Malayalam
ആ വസ്ത്രങ്ങൾ സൂര്യ ധരിച്ചു! കൃത്യമായ തെളിവുണ്ട്…. ഫിറോസിന്റെ തെളിവുകൾക്ക് മുന്നിൽ അടി പതറിയോ?
ആ വസ്ത്രങ്ങൾ സൂര്യ ധരിച്ചു! കൃത്യമായ തെളിവുണ്ട്…. ഫിറോസിന്റെ തെളിവുകൾക്ക് മുന്നിൽ അടി പതറിയോ?
പൊളി ഫിറോസിനും സജ്‌നയ്ക്കുമെതിരെ ബിഗ് ബോസ് വീട്ടിലെ മത്സരാര്‍ത്ഥികള്‍ സംഘടിതമായി ആക്രമണം നടത്തുന്നത് ബിഗ് ബോസ് വീട് പലപ്പോഴും സാക്ഷ്യം വഹിച്ചിട്ടുണ്ട്.
വന്ന നാള്‍ മുതല്‍ ഫിറോസ് നടത്തിയ അടികളുടേയും അധിക്ഷേപങ്ങളുടേയും കണക്ക് എണ്ണിയെണ്ണി പറഞ്ഞായിരുന്നു ഓരോരുത്തരും ഫിറോസിനെതിരെ രംഗത്ത് വന്നത്. ഫിറോസുണ്ടാക്കുന്ന പ്രശ്‌നങ്ങളില്‍ സജ്‌നയ്ക്കും ഉത്തരവാദിത്തമുണ്ടെന്നാണ് മറ്റുള്ളവര്‍ പറയുന്നത്.
ഇപ്പോൾ ഇതാ ഇതുവരെ അടിയൊന്നും ഉണ്ടാക്കാതെ മാറി നടന്നിരുന്ന സൂര്യയും പൊളി ഫിറോസിനെതിരെ രംഗത്ത് എത്തി. തന്നെ കുറിച്ച് ഫിറോസും സജ്‌നയും പറഞ്ഞ കാര്യങ്ങള്‍ ഓരോന്നായി എണ്ണിയെണ്ണി പറഞ്ഞായിരുന്നു സൂര്യയുടെ പ്രതികരണം.
ഫിറോസിക്ക ഇവിടെ പറഞ്ഞതാണ് സജ്‌ന ട്യൂബ് ലൈറ്റ് ആണെന്ന്. അതുമായി ബന്ധപ്പെട്ടൊരു കാര്യമാണ് ഇവിടെ പറയുന്നതെന്ന് പറഞ്ഞാണ് സൂര്യ തുടങ്ങിയത്. ഞാന്‍ വന്നപ്പോള്‍ മുതല്‍ കേള്‍ക്കുന്ന കാര്യമാണ് ഫേക്ക് എന്നത്. കഴിഞ്ഞ ദിവസം സജ്‌ന തനിക്കൊരു കാരണമുണ്ടെന്ന് പറഞ്ഞു കൊണ്ട് നീ ഫേക്ക് ഫേക്ക് ഫേക്ക് എന്ന് പറഞ്ഞു.
ഇതിനിടെ ഫിറോസ് ഇടയ്ക്ക് കയറി സംസാരിക്കാന്‍ ശ്രമിച്ചതും വെയിറ്റ് ലെറ്റ് മീ സ്പീക്ക് എന്നു പറഞ്ഞ് സൂര്യ വിലക്കി.’ട്യൂബ് ലൈറ്റ് ആണോ എന്ന് നിങ്ങള്‍ മനസിലാക്കാന്‍ വേണ്ടി പറയുകയാണ്. അന്നൊരു ദിവസം ഡ്രസ് ഷോള്‍ഡര്‍ ഇറക്കി ഇടാന്‍ പറഞ്ഞപ്പോള്‍ തിരിച്ചിട്ടു കൊണ്ട് ഞാന്‍ പറഞ്ഞ കാരണം മലയാളി പ്രേക്ഷകര്‍ കാണുന്നതല്ലേ എന്നായിരുന്നു. ശരിയാണ് ആളുകള്‍ കാണുന്നതാണ്. എങ്ങനെ വസ്ത്രം ധരിക്കണം എന്നത് എന്റെ മാത്രം അവകാശമാണ്”. സൂര്യ പറഞ്ഞു.
