Malayalam
ഇവർ ഡെയ്ഞ്ചോറസ്! ബിഗ് ബോസിലേക്ക് ദമ്പതികൾ വന്നത് ഇതിനു വേണ്ടി!
ഇവർ ഡെയ്ഞ്ചോറസ്! ബിഗ് ബോസിലേക്ക് ദമ്പതികൾ വന്നത് ഇതിനു വേണ്ടി!
മലയാളം ബിഗ് ബോസ് സീസൺ ത്രീ മറ്റു രണ്ട് സീസണുകളിൽ നിന്നും വ്യത്യസ്തമാകുന്നത് മത്സരാർത്ഥികളെ കൊണ്ടാണ്. ഈ സീസൺ ബിഗ് ബോസിൽ ആദ്യമായി ദമ്പതിമാർ ഒന്നിച്ചെത്തി എന്ന പ്രത്യേകതയും ഉണ്ട് . ആദ്യ വൈൽഡ് കാർഡ് എൻട്രി വഴി എത്തിയ മത്സരാർത്ഥികളാണ് ദമ്പതികളായ സജ്നയും ഫിറോസ് ഖാനും.
ഇരുവരുടെയും ഷോയിലേക്കുള്ള വരവ് ഏറെ ആകാംഷയോടെയായിരുന്നു പ്രേക്ഷകര്‍ നോക്കിക്കണ്ടിരുന്നത്. ആകാംഷകളെ ദമ്പതികൾ തകർത്തില്ല . വന്ന നാൾ മുതൽ ക്യാമെറയിൽ നിറഞ്ഞുനിൽക്കുകയാണ് ഫിറോസ് സജ്‌ന ദമ്പതികൾ. വന്ന ആദ്യനാളിൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഡിമ്പലിന്റെ ജീവിത കഥ കള്ളമാണെന്ന് പറഞ്ഞ മിഷേലിനൊപ്പം നിന്ന് മിഷേലിനെ വച്ച് കളിച്ചാണ് പൊളി ഫിറോസ് ശ്രദ്ധ നേടിയത്.
ആ സമയം, പ്രേക്ഷകർക്ക് ആർക്കും തന്നെ ദമ്പതികളെ ഇഷ്ടമായിരുന്നില്ല. നിസ്സാര കാര്യം ഉണ്ടാക്കി വഴക്കടിച്ച് വാർത്തകളിൽ നിറയുന്നത് പതിവായിരുന്നു. ഭാഗ്യലക്ഷ്മിയെയും കിടിലം ഫിറോസിനെയും ടാർഗറ്റ് ചെയ്തായിരുന്നു സ്ഥിരമായി ഗെയിം കളിച്ചത്.
പക്ഷെ ഫിറോസും സജ്നയും വന്നതിന് ശേഷമാണ് ബിഗ് ബോസ് കാണാൻ പ്രേക്ഷകർ കൂടിയത്. ഇരുവരും ഷോയ്ക്ക് ഒരു ഓളം സൃഷ്ട്ടിച്ചു എന്നും പ്രേക്ഷകാഭിപ്രായം ഉണ്ട്. കഴിഞ്ഞ സീസണിലെ രജിത് സാറിന്റെ കോപ്പിയാണ് പൊളി ഫിറോസ് എന്നും അഭിപ്രായങ്ങൾ ഉണ്ടായി. എന്നാൽ രജിത് സാറിനെ അനുകരിക്കലാണ് കാണിക്കുന്നത് എന്നും പറയുന്നവർ ഉണ്ട്.
ഒടുവില്‍ ഫിറോസിനേയും സജ്‌നയെയും പ്രേക്ഷകർ ഒന്നടംഗം ഏറ്റെടുക്കുന്നതും കണ്ടു. .
തുടക്കം മുതൽ തന്നെ മറികടക്കാന്‍ ആരുമില്ലെന്നും ഷോയിൽ ഉള്ള എല്ലാവരും മുഖംമൂടി ഇട്ടാണ് നില്‍ക്കുന്നതെന്നും ഫിറോസ് ആരോപിച്ചു. വായില്‍ നിന്നും വരുന്ന വാക്കുകളുടെ പേരില്‍ പലപ്പോഴും അവതാരകനായ മോഹന്‍ലാലില്‍ നിന്നും വഴക്ക് കേള്‍ക്കേണ്ടിയും വന്നിട്ടുണ്ട്. ഇപ്പോഴിതാ എന്തിനാണ് ഫിറോസും സജ്‌നയും എന്ന ചോദ്യത്തിനുള്ള ഉത്തരം ഒരു ആരാധകന്‍ പറയുകയാണ്.
