Malayalam
എന്തുകൊണ്ട് ഇടതുസഹയാത്രികയായി എന്നു ചോദിച്ചാല്‍ എനിക്ക് വ്യക്തമായ കാരണമുണ്ട്…..തുറന്നടിച്ച് റിമ കല്ലിങ്കൽ
എന്തുകൊണ്ട് ഇടതുസഹയാത്രികയായി എന്നു ചോദിച്ചാല്‍ എനിക്ക് വ്യക്തമായ കാരണമുണ്ട്…..തുറന്നടിച്ച് റിമ കല്ലിങ്കൽ
കളമശ്ശേരിയിലെ സിപിഎം സ്ഥാനാർഥി പി. രാജീവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങി ആഷിക്ക് അബുവും റിമ കല്ലിങ്കലും സുഹൃത്തുക്കളും.
സംഗീതസംവിധായകൻ ബിജിബാൽ, നടിമാരായ സജിത മഠത്തിൽ, ദിവ്യ ഗോപിനാഥ് തുടങ്ങിയ സിനിമാ–സാംസ്‌കാരിക രംഗത്തെ പ്രമുഖരും രാജീവിന്റെ വിജയത്തിനായി വോട്ടഭ്യർഥിച്ചു.
എന്തുകൊണ്ട് താന്‍ ഇടതു സഹയാത്രികയായി എന്നതിന്റെ കാരണവും റിമ വെളിപ്പെടുത്തി. എന്റെ ജീവിതപങ്കാളിയെ പോലെ രാഷ്ട്രീയജീവിതം തുടര്‍ന്നുകൊണ്ടു പോയ ആളല്ല ഞാന്‍. ഞാന്‍ പഠിച്ച സാഹചര്യങ്ങളൊക്കെ വേറെയായിരുന്നു. ഇപ്പോള്‍ ഒരു നടിയായി മാറിയപ്പോള്‍ എന്തുകൊണ്ട് ഇടതുസഹയാത്രികയായി എന്നു ചോദിച്ചാല്‍ അതിനെനിക്ക് വ്യക്തമായ കാരണമുണ്ട്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഈ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനം, ആളുകളെ ഒരുമിച്ചു നിര്‍ത്തണം എന്നുകാണിച്ചു തന്ന ശക്തി. അതുകൊണ്ടാണ് ഞാനിവിടെ നില്‍ക്കുന്നതെന്നും റിമ വ്യക്തമാക്കി
വിദ്യാർഥികാലംമുതൽ രാജീവിനെ അടുത്തറിയുന്നവരും അദ്ദേഹത്തിനൊപ്പം സംഘടനാപ്രവർത്തനം നടത്തിയവരുമാണ് തങ്ങളിൽ പലരുമെന്ന് ആഷിക്ക് അബു പറഞ്ഞു. മനുഷ്യരെയാകെ ഒന്നിച്ചു മുന്നോട്ടുകൊണ്ടുപോകാനാഗ്രഹിക്കുന്ന രാഷ്‌ട്രീയത്തിന്റെ വക്താവായാണ് തനിക്ക് രാജീവിനെ അറിയാവുന്നതെന്നും എൽഡിഎഫ് സർക്കാർ തുടരുമ്പോൾ ഒപ്പം രാജീവ് ഉണ്ടാകണമെന്നും റിമ കല്ലിങ്കൽ പറഞ്ഞു.
എൽഡിഎഫ് സർക്കാർ തുടരണമെന്നത് കേരളം ആഗ്രഹിക്കുന്ന കാര്യമാണെന്നും അതിനായി കളമശേരിയിൽ രാജീവിന്റെ വിജയം ഉറപ്പാണെന്നും സജിത മഠത്തിൽ പറഞ്ഞു. നാടിന് ഒരുപാട് നന്മ ചെയ്‌ത പിണറായി സർക്കാർ ഇനിയും തുടരണമെന്നും അതു മാത്രമാണ് തനിക്ക് പറയാനുള്ളതെന്ന് മണികണ്‌ഠൻ ആചാരി പറഞ്ഞു. ഇവരെ കൂടാതെ ഗായകൻ സൂരജ് സന്തോഷ്, സംവിധായകൻ കമൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
