ദൃശ്യം 2 സിനിമയിലെ ഒരു ഡയലോഗില്‍ പറഞ്ഞ തിയതി മാറിപ്പോയെന്നും വീണ്ടും റെക്കോഡ് ചെയ്തതിനെ കുറിച്ചും തുറന്ന് പറഞ്ഞ് ഗണേഷ് കുമാര്‍.
ഡബ്ബിംഗ് ഒക്കെ കഴിഞ്ഞ് ദൃശ്യം 2 റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ഒരു ദിവസം ജീത്തു വിളിച്ചിട്ട് പറഞ്ഞു, ‘ചേട്ടാ നമുക്കൊരു ഡയലോഗ് മാറ്റിപ്പറയണം. പറഞ്ഞ തിയതി മാറിപ്പോയി..’ വരുണിന്റെ ബോഡി, റബര്‍ മരങ്ങളുടെ ഇടയില്‍ കുഴിച്ചിട്ടു കാണും എന്ന് പറയുന്ന ഡയലോഗ്, അതില്‍ പറഞ്ഞിരിക്കുന്ന ഡേറ്റ് മാറിപ്പോയിരുന്നു.
വീട്ടിലിരുന്നു ഫോണില്‍ റെക്കോഡ് ചെയ്താണ് അത് അയച്ചുകൊടുത്തത്. പിന്നീട് അതു സിനിമയ്ക്കൊപ്പം ചേര്‍ത്തു. ഒരു തെറ്റു പോലും വരാന്‍ പാടില്ലെന്ന നിര്‍ബന്ധമാണ് ആ പെര്‍ഫെക്ഷനു പിന്നില്‍ എന്നാണ് ഗണേഷ് കുമാര്‍ ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിൽ നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞു.
ഫിലിപ്പ് മാത്യു എന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയാണ് ഗണേഷ് കുമാര്‍ ദൃശ്യം 2വില്‍ വേഷമിട്ടത്. ചിത്രത്തില്‍ ഗണേഷ് കുമാര്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഡയലോഗുകള്‍ ട്രോളന്മാര് ആഘോഷമാക്കിയിരുന്നു. ‘ഒരു പതിനായിരം രൂപ അങ്ങോട്ട് തരും’ എന്ന ഡയലോഗ് ട്രോളായി മാറിയത് എങ്ങനെയെന്ന് ഇപ്പോഴും സംശയമാണ് എന്നാണ് താരം പറയുന്നത്.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...