Malayalam
കിടിലം ഫിറോസും ശബ്ദമുയർത്തി തുടങ്ങി ; ബിഗ് ബോസില്‍ വേറിട്ട അങ്കം !
കിടിലം ഫിറോസും ശബ്ദമുയർത്തി തുടങ്ങി ; ബിഗ് ബോസില്‍ വേറിട്ട അങ്കം !
ബിഗ് ബോസ് മലയാളം സീസണ്‍ 3 തുടക്കം മുതൽ വളരെ ശാന്തമായി കാണപ്പെട്ട മത്സരാർത്ഥിയായിരുന്നു കിടിലം ഫിറോസ്. കിടിലം ഫിറോസിന്റെ സ്ട്രാറ്റജി ആയിട്ടാണ് അതിനെ പ്രേക്ഷകർ അന്ന് വിലയിരുത്തിയത്. അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന മത്സരാര്‍ത്ഥിയായിരുന്നു കിടിലം ഫിറോസ്. ആര്‍ജെ ആയ കിടിലം ഫിറോസ് സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നു.
എന്നാല്‍ പിന്നീട് കണ്ടത് പിന്നോട്ട് പോകുന്ന ഫിറോസിനെയായിരുന്നു. ടാസ്‌ക്കുകളിലും മറ്റ് ആക്ടിവിറ്റികളിലുമെല്ലാം ഫിറോസിനെ കാണാനില്ലെന്ന് പ്രേക്ഷകരും പറയുകയുണ്ടായി .
പലപ്പോഴും കട്ടിലില്‍ കിടന്ന് സംസാരിക്കുന്ന ഫിറോസിനെയാണ് കണ്ടത്. ഇതോടെ കിടിലം ഫിറോസല്ല കട്ടില്‍ ഫിറോസ് ആണെന്ന് വരെ ;ട്രോളുകൾ എത്തി. എന്നാല്‍ ഈ ആഴ്ച മോഹന്‍ലാല്‍ വന്ന എപ്പിസോടോടെ കിടിലം ഫിറോസ് ഉണര്‍ന്നിരിക്കുകയാണ്. മാന്ത്രികക്കസേര ടാസ്‌ക്കിന് ശേഷമാണ് കിടിലം ഫിറോസിന്റെ മാറ്റം. ബിഗ് ബോസ് വീട്ടിലെ സകല സമവാക്യങ്ങളേയും മാന്ത്രികക്കസേര മാറ്റി മറിച്ചുവെന്നത് വ്യക്തമാണ്.
ഈ ആഴ്ച എലിമിനേഷനെ നേരിടുന്ന സന്ധ്യ, കിടിലം ഫിറോസ്, ഭാഗ്യലക്ഷ്മി, നോബി എന്നിവര്‍ക്കെതിരെ രംഗത്ത് എത്തിയത് റംസാന്‍, സായ് വിഷ്ണു, അഡോണി എന്നിവരായിരുന്നു. കുടെയുള്ളവര്‍ തന്നെ വിമര്‍ശിച്ചതോടെ കിടിലം ഫിറോസ് ഗിയര്‍ മാറ്റാന്‍ തീരുമാനിച്ചിരിക്കുകയാണ്. താന്‍ കളിക്കാന്‍ ആരംഭിച്ചതായി ഇന്നലെ തന്നെ ഫിറോസ് പറഞ്ഞു. ഇത് തെളിയിക്കുന്നതാണ് പുതിയ പ്രൊമോ വീഡിയോ.
ഇന്നത്തെ വീക്കിലി ടാസ്‌ക്കിനിടെ മത്സരാര്‍ത്ഥികള്‍ക്കിടിയല്‍ അടിപിടിയുണ്ടാകുമെന്നാണ് വീഡിയോ വ്യക്തമാക്കുന്നത്. ഇതുവരെ സുഹൃത്തുക്കളായിരുന്ന പലരും തമ്മിലടിക്കുന്നതായാണ് വീഡിയോ വ്യക്തമാക്കുന്നത്. ശാന്തത വെടിഞ്ഞ് റംസാനോട് രൗദ്രഭാവത്തില്‍ കയര്‍ക്കുന്ന കിടിലം ഫിറോസാണ് വീഡിയോയിലെ താരമെന്ന് പറയാം. രണ്ടു പേരും തമ്മില്‍ രൂഷമായ വഴക്കുണ്ടാകുന്നതും മറ്റുള്ളവര്‍ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതുമെല്ലാമാണ് വീഡിയോയിൽ കാണിക്കുന്നത്.
റംസാന്‍ അടുത്ത സുഹൃത്തുക്കളായിരുന്ന അനൂപ്, ഭാഗ്യലക്ഷ്മി എന്നിവരുമായും കയര്‍ക്കുകയും കയ്യാങ്കളിയിലേക്ക് എത്തുന്നതായും പ്രൊമോ വീഡിയോ വ്യക്തമാക്കുന്നുണ്ട്. പതിവ് പോലെ പൊളി ഫിറോസും അടിയുണ്ടാക്കുന്നുണ്ടെന്നും വീഡിയോയില്‍ കാണാം. മിക്കവരുമായും ഫിറോസ് കോര്‍ക്കുന്നുണ്ടെന്നാണ് സൂചന ലഭിക്കുന്നത്. എന്താണ് ടാസ്‌ക്കെന്നും എന്തിന്റെ പേരിലാണ് അടിയുണ്ടായതെന്നും ഇന്ന് കണ്ടറിയണം.
നേരത്തെ തന്നെ റംസാന്‍, അഡോണി, സായ് വിഷ്ണു സംഘത്തിനെതിരെ കളിക്കാന്‍ തീരുമാനിച്ചതായി കിടിലം ഫിറോസ് വ്യക്തമാക്കിയിരുന്നു. ഇതിനായി ഭാഗ്യലക്ഷ്മി, ഡിംപല്‍, മണിക്കുട്ടന്‍ എന്നിവരുടെ സഹായം തേടുകയും ചെയ്തിരുന്നു. മൂവര്‍ സംഘത്തിന്റെ ലീഡര്‍ റംസാന്‍ ആണെന്നും പക്ഷെ തന്റെ ആദ്യത്തെ ലക്ഷ്യം സായ് വിഷ്ണുവാണെന്നും കിടിലം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നത്തെ അടി നടക്കുന്നത്.
about bigg boss
