Connect with us

പൊളി ഫിറോസോ സായിയോ? ഇത് രജിത്ത് സാർ ഗെയിം !പൊളി ഫിറോസിന് ഇനി സംഭവിക്കാൻ പോകുന്നത് !!

Malayalam

പൊളി ഫിറോസോ സായിയോ? ഇത് രജിത്ത് സാർ ഗെയിം !പൊളി ഫിറോസിന് ഇനി സംഭവിക്കാൻ പോകുന്നത് !!

പൊളി ഫിറോസോ സായിയോ? ഇത് രജിത്ത് സാർ ഗെയിം !പൊളി ഫിറോസിന് ഇനി സംഭവിക്കാൻ പോകുന്നത് !!

ബിഗ് ബോസ് സീസൺ ത്രീ തുടങ്ങി ആദ്യ വാരം പിന്നിട്ടപ്പോൾ വീട്ടിലേക്ക് വൈൽഡ് കാർഡ് എൻട്രി വഴി കടന്നുകൂടിയ ദമ്പതികളാണ് പൊളി ഫിറോസും സജ്നയും. ഇരുവരും വന്ന നാൾ തൊട്ട് കഴിഞ്ഞ എപ്പിസോഡ് വരെയും അതി ശക്തമായിത്തന്നെ വീട്ടിലെ എല്ലാവരെയും മുൾമുനയിൽ നിർത്തിയിട്ടുണ്ട്. ആർക്കും തിരിച്ച് ഒരു വാക്ക് പോലും പറയാനാകാതെ പൊളി ഫിറോസിനു മുന്നിൽ കീഴടങ്ങേണ്ടി വന്നിട്ടുണ്ട്.

ഇവർക്കൊപ്പം അന്ന് വൈൽഡ് കാർഡ് എൻട്രി വഴി ഹൗസിലേക്ക് എത്തിയ മിഷേലിനെ ആ ആഴ്ച തന്നെ തിരികെയയച്ചതും പൊളി ഫിറോസിന്റെയും സജ്നയുടെയും മാസ്റ്റർ ഗെയിം ആയിരുന്നു. അപ്പോഴെല്ലാം പ്രേക്ഷകർക്കിടയിൽ അവരുടെ ഗ്രാഫ് താഴ്ന്നിരുന്നു. അതിനു ശേഷം പക്ഷെ പടിപടിയായി പൊളി ഫിറോസ് ഉയരാൻ തുടങ്ങി.

വളരെ പെട്ടന്നാണ് ഡി എഫ് കെ ആർമി ശക്തിപ്രാപിച്ചത്.തുടക്കം മുതൽ ഗ്രേറ്റ് ആയിരുന്ന ഡിമ്പൽ ആർമിയെ വരെ കടത്തി വെട്ടി ഇപ്പോൾ ഡിഎഫ് കെ ആർമി മുന്നിട്ട് നിൽക്കുന്നുണ്ട്. ഇതിനിടയിൽ കഴിഞ്ഞ സീസണിലെ അതായത് ബിഗ് ബോസ് സീസൺ ടൂവിലെ രജിത് കുമാറുമായി പൊളി ഫിറോസിനെ കമ്പയർ ചെയ്ത നിരവധി പേരുണ്ട്.

ഇത് മലയാളികൾ എന്തെന്ന് കാണിക്കുന്ന, മലയാളികളുടെ വീട്ടിലെ രീതികൾ എന്തെന്ന് തുറന്ന് കാണിക്കാൻ വേണ്ടി സെറ്റ് ചെയ്ത ഷോയായി വിശ്വസിക്കുന്നവർ ധാരാളം പേരുണ്ട്. അതുകൊണ്ട് തന്നെ ഇവിടെ അഭിനയിച്ചു നിൽക്കുന്നവരെ ഒരുകാരണവശാലും പ്രേക്ഷകർ സ്വീകരിക്കില്ല. പ്രേക്ഷകർക്ക് വേണ്ടത് നിലപാടാണ്. നല്ല ഉശിരുള്ള ഉറച്ച നിലപാട്. അക്കാര്യത്തിലും ഡിഎഫ്കെ വിജയിച്ചു. മറ്റ് മത്സരാര്ഥികളെപോലെ മാറിയിരുന്ന് ഒരാളുടെ കുറ്റം പറയാതെ മുഖത്ത് നോക്കി എന്തും വിളിച്ചുപറയുന്ന തന്റെടം.. അതാണ് മലയാളികൾ എന്ന് ആർത്തുവിളിക്കാനുമുണ്ടായി കുറേപേർ.

