Connect with us

സജ്‌ന ഫിറോസ് വിഷമിക്കേണ്ട ഒരു കാര്യവുമില്ല ; ഡിമ്പലിനെ പരിഹസിച്ച് അശ്വതിയുടെ കുറിപ്പ്‌!

Malayalam

സജ്‌ന ഫിറോസ് വിഷമിക്കേണ്ട ഒരു കാര്യവുമില്ല ; ഡിമ്പലിനെ പരിഹസിച്ച് അശ്വതിയുടെ കുറിപ്പ്‌!

സജ്‌ന ഫിറോസ് വിഷമിക്കേണ്ട ഒരു കാര്യവുമില്ല ; ഡിമ്പലിനെ പരിഹസിച്ച് അശ്വതിയുടെ കുറിപ്പ്‌!

അൻപത്തിയേഴാം എപ്പിസോഡ് ആദ്യമൊക്കെ മന്ദ ഗതിയിൽ പോയെങ്കിലും ആദ്യ പകുതി പിന്നിട്ടതോടെ ഒരു സ്‌പോൺസേർഡ് ടാസ്ക് വന്നു. റംസാനാണ് അടുത്ത ആഴ്ചയിലെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടത്. സ്‌പോണ്‍സര്‍ ടാസ്‌ക്കിനിടെ കിടിലം ഫിറോസും ഡിംപലും തമ്മില്‍ വഴക്കുമുണ്ടായി. ഡിംപല്‍ പറഞ്ഞതിനെ ചോദ്യം ചെയ്തുകൊണ്ടാണ് കിടിലം ഫിറോസ് എത്തിയത്.

പതിവുപോലെ ബിഗ് ബോസ് എപ്പിസോഡിനെ കുറിച്ചുളള എഴുത്തുമായി നടി അശ്വതി എത്തിയിരിക്കുകയാണ്.

അശ്വതിയുടെ വാക്കുകളിങ്ങനെ: ഞങ്ങളെ തല്ലേണ്ട ബിബോസ് … ഞങ്ങൾ നന്നാവൂലാ”. ഋതുവിനു ജയിലിൽ കിടന്നു തലയിൽ വെളിച്ചം കത്തിയിട്ടുണ്ട്.. ഇടയ്ക്കു ജയിലിൽ കിടക്കണം എന്നാണ് ഋതുന്റെ അഭിപ്രായം. സജ്‌ന-ഫിറോസ് വിഷമത്തിലാണ്. ഇന്നലത്തെ ഹാങ്ങോവറിൽ ആണ് അവർ. പ്രത്യേകിച്ച് സജ്‌ന. അങ്ങനൊരു വിഷമത്തിന്റെ ആവശ്യം ഉണ്ടോ? ഇല്ലാ.. കാരണം ബാക്കി ഉള്ളവരെ വന്നനാൾ തൊട്ടു ഓരോരുത്തരെ ടാർഗറ്റ് ചെയ്തു വേദനിപ്പിച്ചു, അവര് വിഷമിച്ചു മാറി ഇരുന്നപ്പോൾ വളരെ കൂൾ ആയിട്ടലേ സജ്‌നയും ഫിറോസും കൈകാര്യം ചെയ്തത്. അതുപോലെ ഉള്ളു..

ജയിലിൽ കിടന്നവരെ മധുരം നൽകി സ്വീകരിച്ചു റംസാൻ. ഋതു ആണല്ലോ ഇറങ്ങിയത് അപ്പോൾ മധുരം കൊടുക്കണല്ലോ. ലക്ഷ്വറി ബഡ്ജറ്റ് ഇന്‍ഡിവിജ്വല്‍ ആണ്. ഞാൻ കരുതി ഇന്നത്തെ എപ്പിസോഡ് മൊത്തം ഇവരിത് ഓരോന്ന് പെറുക്കി തീരുമെന്ന്. പക്ഷെ പെട്ടന്ന് തീർത്തു. ക്യാപ്റ്റൻസി ടാസ്ക് ഫുട്ബോൾ കളി ആയിരുന്നു. കണ്ണുകെട്ടി പെനാൽറ്റി ഷൂട്ടൗട്ട്‌ പോലെ ഗോൾ ചെയ്യുക. റംസാനും കിടിലുവും ടൈ ആയി. ഡിമ്പലിന് ഒരു പന്ത് മാറിപ്പോയപ്പോളേക്കും കോൺഫിഡൻസ് പോയി.

വീണ്ടും റംസാനും കിടിലുവും മത്സരിച്ചു. അടുത്ത ക്യാപ്റ്റൻ റംസാൻ.. റംസാൻ അടുത്ത രണ്ടാഴ്ചത്തേക്ക് സേഫ് ആയതിൽ ആർക്കേലും അസ്വസ്ഥത ഉണ്ടോ എയ് ഇല്ലാരിക്കും ല്ലെ. സ്പോൺസർ ടാസ്ക് :ടാസ്കിൽ മലയാളം പറഞ്ഞാ പ്രശ്നൊണ്ടാരുന്നോ അഡോണി?? ഡിമ്പലിന്റെ റാമ്പ് വാക് അടിപൊളി ആയിരുന്നു. മേക്കപ്പ് അത്ര പോരായിരുന്നു. സന്ധ്യ നല്ലപോലെ സൂര്യയെ മേക്കപ്പ് ചെയ്തു. അനൂപും അടിപൊളി ആയിരുന്നു. സൂര്യയുടെ വേറൊരു രൂപമാറ്റം അടിപൊളി.

