Malayalam
തെറി വിളിച്ചാൽ തിരിച്ചും വിളിക്കും ; ഒമർ ലുലുവിന്റെ പോസ്റ്റ് വൈറലാകുന്നു!
തെറി വിളിച്ചാൽ തിരിച്ചും വിളിക്കും ; ഒമർ ലുലുവിന്റെ പോസ്റ്റ് വൈറലാകുന്നു!
സമൂഹ മാധ്യമങ്ങളിലൂടെ അസഭ്യം പറയുന്നവർക്ക് അതേ ഭാഷയിൽ മറുപടി നൽകുമെന്ന് തുറന്നടിച്ച് സംവിധായകൻ ഒമർ ലുലു. പല സുഹൃത്തുക്കളും തന്നോട് അങ്ങനെ ചെയ്യരുത് എന്ന് പറയാറുണ്ട്. എന്നാൽ താൻ വെറും ഒരു സാധാരണക്കാരനാണ്. അതുകൊണ്ട് തന്നെ ഇങ്ങനെയേ പെരുമാറാൻ അറിയുകയുള്ളുവെന്നും ഒമർ ലുലു പറഞ്ഞു. .
ഒമർ ലുലു ഫേസ്ബുക്കിലൂടെ പങ്കുവെച്ച വാക്കുകൾ…
ഇന്നലെ എന്റെ പെയ്ജിൽ ഒരുത്തൻ എന്നെ വന്ന് തെറി വിളിച്ചു ഞാന്‍ അവനെയും തിരിച്ചു വിളിച്ചു,പക്ഷേ ഞാന്‍ ഒരു സംവിധായകനാണ് ഒരിക്കലും അങ്ങനെ തിരിച്ച് വിളിക്കരുത് എന്ന് പറഞ്ഞ് എന്റെ വെൽവിഷേർസ്സ് എന്ന് പറയുന്ന കുറച്ച് പേർ ഫോൺ ചെയ്തും മെസ്സേജ് അയച്ചും അഭിപ്രായം പറഞ്ഞു.ഞാൻ വളരെ സാധാരണ ഒരു വീട്ടിൽ ജനിച്ച് ഗ്രൗഡിലും പാടത്തും ഒക്കെ കൂട്ട്കൂടി തല്ല്കൂടി ഒക്കെ കളിച്ചു വളർന്ന ആളാണ്.
തെറി വിളിക്കുന്നവനെ അല്ലയോ മഹാനുഭാവാ എന്ന് അഭിസംബോധന ചെയ്തു സംസാരിക്കാന്‍ ഒന്നും എനിക്ക് അറിയില്ല ഇങ്ങനെയൊക്കെ ഉള്ള എന്നെ ഇഷ്ടപ്പെടുന്നവർ ഇഷ്ടപ്പെട്ടാൽ മതി.
ഇപ്പോഴും ഇഷ്ടമുള്ള പഴയ കൂട്ടുകാരെ കണ്ടാ “മൈരെ കൊറെ നാളായല്ലോ കണ്ടിട്ട്” എന്നാണ് ചോദിക്കാറ് അത് കൊണ്ടു ഞാന്‍ ബാഡ്ബോയ് ആവുകയാണ് എങ്കിൽ ആവട്ടെ.”
2016ൽ ഹാപ്പി വെഡിങ്ങ് എന്ന സിനിമയിലൂടെയാണ് ഒമർ ലുലു സംവിധാന രംഗത്തേക്ക് എത്തുന്നത് . തുടർന്ന് ചങ്ക്‌സ്, ഒരു അഡാർ ലൗ, ധമാക്ക തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു. പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ഒരു അഡാർ ലൗവിലെ ഗാനങ്ങൾ ഏറെ ശ്രദ്ധേ നേടിയിരുന്നു.
ബാബു ആന്റണിയെ നായകനാക്കി പവർ സ്റ്റാർ എന്ന ചിത്രമാണ് ഒമർ ലുലു ഇപ്പോൾ ഒരുക്കുന്നത്. ഒമര്‍ ലുലുവിന്റെ ആദ്യ മാസ് ചിത്രമാണ് ‘പവര്‍സ്റ്റാര്‍’. ഡെന്നീസ് ജോസഫാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം, ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫിന്റെ സംഗീത സംവിധായകന്‍ ബസ്‌റൂര്‍ രവിയാണ് പവർ സ്റ്റാറിനായി സംഗീതമൊരുക്കുന്നത്.
about omar lulu
