് ഫിറോസ്ഖാനും, സജ്‌ന ഫിറോസും. ഒറ്റ മത്സരാർത്ഥിയായിട്ടാണ് ഈ ദമ്പതികളെ പരിഗണിക്കുന്നത്.

ബിഗ് ബോസ് വീട്ടിലെ സ്ഥിരം പ്രശ്‌നക്കാരനാണ് ഫിറോസ് ഖാന്‍. ബിഗ് ബോസ് വീട്ടിലെ എല്ലാവരുമായി ഇതിനോടകം തന്നെ ഫിറോസ് അടിയുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് കഴിഞ്ഞ ദിവസം എല്ലാവരും ചേര്‍ന്ന് ഫിറോസിനെതിരെ രംഗത്ത് എത്തിയത്

അതേസമയം പുറത്തും ഫിറോസിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു പോസ്റ്റ് ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ കൂട്ടായ്മയില്‍ അജയ് എസ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഞാന്‍ എന്ത്‌കൊണ്ട് ഫിറോസ് ഖാനെ ഇഷ്ടപ്പെടുന്നു എന്നാണ് കുറിപ്പില്‍ പറയുന്നത്.

കുറിപ്പിന്റെ പൂർണ്ണ രൂപം

ഫിറോസിന് നെഗറ്റീവ് ഒക്കെ ഉണ്ട് പക്ഷെ എനിക്ക് പുള്ളിയില്‍ മാത്രം കാണാന്‍ പറ്റിയ ഒരു പോസിറ്റീവ് സൈഡ് ഉണ്ട്. അവിടെ ഉള്ളവര്‍ മറ്റുള്ളവരുടെ കുറ്റങ്ങള്‍ പരസ്പരം ഇരുന്ന് പറയുന്നു(പരദൂഷണം)പക്ഷെ ഫിറോസ്ഖാന്‍ അത് മുഖത്ത് നോക്കി പറയുന്നു അതാണ് വ്യത്യാസം.

ഇത്രയും പ്രശ്‌നങ്ങല്‍ ഉണ്ടായിട്ടും പുള്ളി ഇതുവരെ ഒന്നും പേര്‍സണല്‍ ആയിട്ട് എടുത്തിട്ടില്ല കൂടാതെ വൈരാഗ്യം വച്ച് നോമിനേഷനില്‍ പേര് പറഞ്ഞിട്ടും ഇല്ല കൂടാതെ സാറ്റര്‍ഡേ എപ്പിസോഡില്‍ ഫിറോസ്ഖാന്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം കറക്റ്റ് പോയിന്റ് ആയിരുന്നു(എനിക്ക് തോന്നിയ കാര്യങ്ങള്‍ ആണ് അവിടെ പറഞ്ഞത് )പക്ഷെ അവിടെ നടന്ന ഗ്രൂപ്പിസം അവര്‍ക്ക് സമ്മതിച്ചു കൊടുക്കാന്‍ തയ്യാര്‍ അല്ല അതുകൊണ്ട് അവര്‍ പഴയ കാര്യങ്ങള്‍ എടുത്ത് ഇട്ട് ഫിറോസിന് എതിരെ തിരിക്കാന്‍ നോക്കി അതും ലാലേട്ടന്റെ മുന്നില്‍ ഒത്തുതീര്‍പ്പ് ആക്കിയത് ആണ് എല്ലാം

ഫിറോസ് ഖാന്‍ അവിടെ മോശം വാക്കുകള്‍ ഉപയോഗിക്കുന്നു എന്ന് പറയുന്നവരോട്, വിഷക്കടല്‍, വിഷ തവള’ എന്നി വാക്കുകളിലൂടെ ഫിറോസ് ഖാന്‍ ഉദ്ദേശിക്കുന്ന കാര്യം പ്രേക്ഷകര്‍ക്ക് തോന്നിയത് ആണ്. എങ്കിലും ഈ വാക്കുകള്‍ക്ക് പകരം എന്താണോ തോന്നിയത് അത് മര്യാദക്ക് പറഞ്ഞാല്‍ മതിയായിരുന്നു അത് ഫിറോസിന്റെ തെറ്റ് ആണ്. കൂടാതെ ഫിറോസ് അവിടെ പോടീ എന്ന് വിളിച്ചിട്ടുള്ളത് ഡിംപലിനെ ആണ് അത് ചോദിച്ചു വാങ്ങിയത് ആണ്. ഇനി പ്രൊഫഷന്‍ പറഞ്ഞു കളിയാക്കിയത്. റിതു പറഞ്ഞത് ഷൂട്ടിന്റെ ഇടക്ക് കോഫി കുടിക്കാന്‍ ടൈം കിട്ടില്ല എന്ന് അപ്പൊ ഇവിടെ ഇരിക്കുന്ന എനിക്ക് തോന്നിയ കാര്യം ആണ് ഫിറോസ് ചോദിച്ചത്. ‘അതിനും മാത്രം ഷൂട്ട് എവിടെ ‘എന്ന് പക്ഷെ പുള്ളി ഈ വാക്കില്‍ നിര്‍ത്തണം ആയിരുന്നു. അത് വലിച്ചു നീട്ടിയത് തെറ്റായിട്ട് തോന്നി.

