Malayalam
ആരുമറിയാതെ പ്രണയിച്ചു നടന്നിട്ട് ഇന്നലെ രണ്ടും കൂടി അങ്ങട് കെട്ടി; ജിഷിന്റെ കുറിപ്പ് വൈറലാകുന്നു
ആരുമറിയാതെ പ്രണയിച്ചു നടന്നിട്ട് ഇന്നലെ രണ്ടും കൂടി അങ്ങട് കെട്ടി; ജിഷിന്റെ കുറിപ്പ് വൈറലാകുന്നു
മിനിസ്ക്രീൻ താരം അനുശ്രീയുടെ വിവാഹ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. എന്റെ മാതാവ് സീരിയൽ ക്യാമറാമാൻ വിഷ്ണു സന്തോഷാണ് അനുശ്രീയുടെ നല്ലപാതി.
തൃശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവർ വിവാഹതിരായത്. ഇതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്. ഇരുവർക്കുമായി എന്റെ മാതാവ് സീരിയൽ താരങ്ങൾ സർപ്രൈസ് ഒരുക്കിയതിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്
ഇതിന് പിന്നാലെ ഇരുവര്‍ക്കും ആശംസ നേര്‍ന്ന് നടന്‍ ജിഷിന്‍ മോഹന്റെതായി വന്ന കുറിപ്പും ശ്രദ്ധേയമായി. ഇരുവർക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ജിഷിൻ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.
യേശു ക്രിസ്തുവിനെ പ്പോലെ ഞാൻ നടുക്ക് നിൽക്കുന്നത് എന്തിനാണെന്നറിയോ? രണ്ടു കള്ളന്മാരാ അപ്പുറവും ഇപ്പുറവും നിൽക്കുന്നത്. ആരുമറിയാതെ പ്രണയിച്ചു നടന്നിട്ട് ഇന്നലെ രണ്ടും കൂടി അങ്ങട് കെട്ടി. അതേ സൂർത്തുക്കളെ.. നമ്മുടെ അനുവും, ക്യാമറാമാൻ വിഷ്ണുവും ഇന്നലെ വിവാഹിതരായി. ഇവരുടെ വിവാഹത്തിന് ഒരു പ്രത്യേകതയുണ്ട്. സാധാരണ എല്ലാവരും വിവാഹം കഴിച്ച് വിഡ്ഢികളാകാറാണല്ലോ പതിവ്. പക്ഷെ ഇവരത് തിരുത്തിക്കുറിച്ച് വിവാഹിതരായത് തന്നെ വിഡ്ഢി ദിനത്തിൽ. ഏപ്രിൽ 1. ഇങ്ങനെ നൂറു വിഡ്ഢി ദിനങ്ങൾ ആഘോഷിക്കാൻ നിങ്ങൾക്ക് കഴിയട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. വിവാഹ മംഗളാശംസകൾ dears..