Malayalam
ബിഗ് ബോസിലേക്ക് അവൾ എത്തുന്നു! ഷക്കീലയുടെ ആ തുറന്ന് പറച്ചിൽ വിനയാകുമോ? ഷോ ഇളക്കിമറിക്കാനാണോ ആ വരവ്?
ബിഗ് ബോസിലേക്ക് അവൾ എത്തുന്നു! ഷക്കീലയുടെ ആ തുറന്ന് പറച്ചിൽ വിനയാകുമോ? ഷോ ഇളക്കിമറിക്കാനാണോ ആ വരവ്?
തെന്നിന്ത്യന്‍ സിനിമയില്‍ ബിഗ്രേഡ് സിനിമകളിലൂടെ തിളങ്ങിയ താരമാണ് ഷക്കീല. മാദകസുന്ദരിയായി അറിയപ്പെട്ട താരത്തിന്‌റെ സിനിമകളെല്ലാം തിയ്യേറ്ററുകളില്‍ വന്‍വിജയം നേടിയിരുന്നു. ഇപ്പോള്‍ സിനിമകളില്‍ അത്ര സജീവമല്ലാത്ത താരം മിനിസ്‌ക്രീനിലൂടെയാണ് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്താറുളളത്.
സിനിമാതിരക്കുകളില്ലാതെ ചെന്നൈയില്‍ സ്വസ്ഥജീവിതം നയിക്കുകയാണ് താരം. കൂട്ടിന് തനിക്ക് ഒരു മകളുണ്ടെന്ന് ഷക്കീല ഈയിടെ ഒരു ടെലിവിഷന്‍ ഷോയിലൂടെ തുറന്നുപറയുകയുണ്ടായിരുന്നു. ഈ തുറന്നുപറച്ചിൽ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു.
ഫാഷന്‍ ഡിസൈനറായ മില്ലയാണ് ഷക്കീല പറഞ്ഞ വളര്‍ത്തുമകള്‍. ട്രാന്‍സ്‌ജെന്‍ഡറായ മില്ലയെ ഷക്കീല ദത്തെടുത്തതാണ്. തന്‌റെ ജീവിതത്തിലെ മോശം സമയങ്ങളില്‍ മില്ലയാണ് ജീവിക്കാനുളള കരുത്ത് നല്‍കിയതെന്ന് ഷക്കീല മുന്‍പ് പറഞ്ഞിരുന്നു.
ഷക്കീലയുടെ മകളെ കുറിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് . ഷക്കീലയുടെ വളര്‍ത്തുമകള്‍ ബിഗ് ബോസ് തമിഴിന്റെ പുതിയ സീസണില്‍ പങ്കെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.
ഇത്തവണ ഷോയിലുണ്ടാവുമെന്ന് ഏകദേശം ഉറപ്പായ മല്‍സരാര്‍ത്ഥി മില്ലയാണെന്നും അറിയുന്നു. അതേസമയം ഇതേകുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെയുണ്ടായിട്ടില്ല. ബിഗ് ബോസ് തമിഴിന്‌റെ ആദ്യ നാല് സീസണുകള്‍ വലിയ വിജയമായിരുന്നു. ഉലകനായകന്‍ കമല്‍ഹാസന്‍ അവതാരകനായ ഷോയ്ക്ക് തുടക്കം മുതല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. തമിഴില്‍ വിജയമായ ശേഷമാണ് ബിഗ് ബോസ് ഷോ മലയാളത്തിലേക്കും എത്തിയത്.
അടുത്തിടെ ഷക്കീല സിനിമാ നിർമാണത്തിലും ഒരു ശ്രമം നടത്തിയിരുന്നു. ‘ലേഡീസ് നോട്ട് അലൗഡ്’ എന്നായിരുന്നു ചിത്രത്തിന്റെ പേര്. കൊറോണയുടെ സാഹചര്യത്തിൽ ഓടിടി പ്ലാറ്റ്ഫോമുകൾ വഴിയാണ് ചിത്രം റിലീസിനെത്തിയത്. എന്നാൽ, സ്ത്രീകൾ ഈ സിനിമ കാണരുതെന്നും ഷക്കീല പറഞ്ഞിരുന്നു.
ഞാന്‍ എന്റെ എല്ലാ സ്വത്തുക്കളും ലേഡീസ് നോട്ട് അലൗഡ് എന്ന ചിത്രത്തിനു വേണ്ടി മുടക്കി. സെന്‍സറിങ്ങുമായി ബന്ധപ്പെട്ട് ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായി. കടക്കാര്‍ മൂലമുളള പ്രതിസന്ധി വേറെയും ദയവായി ഈ സിനിമ കാണുക, നിങ്ങള്‍ കണ്ടില്ലെങ്കില്‍ എനിക്ക് അടുത്ത സിനിമ നിര്‍മിക്കാന്‍ ആവില്ല,’ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷക്കീല പറഞ്ഞു,
രണ്ടു വര്‍ഷത്തളമായി ലേഡീസ് നോട്ട് അലൗഡിന്റെ ചിത്രീകരണം കഴിഞ്ഞിട്ട്. ചിത്രത്തിന്റെ സെന്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട് പിന്നീട് കാലതാമസമെടുത്തു. എന്നാല്‍ സെന്‍ഷര്‍ഷിപ്പ് കിട്ടിയില്ല. പണം പലിശയ്ക്ക് വാങ്ങിയാണ് സിനിമ പൂര്‍ത്തിയാക്കിയത്. പിന്നീടാണ് ചിത്രം ഓണ്‍ലൈനിലൂടെ റിലീസ് ചെയ്യാന്‍ തീരുമാനിക്കുന്നത്. ഈ സിനിമയുടെ ടിക്കറ്റ് 50 രൂപ മാത്രമാണ്. മുതിര്‍ന്നവര്‍ക്കുള്ള കോമഡി ചിത്രമാണിത്. സ്ത്രീകള്‍ ഇത് ഒരു കാരണവശാലും കാണരുത്. ഈ സിനിമ കണ്ടതിനു ശേഷം നിങ്ങള്‍ ഞങ്ങളെ അനുഗ്രഹിക്കണമെന്നും,’ ഷക്കീല പറഞ്ഞു.
സായ് റാം സദാരി ആണ് സിനിമയുടെ സംവിധാനം നിർവഹിച്ചിരുന്നത്. കവാലി രമേഷിനും വിക്രാന്ത് റെഡ്ഡിക്കുമൊപ്പമാണ് ഷക്കീല ചിത്രം നിര്‍മിച്ചത്.
