serial
‘ഒരമ്മ പെറ്റ ഗർഭിണികളെപ്പോലെ പോണ പോക്ക് കണ്ടാ . അമ്മയും മകളും ഒരേ സമയം ഗർഭിണികൾ ആയാൽ; ജിഷിൻ പങ്കുവച്ച വീഡിയോ വൈറലാകുന്നു!
‘ഒരമ്മ പെറ്റ ഗർഭിണികളെപ്പോലെ പോണ പോക്ക് കണ്ടാ . അമ്മയും മകളും ഒരേ സമയം ഗർഭിണികൾ ആയാൽ; ജിഷിൻ പങ്കുവച്ച വീഡിയോ വൈറലാകുന്നു!
വർഷങ്ങളായി നടൻ ജിഷിൻ മോഹൻ മിനി സ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരനാണ് . ഓട്ടോഗ്രാഫ് എന്ന പരമ്പര ഇന്നും ഓർക്കുന്ന മലയാളികൾക്ക് ജിഷിനെ മറക്കാൻ സാധിക്കില്ല. , പാരിജാതം, മാനസവീണ, ജീവിത നൗക, പൂക്കാലം വരവായി തുടങ്ങി നിരവധി സീരിയലുകളിലെ പ്രകടനത്തിലൂടെയാണ് ജിഷിൻ മോഹൻ ശ്രദ്ധിക്കപ്പെട്ടത്.
നടിയും മോഡലുമായ ജിഷിൻ്റെ ഭാര്യ വരദയെയും മലയാളിക്ക് സുപരിചിതയാണ്. ഇപ്പോൾ ജിഷിൻ അമ്മ മകൾ എന്ന സീരിയലിലാണ് അഭിനയിച്ച് വരുന്നത്. പൂക്കാലം വരവായി എന്ന സീ കേരളത്തിലെ സീരിയലിന് ശേഷം സീ കേരളത്തിൽ സംപ്രേഷണം ആരംഭിച്ച പരമ്പരയാണ് അമ്മ മകൾ.
ഇപ്പോഴിതാ സീരിയലിലെ ഒരു രംഗം ജിഷിൻ പങ്കുവെച്ചിരിക്കുകയാണ്. ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് ജിഷിൻ കുറിച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ‘ഒരമ്മ പെറ്റ ഗർഭിണികളെപ്പോലെ പോണ പോക്ക് കണ്ടാ . അമ്മയും മകളും ഒരേ സമയം ഗർഭിണികൾ ആയാൽ എങ്ങനെയിരിക്കും? സി കേരളം അമ്മ മകൾ സീരിയലിലെ ഒരു രംഗം’ എന്നാണ് നടൻ്റെ വാക്കുകൾ.
ഒരു അമ്മയും മകളും തമ്മിലുള്ള അമൂല്യ സ്നേഹത്തിൻ്റെ കഥയാണ് അമ്മ മകൾ സീരിയൽ പറയുന്നത്. നടി മിത്രാ കുര്യനാണ് കേന്ദ്രകഥാപാത്രത്തെ സീരിയലിൽ അവതരിപ്പിക്കുന്നത്. മിത്ര കുര്യൻ ഒരിടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തിയത് ഈ സീരിയലിലൂടെയായിരുന്നു. അമ്മയും മകളും തമ്മിലുള്ള മനോഹരമായ ബന്ധവും അവരുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ആകസ്മികമായ വഴിത്തിരിവുകളുമാണ് സീരിയലിൻ്റെ കഥാതന്തു എന്ന് പറയാം.
സീരിയലിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശ്രീജിത്ത് വിജയ് ആണ്. സീരിയലിൽ മിത്രയുടെ ഭർത്താവിൻ്റെ വേഷത്തിൽ അഭിനയിക്കുന്നത് രാജീവ് റോഷനാണ്. അമ്മയെ ജീവനായി കാണുന്ന മകൾ അനുവായി സ്ക്രീനിൽ എത്തുന്നത് മരിയ പ്രിൻസാണ്. സംഗീതയും അനുവും അമ്മ-മകൾ എന്നതിൽ ഉപരി അടുത്ത സുഹൃത്തുക്കളെ പോലെയുമാണ് ഇവർ തമ്മിലുള്ള ബന്ധം.
ഇപ്പോൾ ഇരുവരും ഒരേ സമയത്ത് ഗർഭിണികളായിരിക്കുന്നതാണ് കഥാ അവസരം. ആശുപത്രിയിൽ രണ്ടു പേരും ഡോക്ടറെ കാണാനെത്തുമ്പോൾ ആകസ്മികമായി ജിഷിൻ അവതരിപ്പിക്കുന്ന കഥാപാത്രം കാണുകയും പരിഹസിക്കുകയും ചെയ്യുന്നതിൻ്റെ വീഡിയോയാണ് ജിഷിൻ പങ്കുവെച്ചിരിക്കുന്നത്.
about jishin