സായി മണിക്കുട്ടൻ റംസാൻ ഒരു ആവറേജ് പെർഫോമൻസ് ആയിരുന്നു. സജ്‌ന ഫിറോസ്, ഋതു, നോബിചേട്ടന്റേം ആവറേജ് പെർഫോമൻസ് ആയിരുന്നു. കിടിലുവിന്റെ ജഡ്ജ്മെന്റിൽ മണിക്കുട്ടൻ ടീമിന്റെ പറഞ്ഞത് ശെരിയായി തോന്നിയില്ല. പക്ഷെ വിന്നറിനെ തീരുമാനിച്ചത് പക്കാ. തർക്കിക്കാൻ രമ്യ വന്നപ്പോൾ കിടിലു കൊടുത്ത ഉത്തരം പൊളിച്ചു “നിങ്ങൾ പറഞ്ഞത് നിങ്ങടെ ജഡ്ജ്മെന്റ് പക്ഷെ ഞാനാണല്ലോ ജഡ്ജിങ് പാനൽ”. ഡിമ്പലിനു ജഡ്ജിങ് ഇഷ്ടപ്പെട്ടില്ല.

ഹഹഹ പൊളി കൊറച്ചു എണ്ണയും കൂടി കോരി ഒഴിച്ച് കൊടുത്തു കിടിലുവിനോട് ഡിമ്പലിന്റെ മുന്നിൽ വെച്ചു “ശ്യേ എന്നാലും ഡിമ്പാലിന് സമ്മാനം കൊടുക്കമായിരുന്നു”. കിടിലു പറഞ്ഞത് ശരിയാണ് ഡിമ്പലിന് എന്തേലും പറയാനുണ്ടേൽ പറയും പക്ഷെ ആരും തിരിച്ചു ചോദിക്കാൻ പാടില്ല.

കാരണം, ഡിമ്പൽ പിടിച്ച മുയലിനു ആറു കൊമ്പാണല്ലോ പോ പോ പോ ഡിമ്പൽ ചക്കരെ പോട്ടെ സാരമില്ല ടാസ്കിൽ തോറ്റതിന്റെ ആണ് എന്നു ഞങ്ങൾക്ക് മനസിലായി. ഇനി വഴക്ക് നടക്കുമ്പോൾ എല്ലാരും സൂക്ഷിക്കണം. അടുക്കള രഹസ്യങ്ങൾ അങ്ങാടിപ്പാട്ട് ആകുന്നുണ്ട്. ഇന്നലെ സായി പറഞ്ഞ കാര്യം പുറത്തായി. ഇന്ന് കിടിലുവിന്റെ ടോപ് 5 പ്ലാനിങ് ഭലെ ഭേഷ്. ബി ബി പ്ലസ്സിൽ അഡോണിയോട് ലാഫിങ് തെറാപ്പി പഠിപ്പിക്കാൻ അല്ലെ പറഞ്ഞത് അതോ എനിക്ക് കേട്ടതിന്റെ തെറ്റോ..

ഇങ്ങനെ ആണോ ആ തെറാപ്പി ഉദ്ദേശം എന്തായാലും നടന്നിട്ടില്ല. സായി അസ്വസ്ഥൻ ആണ് താൻ പറയാത്ത കാര്യം പൊളി ഫിറോസ് പറഞ്ഞു എന്നു പറഞ്ഞിട്ട്.. ശൂഷിച്ചോ മഹനേ വീഡിയോ വരണൊണ്ട് അവറാച്ചാ. ഡിമ്പലിന് വാണിംഗ് നൽകാൻ ബിഗ്‌ബോസിനോട് അപേക്ഷിച്ചിരിക്കുകയാണ് കിടിലു.. അതിന്റെ ആവശ്യമുണ്ടോ? എയ് ഇന്നലെ “നട്ടെല്ലിന്റെ സ്ഥാനത്തു വാഴപ്പിണ്ടിയല്ല” എന്നൊക്കെ പറഞ്ഞതൊന്നും കൊണ്ടില്ലേ? ഒരു “ചീപ്പ്” എന്ന വാക്ക് കേട്ടപ്പോ വെശ്മായോ?? ഒന്ന് പൊ അവിടുന്ന്.. പൊറത്തു ഇറങ്ങുമ്പോ എന്തൊക്കെ കേക്കാനും കാണാനും കെടക്കുന്നു അപ്പോ ഇതൊക്കെ എത്രോ ഭേദാ ല്ലെ?.എന്ന് പറഞ്ഞാണ് കുറിപ്പാവാസിക്കുന്നത്.

about bigg boss

More in Malayalam

Trending

Recent

To Top