Connect with us

രണ്ട് മാസമായി കോവിഡ് വെക്കേഷന് പോയിരിക്കുകയായിരുന്നു ഇപ്പോള്‍ വീണ്ടും തിരിച്ചു വന്നു; ഒമർ ലുലു

Malayalam

രണ്ട് മാസമായി കോവിഡ് വെക്കേഷന് പോയിരിക്കുകയായിരുന്നു ഇപ്പോള്‍ വീണ്ടും തിരിച്ചു വന്നു; ഒമർ ലുലു

രണ്ട് മാസമായി കോവിഡ് വെക്കേഷന് പോയിരിക്കുകയായിരുന്നു ഇപ്പോള്‍ വീണ്ടും തിരിച്ചു വന്നു; ഒമർ ലുലു

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ നാളെ മുതല്‍ കര്‍ശനമാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കെ പരിഹാസവുമായി സംവിധായകന്‍ ഒമര്‍ ലുലു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ഒമര്‍ ലുലുവിന്റെ പരിഹാസം.

ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ

നാളെ മുതല്‍ കേരളത്തില്‍ കോവിഡ് രൂക്ഷം ആവും പ്രകടനങ്ങളും പൊതുയോഗങ്ങളും പാടില്ല ജനങ്ങള്‍ കൂട്ടം കൂടരുത് രാക്ഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യങ്ങള്‍ കഴിഞ്ഞു രണ്ട് മാസമായി കോവിഡ് വെക്കേഷന് പോയിരിക്കുകയായിരുന്നു ഇപ്പോള്‍ വീണ്ടും തിരിച്ചു വന്നു ഒക്കെ ബൈ.

ചീഫ് സെക്രട്ടറി വിളിച്ച കോർ കമ്മിറ്റി യോഗത്തിലാണ് നാളെ മുതല്‍ പൊലീസ് പരിശോധന വ്യാപകമാക്കാന്‍ തീരുമാനിച്ചത്. കോവിഡ് കേസുകള്‍ ഉയരുന്നതിനിടെയാണ് നിയന്ത്രണം കര്‍ശനമാക്കുന്നത്. മാസ്കും സാമൂഹ്യ അകലവും നിര്‍ബന്ധമാക്കും. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ ഒരാഴ്ച ക്വാറന്‍റൈനില്‍ ഇരിക്കണം. വാക്സിനേഷന്‍ ഊര്‍ജിതമാക്കും.

അതെ സമയം തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഏർപ്പട്ടവർ ആർ.ടി.പി.സി.ആർ പരിശോധന നടത്തണമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. ബൂത്ത് ഏജന്‍റുമാരും നിർബന്ധമായും പരിശോധനയ്ക്കു വിധേയരാകണം. കോവിഡ് വ്യാപനം വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ അടുത്ത ഒരാഴ്ച കർശന ജാഗ്രത വേണമെന്നും ജില്ലാ കലക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

More in Malayalam

Trending

Recent

To Top