Malayalam
നിധി പോലെ ഹൃദയത്തില്‍ സൂക്ഷിച്ചു! എന്നെ ഓര്‍മപ്പെടുത്തിയപ്പോള്‍ ഒരു സമുദ്രം നീന്തിക്കടക്കാനുള്ള ആവേശം തോന്നി; സംവിധായകൻ
നിധി പോലെ ഹൃദയത്തില്‍ സൂക്ഷിച്ചു! എന്നെ ഓര്‍മപ്പെടുത്തിയപ്പോള്‍ ഒരു സമുദ്രം നീന്തിക്കടക്കാനുള്ള ആവേശം തോന്നി; സംവിധായകൻ
കാലമെത്ര കഴിഞ്ഞാലും മലയാളി പ്രേക്ഷകരുടെ ഇഷ്ട്ട സിനിമകളിൽ ഒന്നാണ് സ്ഫടികം. ആടുതോമയും ചാക്കോമാഷിനെയും പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. ചിത്രം പുറത്തിറങ്ങി 26 വര്‍ഷത്തിനു ശേഷവും ആടുതോമയും സ്ഫടികവും ആഘോഷിക്കപ്പെടുന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍.
‘മലയാളം കണ്ട ഏറ്റവും വലിയ തെമ്മാടിക്ക് ഇന്നേക്ക് 26 വയസ്’ എന്ന് എന്നെ ഓര്‍മ്മപ്പെടുത്തിയപ്പോള്‍ ഒരു സമുദ്രം നീന്തിക്കടക്കാനുള്ള ആവേശം തോന്നി. ആടുതോമയെ വീണ്ടും സ്‌ക്രീനിലേക്ക് എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. പിറന്നാളിനോട് അനുബന്ധിച്ച് പുറത്തിറക്കാനിരുന്ന ടീസര്‍ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ എത്തുന്നതായിരിക്കും എന്നാണ് ഭദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
സംവിധായകന്റെ കുറിപ്പ്:
ആടുതോമയെ ഒരു നിധി പോലെ ഹൃദയത്തില്‍ സൂക്ഷിച്ച ലാല്‍ ‘മലയാളം കണ്ട ഏറ്റവും വലിയ തെമ്മാടിക്ക് ഇന്നേക്ക് 26 വയസ് ‘എന്ന് എന്നെ ഓര്‍മപ്പെടുത്തിയപ്പോള്‍ ഒരു സമുദ്രം നീന്തിക്കടക്കാനുള്ള ആവേശം തോന്നി.
കോവിഡ് ഉണ്ടാക്കിവച്ച തടസങ്ങള്‍ ഭേദിച്ചുകൊണ്ട് ആടുതോമയെ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തിക്കാന്‍ ഒരുക്കി കൊണ്ടിരിക്കുകയാണ് ജിയോമെട്രിക് ഫിലിം ഹൗസ്. പിറന്നാളിനോടാനുബന്ധിച്ചു ഇറക്കാനിരുന്ന ഡിജിറ്റല്‍ 4കെ ടീസര്‍ തിരഞ്ഞെടുപ്പ് ചൂട് ആറി രണ്ട് മഴക്കു ശേഷം കുളിരോടെ കാണിക്കാന്‍ എത്തുന്നതായിരിക്കും.