അനൂപിന്റെ കാര്യത്തിലേക്ക് വന്നാല്‍’അവന്റെ ഏഴാംകിട സീരിയല്‍ അഭിനയം’എന്ന് പറഞ്ഞത് അവന്റെ അഭിനയത്തിനെ ആണ് പറഞ്ഞത് എങ്കില്‍ തെറ്റ്. ഇനി സന്ധ്യയുടെ അടുത്ത് പാചകത്തിനെക്കുറിച്ച് പറഞ്ഞത് പറയാം’ഞാന്‍ നിങ്ങളെ പാചകം അറിയുന്ന ഒരു നല്ല ഭാര്യ ആക്കും’ഇതിനെ രണ്ട് രീതിയില്‍ കാണാം 1: പാചകം അറിഞ്ഞിരിക്കുന്നത് ഒരു പോസിറ്റീവ് കാര്യം ആണ് അത് പുരുഷന് ആയാലും സ്ത്രീക്ക് ആയാലും അല്ലേല്‍ 2 : കുലപുരുഷന്‍ ചമഞ്ഞു. എനിക്ക് തോന്നിയത് ആദ്യം പറഞ്ഞത് ആയിരിക്കും ഫിറോസ് ഖാന്‍ ഉദ്ദേശിച്ചത്. പക്ഷെ രണ്ട് ആണേല്‍ തെറ്റ്.

ഇനി ഇത്രയും പ്രശ്‌നങ്ങളുടെ പേരില്‍ ആണ് പുള്ളിക്ക് അകത്തും പുറത്തും ഹേറ്റേഴ്സ് വന്നത്. ഇനി ഞാന്‍ ആ നന്മമരങ്ങളുടെ ലീലാവിലാസങ്ങള്‍ പറയാം. അവിടെ ഏറ്റവും മോശം വാക്കുകള്‍ പറയുന്നതും കേള്‍ക്കുന്നതും പരദൂഷണ കമ്മിറ്റിയില്‍ ആണ്. എന്നാല്‍ ഇത്തരം വാക്കുകള്‍ മുഖത്ത് നോക്കി പറയാന്‍ പേടി ആണ് എല്ലാവര്‍ക്കും. ഭാഗ്യലക്ഷ്മി ഇപ്പോള്‍ ഹൗസില്‍ ഇല്ല സോ അവര്‍ പറഞ്ഞ വാക്കുകള്‍ ഞാന്‍ പറയുന്നില്ല. ഞാന്‍ ഈ ബിഗ്ഗ്ബോസ്സില്‍ കേട്ട ഏറ്റവും മോശം വാക്ക് എന്നത് ‘ജീവശവം’അഥവാ ജീവിച്ചിരിക്കുന്ന ശവം കിടിലന്‍ ഫിറോസ് ഫിറോസ് ഖാനെക്കുറിച്ച് പറഞ്ഞ ഒരു വാക്ക് ആണ്.

കൂടാതെ കിടിലത്തിന്റെ വേറെയൊരു പ്രസ്താവന ഉണ്ട് ഫിറോസ് ഖാന്‍ vs രമ്യ അടി കഴിഞ്ഞപ്പോള്‍ കിടിലം നോബിയുടെ അടുത്ത് പറയുകയാണ് ‘അവന്‍ ദേ ഒരു പെണ്ണിന്റെ അടുത്ത് പോലും തോറ്റിരിക്കുന്നു’ എന്ന് ഇതില്‍ സ്ത്രീവിരുദ്ധത ഇല്ലേ? സന്ധ്യ ഒരു ടാസ്‌കിനിടയില്‍ ഇങ്ങനെ പറഞ്ഞു ‘ഞാന്‍ ഇനി ആണുങ്ങളെ പോലെ കളിക്കുമെന്നു’ഇതില്‍ സ്ത്രീവിരുദ്ധത ഇല്ലേ? ഇതുപോലെ എത്ര എത്ര വാക്കുകള്‍ ആണ് അവിടെ പലരും ഒളിഞ്ഞിരുന്നു പറയുന്നത്. ഇതൊന്നും അവിടെ ഉള്ളവര്‍ക്ക് പ്രശ്‌നം ഇല്ല. കാരണം ഇതെല്ലാം അവര്‍ പരസ്പരം ആസ്വദിക്കുന്നു. ഒരാളുടെ കുറ്റങ്ങള്‍ അയാളുടെ അടുത്ത് പറയാതെ മാറിയിരുന്നു പരദൂഷണം പറയുന്നത് ആണ് ഏറ്റവും മോശം കാര്യം എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. ഈ ഒരു ഒറ്റ കാരണം കൊണ്ട് ആണ് ഞാന്‍ ഫിറോസ് ഖാനെ ഇഷ്ടപ്പെടുന്നത്. പിന്നെ 100 ശതമാനം പെര്‍ഫെക്ട് ആയിട്ടുള്ള ആരും ബിഗ്ഗ്ബോസിന്റെ ചരിത്രത്തില്‍ ഒരു ഭാഷയിലും വന്നിട്ടില്ല. അവസാനമായി ഒരു കാര്യം കൂടി പറയുകയാണ് ഈ ബിഗ്ഗ്ബോസ് മലയാളം സീസണ്‍ 3യില്‍ ഗെയിമര്‍ എന്ന നിലയില്‍ എനിക്ക് മികച്ചതായി തോന്നിയത് ഫിറോസ് ഖാന്‍ ആണ്. ബിഗ്ഗ് ബോസ് ജയിക്കുമോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയില്ല പക്ഷെ ഞാന്‍ ഹോട്സ്റ്ററില്‍ വോട്ട് ചെയ്യുന്നുണ്ടെങ്കില്‍ അത് ഡെയിഞ്ചറസ് ഫിറോസ് ഖാന്‍ എന്ന DFK ക്ക് മാത്രം ആയിരിക്കും

Continue Reading
You may also like...

More in Malayalam

Trending

Recent

To Top