Malayalam
ബിഗ് ബോസില്‍ നിന്ന് ഈ ആഴ്ച പുറത്തുപോകുന്നത്? ഈ ചതി വേണ്ടിയിരുന്നില്ല, ഞങ്ങളെ പൊട്ടൻമാരാക്കുകയാണോ..ബിഗ് ബോസ് ഒളിപ്പിച്ചുവച്ചത്
ബിഗ് ബോസില്‍ നിന്ന് ഈ ആഴ്ച പുറത്തുപോകുന്നത്? ഈ ചതി വേണ്ടിയിരുന്നില്ല, ഞങ്ങളെ പൊട്ടൻമാരാക്കുകയാണോ..ബിഗ് ബോസ് ഒളിപ്പിച്ചുവച്ചത്
ബിഗ് ബോസ് മലയാളം സീസണ് മൂന്ന് 53 എപ്പിസോഡുകള്‍ പിന്നിട്ടിരിക്കുകയാണ്. ഓരോ വാരം മുന്നോട്ടുപോകുന്തോറും മത്സരാര്‍ഥികള്‍ക്കിടയിലെ വീറും വാശിയും മുന്നോട്ടാണ്. ഒപ്പം ബിഗ് ബോസും ഗെയിമിലേക്ക് പല കൗതുകങ്ങളും കൊണ്ടുവരുന്നുണ്ട്.
അത്തരത്തില്‍ ഒന്നായിരുന്നു ഈ വാരത്തിലെ നോമിനേഷന്. സാധാരണ പോലെ കണ്‍ഫെഷന്‍ റൂമില്‍ എത്തി മത്സരാര്‍ഥികള്‍ പുറത്താകണമെന്ന് തങ്ങള്‍ക്ക് ആഗ്രഹമുള്ള രണ്ട് പേരുടെ പറഞ്ഞെങ്കിലും അന്തിമ ലിസ്റ്റ് ബിഗ് ബോസ് അവരെ ഇനിയും അറിയിച്ചിട്ടില്ല. ഏട്ടാം ആഴ്ചയിലെ നോമിനേഷനെ കുറിച്ച് പിന്നീട് അറിയിക്കാമെന്ന് ബിഗ് ബോസ് പറഞ്ഞത് ഞെട്ടലോടെയാണ് മല്‍സരാര്‍ത്ഥികള്‍ കേട്ടത്. ആദ്യമായാണ് ഇത്തരമൊരു പ്രഖ്യാപനം ബിഗ് ബോസ് നടത്തിയത്.
അതേസമയം ഇത്തവണ എവിക്ഷന് ലിസ്റ്റിലുളളത് ഋതു മന്ത്ര, സായി വിഷ്ണു, ഫിറോസ് സജ്ന, സന്ധ്യ മനോജ്, അഡോണി ജോണ്‍ തുടങ്ങിയവരാണ്. മല്‍സരാര്‍ത്ഥികളെല്ലാം എവിക്ഷനില്‍ ആരൊക്കെയാണ് ഇടംപിടിച്ചതെന്ന് അറിയാതെയാണ് മുന്നോട്ടുപോവുന്നത്. ഇത്തവണ ആരാവും പുറത്താവുകയെന്ന് സംബന്ധിച്ച ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അഡോണിയോ സന്ധ്യയോ പൊളി ഫിറോസോ പുറത്താകാനാണ് സാധ്യതയെന്നാണ് ചിലര്‍ പറയുന്നത്.
അതേസമയം ഋതുവിനും സായിക്കും കൂടുതല്‍ പിന്തുണയുളളതുകൊണ്ട് അവര്‍ സേഫാകുമെന്നും ഇവര്‍ പറയുന്നു. ഈ ആഴ്ച ആരും പുറത്തുപോവില്ലെന്നാണ് മറ്റുചിലര്‍ പറയുന്നത്. എവിക്ഷന് ഇത്തവണ ഉണ്ടാക്കില്ലെന്നും പ്രേക്ഷകര്‍ പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ച നോമിനേഷന് കഴിഞ്ഞപ്പോള്‍ കാണിച്ച പരസ്യ ചിത്രത്തില്‍ എവിക്ഷന് നോമിനേഷനിലുളളവര്ക്ക് വോട്ടുചെയ്യേണ്ട അവസാന ദിവസം എപ്രില്‍ 16വരെയാണെന്ന് കാണിച്ചിരുന്നു. അതിനാല്‍ ഈ ആഴ്ചയില്‍ എവിക്ഷനുണ്ടാവില്ലെന്നാണ് പലരും പറയുന്നത്.
അതെ സമയം തന്നെ കഴിഞ്ഞ ദിവസം ഡെയ്ലി ടാസ്ക് ആയി രസകരമായൊരു മത്സരം ബിഗ് ബോസ് ഏര്‍പ്പെടുത്തി. ഈ വാരത്തിലെ നോമിനേഷന് ലിസ്റ്റ് പ്രവചിക്കുക എന്നതായിരുന്നു അത്.
ഇതുപ്രകാരം ഏറ്റവുമധികം വോട്ടുകള്‍ ലഭിച്ചത് സജിന-ഫിറോസിനാണ്, 11 വോട്ടുകള്‍. പിന്നാലെ സായ് (10), കിടിലം ഫിറോസ് (9), സന്ധ്യ (7), അഡോണി (6), സൂര്യ (4), റിതു (4), അനൂപ് (3) എന്നിവരും. നോബി, ഡിംപല്‍, റംസാന് എന്നിവര്‍ ഈ വാരത്തിലെ ലിസ്റ്റില്‍ ഉണ്ടാവുമെന്ന് ഈരണ്ടുപേര്‍ വീതവും പ്രവചിച്ചു. മത്സരാര്‍ഥികളുടെ നിഗമനങ്ങള്‍ ഏതാണ്ടൊക്കെ ശരിയായിരുന്നു. ഈ വാരത്തില്‍ യഥാര്‍ഥത്തില്‍ നോമിനേഷന് ലഭിച്ചിരിക്കുന്നത് സജിന-ഫിറോസ്, സായ് വിഷ്ണു, അഡോണി ടി ജോണ്‍, സന്ധ്യ മനോജ്, റിതു മന്ത്ര എന്നിവര്‍ക്കാണ്.
