Malayalam
മലയാളത്തില്‍ തുടര്‍ന്ന് അഭിനയിക്കാൻ ആഗ്രഹമുണ്ട് ; മലയാളത്തിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്; വിജയ് സേതുപതി
മലയാളത്തില്‍ തുടര്‍ന്ന് അഭിനയിക്കാൻ ആഗ്രഹമുണ്ട് ; മലയാളത്തിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്; വിജയ് സേതുപതി
Published on

മാര്‍ക്കോണി മത്തായി ചിത്രത്തിലൂടെയാണ് വിജയ് സേതുപതി മലയാള സിനിമയിലേക്കെത്തിയത്. വിജയ് സേതുപതിയായിത്തന്നെ അഭിനയിച്ച ഈ ചിത്രത്തിന് ശേഷം ഇന്ദു വി എസ് സംവിധാനം ചെയ്ത മലയാള ചിത്രത്തില്‍ അഭിനയിക്കുകയാണ് വിജയ് സേതുപതി.
ഇപ്പോഴിതാ മലയാളത്തില്‍ തുടര്‍ന്ന് അഭിനയിക്കുന്നതിനെക്കുറിച്ചും മോളിവുഡിനോടുള്ള ഇഷ്ടത്തെക്കുറിച്ചും മനസ്സുതുറന്നിരിക്കുകയാണ് നടന്.
അനുയോജ്യമായ കഥയും സമയവും ഒത്തുവന്നാല്‍ മലയാളത്തില്‍ തുടര്‍ന്ന് അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. മലയാള സിനിമയില്‍ നിന്ന് നിറയെ വിഷയങ്ങള്‍ പഠിക്കാന്‍ സാധിക്കും. എനിക്ക് മലയാളം നന്നായി സംസാരിക്കാനറിയില്ലെങ്കിലും പറയുന്നത് മനസ്സിലാക്കാം. ഭാര്യ ജെസി മലയാളിയാണ്. അവരുടെ സഹായത്തോടെ മലയാളം പഠിച്ചുവരുന്നു. അടുത്തു തന്നെ ഞാന്‍ മലയാളം സംസാരിക്കാന്‍ തുടങ്ങും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ദു വി എസ് ചിത്രത്തില്‍ തമിഴ്നാട്ടില്‍ ജനിച്ച് കേരളത്തില്‍ ജീവിക്കുന്ന ഒരു എഴുത്തുകാരന്റെ വേഷമാണ് വിജയ് സേതുപതിക്ക്. നായികയായി വേഷമിടുന്നത് നിത്യ മേനോനാണ്.
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...