ഞാന്‍ പുറത്ത് മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നുണ്ട് ഇവിടെ ധരിക്കുന്നില്ല എന്നതാണ് മറ്റൊരു കാര്യം. അതിന്റെ കാരണം, പുറത്ത് ഞാന്‍ സിനിമയോ ഫോട്ടോഷൂട്ടോ ചെയ്യുമ്പോള്‍ എനിക്കുള്ള വസ്ത്രങ്ങള്‍ തരുന്നത് അവരാണ്. അത് കഴിയുമ്പോള്‍ അവര്‍ക്കത് തിരികെ കൊടുക്കുന്നതാണ്. ഇവിടെയുള്ളവര്‍ക്കെല്ലാം അത് അറിയാവുന്നതുമാണ്. സൂര്യ പറയുന്നു.
എന്റെ കൈയ്യിലുള്ളത് മാത്രമേ എനിക്കിടാന്‍ പറ്റൂ. എന്റെ കൈയ്യിലുള്ളത് ഇതുപോലെത്തെയോ നിങ്ങള്‍ നാടന്‍ എന്നു വിളിക്കുന്നതോ ആയ വസ്ത്രങ്ങളാണ്. മറ്റൊരു കാര്യം ഇവിടെയുള്ള എല്ലാവര്‍ക്കും അറിയാം ജയിലിനെ ഏറ്റവും കൂടുതല്‍ ഭയക്കുന്നയാള്‍ ഞാനാണെന്ന്ും സൂര്യ പറഞ്ഞു. ഇതിനിടെ പുറത്ത് നിങ്ങളൊക്കെ എങ്ങനെയാണെന്ന് ഞങ്ങള്‍ക്ക് അറിയാമെന്ന് സജ്‌ന പറഞ്ഞതും സൂര്യ പൊട്ടിത്തെറിച്ചു.
ഫിറോസിനെ 2008ല്‍ കണ്ടതാണ്. സജ്‌നയെ കണ്ടിട്ടേയില്ല. പിന്നെ എങ്ങനെയാണ് ഞാന്‍ പുറത്ത് ഇങ്ങനെയല്ലെന്ന് സജ്‌നയ്ക്ക് പറയാന്‍ സാധിക്കുക എന്ന് സൂര്യ ചോദിച്ചു. കുറേ നാളായി ഇത് സഹിക്കുന്നുവെന്നും ഇനി പറ്റില്ലെന്നും സൂര്യ പറഞ്ഞു. പിന്നീട് സൂര്യയ്ക്ക് മറുപടിയുമായി പൊളി ഫിറോസ് എത്തി. താന്‍ ഏഷ്യാനെറ്റില്‍ വര്‍ക്ക് ചെയ്തിരുന്ന കാലത്ത് സൂര്യ ഒരു പരിപാടിയില്‍ പങ്കെടുത്തിരുന്നുവെന്നും അന്ന് വളരെ ഹോട്ടായ വസ്ത്രമായിരുന്നു ധരിച്ചിരുന്നുവെന്നും ഫിറോസ് പറഞ്ഞു. അതിനെന്താണെന്ന് മറ്റ് മത്സരാര്‍ത്ഥികള്‍ തിരിച്ചടിക്കുകയായിരുന്നു
അതേസമയം അമ്പത് ദിവസങ്ങള്‍ പിന്നിട്ടതോടെ ബിഗ് ബോസില്‍ ഇപ്പോള്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. നാല് മല്‍സരാര്‍ത്ഥികളാണ് ഇതുവരെ ഷോയില്‍ നിന്നും പുറത്തായത്. 49ാം ദിവസത്തില്‍ ഭാഗ്യലക്ഷ്മി പുറത്തായപ്പോള്‍ അമ്പതാം എപ്പിസോഡില്‍ രമ്യ പണിക്കര്‍ വീണ്ടും ഷോയിലേക്ക് എത്തിയിരുന്നു. അതേസമയം എവിക്ഷനില്ലാതെയാണ് ബിഗ് ബോസില്‍ ഈ ആഴ്ച കടന്നുപോയത്. സന്ധ്യ മനോജ്, സായി വിഷ്ണു, ഫിറോസ് സജ്‌ന, അഡോണി, റിതു മന്ത്ര തുടങ്ങിയവരാണ് ഇത്തവണ എവിക്ഷന്‍ ലിസ്റ്റിലുളളത്.