ഇത് വരെ ബിഗ് ബോസ് വീട്ടില്‍ നടന്ന ലക്ഷ്യൂറി ബജറ്റ് ടാസ്‌കുകളിലും, സ്‌പോണ്‍സേഡ് ടാസ്‌കുകളിലും, വിജയിച്ച ടീമുകളില്‍ ഉണ്ടായിരുന്ന നിറ സാന്നിധ്യമാണ് ഫിറോസ് ഖാനും സജ്‌ന ഫിറോസും. മാത്രമല്ല ഓരോ ടാസ്‌കിലും കഥാപാത്രമായി മാറാന്‍ ഉള്ള ഇവരുടെ കഴിവും പ്രശംസനീയമാണ്. (പീതാംബരന്‍ മാഷ്, കസ്തുരി, അലക്കുകാര്‍, എന്നിങ്ങനെ എല്ലാ വേഷവും ഷോയിൽ അവിസ്‌മരണീയമാക്കി.
ഇത് കൂടാതെ രണ്ട് തവണ ക്യാപ്റ്റന്‍സിയിലേക്കും ഇവര്‍ നോമിനേറ്റ് ചെയ്യപ്പെട്ടു. 5 തവണ എവിക്ഷന്‍ നോമിനേഷനില്‍ വന്നു. 5 തവണയും പബ്ലിക് വോട്ടോടെ സേഫ് ആയി. കൊടുത്ത വീട്ടിലെ ജോലികള്‍ എല്ലാം വളരെ നന്നായി ചെയ്യുന്നു. അവിടുള്ള എല്ലാവരെയും മത്സരരാര്‍ഥികളായി കണ്ട് ഗെയിം സ്പിരിറ്റോടെ അവരെ നേരിടുന്നു.
വീട്ടില്‍ പിടിച്ച് നില്‍ക്കുന്നതിന് വേണ്ടി മറ്റുള്ളവരെ ചൂഷണം ചെയ്യാറില്ല. സേഫ് സോണില്‍ കളിക്കുന്നവരെ പുറത്തു ചാടിച്ചു മത്സരം കൊഴുപ്പിക്കാന്‍ നോക്കുന്നു. വീട്ടിലെ കാര്യങ്ങളോ, സാമ്പത്തിക കാര്യങ്ങളോ, കുട്ടികളെ പറ്റിയോ സെന്റിമെന്റ്‌സ് ഒന്നും പറയാതെ സിംപതി വോട്ടുകള്‍ വേണ്ട എന്ന് പറഞ്ഞു തലയുയര്‍ത്തി മത്സരിക്കുന്നു.
മറ്റുള്ളവര്‍ ഇന്ന ആളെ ഇവിടെ നിന്നും പുറത്താക്കണം എന്ന് ഗ്രൂപ്പായി പ്ലാന്‍ ഇടുമ്പോള്‍, ആ വീട്ടിലെ അവരുടെ യഥാര്‍ത്ഥ മുഖം മാത്രം പുറത്തു വരണം എന്ന് ആഗ്രഹിക്കുന്നവര്‍. ആരെയും അവിടെ നിന്നും കരുതി കൂട്ടി പുറത്താക്കാന്‍ ശ്രമിക്കുന്നില്ല. പ്രതികാര ബുദ്ധിയോടെ ഒരു തവണ പോലും ആരെയും എവിക്ഷന്‍ പ്രോസസ്സില്‍ നോമിനേറ്റ് ചെയ്യുന്നില്ല. ഇവര്‍ തമ്മില്‍ ഉള്ള സ്‌നേഹവും, കരുതലും പരസ്പര ബഹുമാനവും 100 ശതമാനം തനി തങ്കമാണ്. പ്രീ പ്ലാൻഡ് അല്ലാതെ ഉടനെ ഉടനെ ഉത്തരം പറയുന്ന ഫിറോസിനെ സമ്മതിക്കണം എന്നും പ്രേക്ഷകർ പറയുന്നുണ്ട് . ഏതായാലും ടോപ് ഫൈവിൽ എത്തുന്ന ഒരു മത്സരാർത്ഥി ഇവരാകും.
about bigg boss