എന്നാൽ, ബിഗ് ബോസ് സീസൺ ത്രീ എട്ടാം വാരം പിന്നിട്ടപ്പോൾ കണ്ടത്, ഇത്രയും നാൾ ബിഗ് ബോസ് വീട് അടക്കിഭരിച്ചിരുന്ന പൊളി ഫിറോസ് എന്ന രജിത് വേർഷൻ മറ്റുള്ളവർക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ കഷ്ട്ടപ്പെടുന്നതാണ്. ഇത് പൊളി ഫിറോസിന്റെ ഗെയിമോ? അതോ സായിയുടേതോ?

ഈ ചോദ്യത്തിന് പ്രസക്തിയുണ്ട്.. സായി.. തുടക്കം ബിഗ് ബോസ് ഹൗസിലെ ഏറ്റവും വീക്ക് മത്സരാർത്ഥി. തഗ്ഗ് എന്ന് തോന്നിപ്പിക്കുന്ന ഡയലോഗ് പറഞ്ഞ് പ്രേക്ഷകർക്കിടയിലും നെഗറ്റിവ് കഥാപാത്രമായി.. എന്നാൽ കൂട്ടുകെട്ടുകളൊക്കെ ഉപേക്ഷിച്ച് സ്വന്തം നിലപാടുകളിലൂടെ മത്സരിച്ച് തുടങ്ങിയതോടെ പ്രേക്ഷകർക്കൊപ്പം ലാലേട്ടനും ഫുൾ മാർക്ക് കൊടുത്ത മത്സരാർത്ഥി.

കഴിഞ്ഞ ഒരു എപ്പിസോഡിൽ സായി പൊളി ഫിറോസിനെ ഉപദേശിക്കുന്നതും നമ്മൾ കണ്ടു. റെഡ് കാർഡ് കൊടുത്ത് പുറത്താക്കാൻ മറ്റുള്ളവർ ശ്രമിക്കുമെന്നാണ് പൊളി ഫിറോസിന് സായി കൊടുത്ത ഉപദേശം. അതേ സായി പെട്ടന്ന് തന്നെ കളം മാറ്റി ചവിട്ടുന്നതും നമ്മൾ കണ്ടു. ആദ്യം ഡിമ്പൽ ടാസ്കിനിടയിൽ ഡിമ്പലിന്റെ ജീവിതം അവതരിപ്പിച്ചപ്പോൾ..

ആ നിലപാടിനും പ്രേക്ഷകർ കൈയടിച്ചു, കാരണം സൗഹൃദത്തിലും വലുത് ന്യായമെന്ന് സായി തെളിയിച്ചു, പക്ഷെ അവസാനമായി ഇന്നലെ കണ്ടത് സായിയെ സപ്പോർട്ട് ചെയ്തു നിന്ന പൊളി ഫിറോസിനെ , ഒറ്റപ്പെടുത്താനുള്ള മാർഗം അന്വേഷിക്കുന്ന സായിയെയാണ്.

നമ്മൾ കണ്ടത് മണികുട്ടനോട് സായി അവർ ഒറ്റപ്പെടാൻ ശ്രമിക്കും അത് അനുവദിക്കരുത് എന്ന് പറയുന്നതാണ്. പക്ഷെ അവിടെ സായി അതല്ല പ്ലാൻ ചെയ്തിരിക്കുന്നത്. സജ്നയെ പൊളി ഫിറോസ് അടിച്ചു എന്ന കാര്യത്തിൽ തുടങ്ങിയ സായിയുടെ വാദങ്ങൾ പതിയെ അകന്നുനിന്ന റംസാനെയും കിടിലം ഫിറോസിനെയും സന്ധ്യയെയും വരെ സായി ക്കൊപ്പം നിർത്തി.

പൊതുവെ ഫെമിനിസം വേണ്ടടുത്തും വേണ്ടാത്തിടത്തും തിരുകിക്കയറ്റുന്ന സന്ധ്യയും ഈ പ്രശ്നത്തിൽ കിട്ടിയ അവസരം പോലെ ഇടപെട്ടു. ഇപ്പോൾ തീർത്തും ഡിഎഫ്കെ ഒറ്റപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ എപ്പിസോഡിൽ ആദ്യമായി മറ്റ് മത്സരാർത്ഥികൾക്ക് മുന്നിൽ പൊളി ഫിറോസിനും സജ്ഞയ്ക്കുംഉത്തരമില്ലാതായി. ഇനി പൊളി ഫിറോസ് എങ്ങനെ ഗെയിം നേരിടും എന്നുള്ളതിലാണ് മുന്നോട്ടുള്ള ഇവരുടെ ബിഗ് ബോസ് വീട്ടിലെ ഭാവി!

about bigg boss

More in Malayalam

Trending

Recent

To Top