Malayalam
പവര്‍സ്റ്റാര്‍ എന്ന സിനിമയില്‍ എനിക്ക് കിട്ടിയ ഏറ്റവും വല്ല്യ ഭാഗ്യം ബാബു അന്റണിയാണ്; ഒമര്‍ ലുലു
പവര്‍സ്റ്റാര്‍ എന്ന സിനിമയില്‍ എനിക്ക് കിട്ടിയ ഏറ്റവും വല്ല്യ ഭാഗ്യം ബാബു അന്റണിയാണ്; ഒമര്‍ ലുലു
സംവിധായകന് ഒമര്‍ ലുലു ഫേസ്ബുക്കില്‍ എഴുതിയിരിക്കുന്ന കുറിപ്പ് ശ്രദ്ധ നേടുന്നു പവര്‍ സ്റ്റാര്‍ എന്ന തന്റെ പുതിയ ചിത്രത്തില്‍ നായകനാരന്ന് ചോദിച്ചാല്‍ ബാബു ആന്റണിയെന്ന് മാത്രം പറഞ്ഞാല്‍ മതിയെന്ന സന്തോഷത്തെ കുറിച്ചും ഒമര്‍ ലുലു കുറിപ്പില്‍ പങ്കുവെച്ചിട്ടുണ്ട്.
കുറിപ്പിന്റെ പൂര്‍ണ രൂപം:
ഞാനും എന്റെ നായകന്മാരും. ആദ്യ സിനിമ ചെയുന്ന സമയത്ത് എല്ലാവരും ചോദിക്കും ആരാ നായകന് എന്ന് സിജു വില്‍സണ്‍ എന്ന് പറയുമ്ബോള്‍ പലര്‍ക്കും മനസ്സിലാവുകയില്ലാ അപ്പോള്‍ നേരം പ്രേമം സിനിമയില്‍ അഭിനയിച്ച പയ്യന് എന്നൊക്കെ പറഞ്ഞ് കൊടുക്കണം മനസ്സിലാവാന്‍, അതു പോലെ തന്നെയായിരുന്നു ബാലുവിനെ വെച്ച് ചങ്ക്സ് ചെയുന്ന സമയത്തും ഹണീബീയിലേ ആംബ്രോ കിംഗ് ലയര്‍ ഒക്കെ പറയണമായിരുന്നു. അടാര്‍ ലവ് ആയിരുന്നെങ്കില്‍ എല്ലാം പുതുമുഖങ്ങളായിരുന്നു അത് കഴിഞ്ഞ് ധമാക്കയില്‍ അരുണ്‍ സെയിം അവസ്ഥ.
പവര്‍സ്റ്റാര്‍ എന്ന സിനിമയില്‍ എനിക്ക് കിട്ടിയ ഏറ്റവും വല്ല്യ ഭാഗ്യം ആരാ ഹീറോ എന്ന് ചോദിച്ചാല്‍ ബാബൂഅന്റണി എന്ന് മാത്രം പറഞ്ഞാല്‍ മതി വല്ല്യ ഡെക്കറേഷന് ഒന്നും കൊടുത്ത് ബുദ്ധിമുട്ടണ്ടി വരുന്നില്ല. 20 വര്‍ഷം മുന്‍പ് അഴിച്ച് വെച്ച നായക വേഷം ഞാന്‍ വീണ്ടും കെട്ടിച്ച് ബാബു ചേട്ടനുമായി വരുമ്ബോള്‍ നല്ല ടെന്‍ഷന്‍ ഉണ്ട് എനിക്ക് അദ്ദേഹം എന്നില്‍ അര്‍പ്പിച്ച വിശ്വാസം കാത്ത്സൂക്ഷിക്കാന്‍ പറ്റണേ എന്ന് ആലോചിച്ചിട്ട്.
