Connect with us

നീ ബെഡ്‌റൂം സീനുകള്‍ കൂട്ടിച്ചേര്‍ക്കും, അല്ലൈ….. ഒന്നും നോക്കിയില്ല ചെകിടത്തു പൊട്ടിച്ചു. അവന് ചെയ്ത തെറ്റ് മനസിലായിക്കാണും

Malayalam

നീ ബെഡ്‌റൂം സീനുകള്‍ കൂട്ടിച്ചേര്‍ക്കും, അല്ലൈ….. ഒന്നും നോക്കിയില്ല ചെകിടത്തു പൊട്ടിച്ചു. അവന് ചെയ്ത തെറ്റ് മനസിലായിക്കാണും

നീ ബെഡ്‌റൂം സീനുകള്‍ കൂട്ടിച്ചേര്‍ക്കും, അല്ലൈ….. ഒന്നും നോക്കിയില്ല ചെകിടത്തു പൊട്ടിച്ചു. അവന് ചെയ്ത തെറ്റ് മനസിലായിക്കാണും

1970 , 80 കാലഘട്ടത്തിൽ വില്ലൻ വേഷങ്ങളിൽ അഭിനയിച്ച് ശ്രദ്ധേയനായ ഒരു നടനാണ് ടി. ജി. രവി എന്നറിയപ്പെടുന്ന ടി.ജി. രവീന്ദ്രനാഥൻ. ബാലൻ കെ. നായരോടൊപ്പം അഭിനയിച്ച ധാരാളം വില്ലൻ വേഷങ്ങൾ അക്കാലത്തെ ചിത്രങ്ങളിൽ ശ്രദ്ധേയമാണ്

ആദ്യം അഭിനയിച്ച സിനിമകളില്‍ ശ്രദ്ധ നേടാതെ വന്നപ്പോള്‍ പിന്നീട് സിനിമ നിര്‍മ്മിച്ചതും വില്ലന്‍ റോളുകളില്‍ തിളങ്ങിയതിനെ കുറിച്ചുമാണ് ടി.ജി രവി പറയുന്നത്. ക്യാരക്ടര്‍ റോളുകള്‍ ചെയ്‌തെങ്കിലും കൂടുതല്‍ സിനിമകളിലും താരം വില്ലനായാണ് വേഷമിട്ടത്. ഇതിനിടെ നേരിട്ട ദുരനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം ഇപ്പോള്‍.

താന്‍ അഭിനയിച്ച ഒരു സിനിമ ചില ബിറ്റുകള്‍ ചേര്‍ത്ത് കുന്നംകുളത്തെ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചു എന്നാണ് ടി.ജി രവി ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ”ഞാന്‍ അഭിനയിക്കാത്ത സീനുകളാണ് കൂട്ടിച്ചേര്‍ത്തത്. ബെഡ്‌റൂം സീനിന്റെ തുടര്‍ച്ചയാണ് കൂട്ടിച്ചേര്‍ക്കലുകള്‍. അപ്പോള്‍ തന്നെ ഇടപെട്ട് പ്രദര്‍ശനം നിര്‍ത്തിവച്ചു. പിന്നീടാണ് സംവിധായകന്‍ ചെയ്ത പണിയാണെന്ന് അറിഞ്ഞത്.”

”സംവിധായകനെ പ്രസാദ് സ്റ്റുഡിയോയില്‍ വച്ചു കണ്ടു. അയാളെ സ്റ്റുഡിയോയുടെ അരികിലേക്ക് വിളിച്ചു കൊണ്ടുപോയി. ‘നീ ബെഡ്‌റൂം സീനുകള്‍ കൂട്ടിച്ചേര്‍ക്കും, അല്ലൈ..’, എന്നു ചോദിച്ചു കൊണ്ട് ചെകിടത്തു പൊട്ടിച്ചു. അവന് ചെയ്ത തെറ്റ് മനസിലായിക്കാണും”

അന്ന് നന്മ മാത്രം ചെയ്യുന്നവന്‍ നായകനും തിന്മ മാത്രമുള്ളവന്‍ വില്ലനും ആയിരുന്നു. സിനിമയിലെ വില്ലന്‍മാര്‍ ജീവിതത്തിലും അങ്ങനെ തന്നെയാണെന്ന് വിശ്വസിച്ചിരുന്നവരാണ് അന്ന് ഏറെയുണ്ടായിരുന്നത്. അതു കൊണ്ട് പൊതു സ്ഥലത്ത് ചെല്ലുമ്പോള്‍ ആളുകള്‍ക്ക് പേടിയാണ്. നായികമാര്‍ സെക്കന്‍ഡ് ഷോയ്ക്ക് പോകുമ്പോള്‍ വില്ലന്‍മാരുടെ കൂടെ പോകാനാണ് സുരക്ഷിതത്വം എന്ന് പറയുമെന്നും ടി.ജി രവി പറയുന്നു.

More in Malayalam

Trending